x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​മാ​ത്യു നാ​യ്ക്കം​പ​റ​മ്പി​ലി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു

വെബ്ഡെസ്ക്
Published: October 11, 2026 03:39 AM IST | Updated: October 11, 2026 03:39 AM IST

ഫാ. ​മാ​ത്യു നാ​യ്ക്കം​പ​റ​മ്പി​ലി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി

ചാ​​​​ല​​​​ക്കു​​​​ടി: ഡി​​​​വൈ​​​​ൻ, പോ​​​​ട്ട ധ്യാ​​​​ന ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ളു​​​​ടെ സ്ഥാ​​​​പ​​​​ക​​​​നും നി​​​​ര​​​​വ​​​​ധി ബൈ​​​​ബി​​​​ൾ ക​​​​ൺ​​​​വ​​​ൻ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലൂ​​​​ടെ അ​​​​നേ​​​​ക​​​​ർ​​​​ക്ക് ആ​​​​ത്മീ​​​​യാ​​​​നു​​​​ഭ​​​​വം പ​​​​ക​​​​ർ​​​​ന്നു​​​​കൊ​​​​ടു​​ത്ത​​ ധ്യാ​​​​ന​​​​ഗു​​​​രു​​വു​​മാ​​യ ഫാ. ​​​​മാ​​​​ത്യു നാ​​​​യ്ക്കം​​​​പ​​​​റ​​​​മ്പി​​​​ലി​​​​ന്‍റെ പൗ​​​​രോ​​​​ഹി​​​​ത്യ സു​​​​വ​​​​ർ​​​​ണ​​​​ജൂ​​​​ബി​​​​ലി പോ​​​​ട്ട, ഡി​​​​വൈ​​​​ൻ ധ്യാ​​​​ന​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ടെ സം​​​​യു​​​​ക്താ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ഡി​​​​വൈ​​​​ൻ ധ്യാ​​​​ന​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ ആ​​​​ഘോ​​​​ഷി​​​​ച്ചു.

മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ആ​​​​ഘോ​​​​ഷം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ഫാ. ​​​​മാ​​​​ത്യു നാ​​​​യ്ക്കം​​​​പ​​​​റ​​​​മ്പി​​​​ലി​​​​നെ മു​​​​ഖ്യ​​​​മ​​​​ന്ത്രി പൊ​​​​ന്നാ​​​​ട​​​​യ​​​​ണി​​​​യി​​​​ച്ച് ആ​​​​ദ​​​​രി​​​​ച്ചു. തൊ​​​​ണ്ട​​​​വേ​​​​ദ​​​​ന​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ ശ​​​​ബ്‌​​ദ​​വി​​​​ശ്ര​​​​മം നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​തി​​​​നാ​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി പ്ര​​​​സം​​​​ഗി​​​​ച്ചില്ല. ച​​​​ട​​​​ങ്ങി​​​​ൽ മ​​​​ന്ത്രി മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

സു​​​​വ​​​​ർ​​​​ണ​​​​ജൂ​​​​ബി​​​​ലി സ്മാ​​​​ര​​​​ക ഡി​​​​വൈ​​​​ൻ സ്കൂ​​​​ൾ ഓ​​​​ഫ് ഇ​​​​വാ​​​​ഞ്ച​​​​ലൈ​​​​സേ​​​​ഷ​​​​ൻ മ​​​​ന്ത്രി റോ​​​​ജി എം. ​​​​ജോ​​​​ൺ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ഗ​​​​വ. ചീ​​​​ഫ് വി​​​​പ്പ് അ​​​​പു ജോ​​​​സ​​​​ഫ്, എം​​​​പി​​​​മാ​​​​രാ​​​​യ ബെ​​​​ന്നി ബ​​​​ഹ​​​​നാ​​​​ൻ, ജോ​​​​സ് കെ. ​​​​മാ​​​​ണി, എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യ സ​​​​നീ​​​​ഷ്കു​​​​മാ​​​​ർ ജോ​​​​സ​​​​ഫ്, ചാ​​​​ണ്ടി ഉ​​​​മ്മ​​​​ൻ, അ​​​​ഡ്വ. തോ​​​​മ​​​​സ് ഉ​​​​ണ്ണി​​​​യാ​​​​ട​​​​ൻ, ടോ​​​​ണി ച​​​​മ്മ​​​​ണി, ന​​​​ഗ​​​​ര​​​​സ​​​​ഭാ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ൺ ആ​​​​ലീ​​​​സ് ഷി​​​​ബു, മു​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ വി.​​​​ഒ. പൈ​​​​ല​​​​പ്പ​​​​ൻ, മേ​​​​ലൂ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് പോ​​​​ളി പു​​​​ളി​​​​ക്ക​​​​ൻ, എ.​​​​ഡി. സ​​​​ജി, റി​​​​ൻ​​​​സി രാ​​​​ജേ​​​​ഷ്, സി​​​​റി​​​​ൾ ജോ​​​​ൺ, ജെ​​​​യ്സ​​​​ൻ തോ​​​​മ​​​​സ്, ഫാ. ​​​​മാ​​​​ത്യു ത​​​​ട​​​​ത്തി​​​​ൽ, ഫാ. ​​​​ജോ​​​​ർ​​​​ജ് പ​​​​ന​​​​യ്ക്ക​​​​ൽ, സ​​​​ണ്ണി​​​​ച്ച​​​​ൻ ജെ​​​​യിം​​​​സ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. ജൂ​​​​ബി​​​​ലേ​​​​റി​​​​യ​​​​ൻ ഫാ. ​​​​മാ​​​​ത്യു നാ​​​​യ്ക്കം​​​​പ​​​​റ​​​​മ്പി​​​​ൽ മ​​​​റു​​​​പ​​​​ടി​​​​പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തി.

തു​​​​ട​​​​ർ​​​​ന്ന് ജൂ​​​​ബി​​​​ലേ​​​​റി​​​​യ​​​​ന്‍റെ മു​​​​ഖ്യ കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ ജൂ​​​​ബി​​​​ലി കു​​​​ർ​​​​ബാ​​​​ന ന​​​​ട​​​​ത്തി. മേ​​​​രി​​​​മാ​​​​ത പ്രോ​​​​വി​​​​ൻ​​​​സ് പ്രൊ​​​​വി​​​​ൻ​​​​ഷ്യാ​​​​ൾ സു​​​​പ്പീ​​​​രി​​​​യ​​​​ർ ഫാ. ​​​​അ​​​​ല​​​​ക്‌​​​​സ് ചാ​​​​ല​​​​ങ്ങാ​​​​ടി, ഫാ. ​​​​ജോ​​​​ർ​​​​ജ് പ​​​​ന​​​​യ്ക്ക​​​​ൽ, ഫാ. ​​​​മാ​​​​ത്യു ത​​​​ട​​​​ത്തി​​​​ൽ, ഫാ. ​​​​കു​​​​രി​​​​യാ​​​​ക്കോ​​​​സ് ഓ​​​​ണാ​​​​ട്ട് എ​​​​ന്നി​​​​വ​​​​ർ സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​യി​​​​രു​​​​ന്നു.

വൈ​​​​കു​​​ന്നേ​​​രം ന​​​​ട​​​​ന്ന സ​​​​മാ​​​​പ​​​​ന​​​​ സ​​​​മ്മേ​​​​ള​​​​നം കോ​​​​ത​​​​മം​​​​ഗ​​​​ലം ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​ർ​​​​ജ് മ​​​​ഠ​​​​ത്തി​​​​ക്ക​​​​ണ്ട​​​​ത്തി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. വി​​​​ൻ​​​​സെ​​​​ൻ​​​​ഷ്യ​​​​ൻ സ​​​​ഭാ സു​​​​പ്പീ​​​​രി​​​​യ​​​​ർ ജ​​​​ന​​​​റാ​​​​ൾ ഫാ. ​​​​പോ​​​​ൾ പു​​​​തു​​​​വ ജൂ​​​​ബി​​​​ലേ​​​​റി​​​​യ​​​​നെ ആ​​​​ദ​​​​രി​​​​ച്ചു. മേ​​​​രി​​​​മാ​​​​താ പ്രോ​​​​വി​​​​ൻ​​​​സ് പ്രൊ​​​​വി​​​​ൻ​​​​ഷ്യാ​​​​ൾ സു​​​​പ്പീ​​​​രി​​​​യ​​​​ർ ഫാ. ​​​​അ​​​​ല​​​​ക്‌​​​​സ് ചാ​​​​ല​​​​ങ്ങാ​​​​ടി, ജ​​​​സ്റ്റീ​​​​സ് സി​​​​റി​​​​യ​​​​ക് ജോ​​​​സ​​​​ഫ്, ജ​​​​സ്റ്റീ​​​​സ് കു​​​​ര്യ​​​​ൻ ജോ​​​​സ​​​​ഫ്, ജ​​​​സ്റ്റീ​​സ് ഏ​​​​ബ്രഹാം മാ​​​​ത്യു, ഡി​​​​വൈ​​​​ൻ ധ്യാ​​​​ന​​​​കേ​​​​ന്ദ്രം സു​​​​പ്പീ​​​​രി​​​​യ​​​​ർ ഫാ. ​​​​വ​​​​ർ​​​​ഗീ​​​​സ് പാ​​​​റ​​​​പ്പു​​​​റം, ഫാ. ​​​​ജോ​​​​സ​​​​ഫ് വാ​​​​ണി​​​​യം​​​​ത​​​​റ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. സു​​​​വ​​​​ർ​​​​ണ ജൂ​​​​ബി​​​​ലി​​​​യോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ര​​​​ണ്ടു ദി​​​​വ​​​​സം നീ​​​​ണ്ടു​​​​നി​​​​ന്ന ബൈ​​​​ബി​​​​ൾ ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​നി​​​​ൽ വ​​​​ൻ ജ​​​​നാ​​​​വ​​​​ലി പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : Deepika DeepikaNewspaper BreakingNews Fr. Mathew Naickomparambil's

Recent News

Corehub Up