x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ന്ദ്ര സ​ർ​ക്കാ​രി​നെ രൂ​ക്ഷമായി ​വി​മ​ർ​ശിച്ച് ന​ട​ൻ പ്ര​കാ​ശ് രാ​ജ്; ജ​ന്ത​ർ​മ​ന്ത​റി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്യാനും ആഹ്വാനം

വെബ് ഡെസ്ക്
Published: October 10, 2026 05:19 PM IST | Updated: October 10, 2026 05:19 PM IST

ന്യൂ​ഡ​ൽ​ഹി: നി​ങ്ങ​ൾ എ​വി​ടെ​യാ​ണെ​ങ്കി​ലും ഡ​ൽ​ഹി ജ​ന്ത​ർ​മ​ന്ത​റി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്യു​ക. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂടെ പു​റ​ത്തു​വി​ട്ട വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ​ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​ രൂ​ക്ഷമായി ​വി​മ​ർ​ശിച്ച് ന​ട​ൻ പ്ര​കാ​ശ് രാ​ജ്. പൊ​ലി​സ് എ​വി​ടെ​യാ​ണോ ത​ട​യു​ന്ന​ത് അ​വി​ടെ​ത്ത​ന്നെ നി​ങ്ങ​ളു​ടെ സ്വ​ന്തം ജ​ന്ത​ർ​മ​ന്ത​ർ ഉ​ണ്ടാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ഒ​ന്നി​ച്ചു​ള്ള ഈ ​പോ​രാ​ട്ട​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഭ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ മോ​ദി-​അ​മി​ത് ഷാ ​കൂ​ട്ടു​കെ​ട്ടി​ന്‍റെ അ​ഹ​ങ്കാ​രം ന​മ്മ​ൾ ഒ​ത്തു​കൂ​ടി​യാ​ണ് തൂ​ത്തെ​റി​ഞ്ഞ​ത്. അ​തു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​രി​ന് ഇ​പ്പോ​ൾ ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി വ​ന്ന​ത്. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ്വേ​ച്ഛാ​ധി​പ​ത്യം കാ​ര​ണ​മാ​ണ് ഡ​ൽ​ഹി മു​ഴു​വ​ൻ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തെ​ന്നും പ്ര​കാ​ശ് രാ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Prakash Raj Actor criticized central government Jantar Mantar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up