സൈമൺ ഫ്ലോറസ്
ലിമ: തെക്കേ അമേരിക്കൻ രാജ്യമായ പെറുവിൽ ഹിറ്റ്ലറിന്റെയും മുസോളിനിയുടെയും പേരുള്ള രാഷ്ട്രീയ നേതാവ് തെരഞ്ഞെടുപ്പിൽ ജയിച്ചത് ആഗോള ശ്രദ്ധയാകർഷിച്ചു.
ഹിറ്റ്ലർ മുസോളിനി സൈമൺ ഫ്ലോറസ് എന്ന നാല്പത്തഞ്ചുകാരൻ വിദൂര പട്ടണമായ ക്വറോപാൽക്കയിലെ മേയറായിട്ടാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ലോകത്തെ നടുക്കിയ രണ്ട് ഏകാധിപതികളുടെ പേരുകളുള്ള ഇദ്ദേഹം മധ്യ-ഇടതുപക്ഷ നിലപാടുകളുള്ള അഹോര നാഷിയോൺ പാർട്ടി സ്ഥാനാർഥിയായിരുന്നു. 730 പേർ വസിക്കുന്ന പട്ടണത്തിൽ അദ്ദേഹത്തിന് 229 വോട്ടുകൾ ലഭിച്ചു; തൊട്ടടുത്തുള്ള സ്ഥാനാർഥിയേക്കാൾ 25 വോട്ടുകൾ കൂടുതൽ.റോഡ്, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യ മേഖലകളിൽ വികസനം കൊണ്ടുവരും എന്നുപറഞ്ഞായിരുന്നു പ്രചാരണം.
Tags : Deepika DeepikaNewspaper BreakingNews A mayor named after Hitler