x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ത്ത​ശി​യു​ടെ മ​ര​ണം; ക​സ്റ്റ​ഡി​യി​ലു​ള്ള അ​ഭി​ജീ​ത് ദീ​പ്കെ​യെ വി​ട്ട​യ​ക്കു​മെ​ന്ന് പൊ​ലി​സ്

വെബ് ഡെസ്ക്
Published: October 10, 2026 10:45 PM IST | Updated: October 10, 2026 10:45 PM IST

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള കോ​ക്ക്റോ​ച്ച് ജ​ന​ത പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഭി​ജീ​ത് ദീ​പ്കെ​യെ വി​ട്ട​യ​ക്കു​മെ​ന്ന് പൊ​ലി​സ്. മു​ത്ത​ശി സാ​വി​ത്രി​ഭാ​യ് ശ​ങ്ക​റാ​വു ദീ​പ്കെ (85)യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വി​ട്ട​യ​ക്കു​ന്ന​തെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഹിം​ഗോ​ളി ജി​ല്ല​യി​ലു​ള്ള സ്വ​ന്തം വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു ദീ​പ്കെ​യു​ടെ മു​ത്ത​ശി​യു​ടെ മ​ര​ണം.

എ​ന്നാ​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള അ​ഭി​ജീ​തി​നെ മു​ത്ത​ശി​യു​ടെ മ​ര​ണ​വി​വ​രം പൊ​ലി​സ് അ​റി​യി​ച്ചി​ല്ലെ​ന്ന ത​ര​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ൾ ഡ​ൽ​ഹി പോ​ലീ​സ് ത​ള്ളി. വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ മാ​നു​ഷി​ക പ​രി​ഗ​ണ​ന​യോ​ടെ അ​ഭി​ജീ​തി​നെ മ​ര​ണ​വാ​ർ​ത്ത​യും സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന സ​മ​യ​വും കൃ​ത്യ​മാ​യി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളും ചെ​യ്തു​ന​ൽ​കാ​മെ​ന്ന് പൊ​ലി​സ് അ​ഭി​ജീ​തി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​മ​ഹാ​രാ​ഷ്ട്ര​യി​ലെ ഹിം​ഗോ​ളി​യി​ലു​ള്ള സ്വ​ന്തം ഗ്രാ​മ​ത്തി​ലാ​ണ് സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​തി​രെ​യു​ള്ള സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ലെ​ത്തി​യ അ​ഭി​ജീ​തി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചാ​ണ് ഡ​ൽ​ഹി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Tags : Grandmother death police Abhijeet Deepke released Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up