x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു

വെബ് ഡെസ്ക്
Published: October 11, 2026 02:05 AM IST | Updated: October 11, 2026 02:05 AM IST

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് സിജെപിയും ഇടത് വിദ്യാർഥി സംഘടനകളും നടത്തിയ പ്രതിഷേധങ്ങളെത്തുടർന്ന് ഡൽഹിയിൽ കസ്റ്റഡിയിലെടുത്ത ഭൂരിഭാഗം പേരെയും പൊലിസ് വിട്ടയച്ചു.

സിജെപി നേതാക്കൾ ഒഴികെ തടങ്കൽ കേന്ദ്രങ്ങളിൽ ഉണ്ടായിരുന്ന മുഴുവൻ പേരെയും മോചിപ്പിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. നിയമനടപടികൾ തുടരുന്നതിനാൽ സിജെപി നേതാക്കൾ കസ്റ്റഡിയിൽ തന്നെ തുടരും.

അതേസമയം കസ്റ്റഡിയിലുള്ള അഭിജീത് ദീപ്‌കെയുടെ മുത്തശി മരണപ്പെട്ട സാഹചര്യത്തിൽ അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കുമെന്ന് ഡൽഹി പോലിസ് അറിയിച്ചു.

Tags : Custody CJP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up