x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'സെഞ്ചുറി' അടിക്കുന്ന ബൊലോറ്റാന സ്ത്രീകൾ; ഇറ്റാലിയൻ വനിതകളുടെ ആയുർദൈർഘ്യത്തിന്‍റെ രഹസ്യം പുറത്ത്!

റിസെർച്ച് ഡെസ്‌ക്
Published: October 10, 2026 02:42 PM IST | Updated: October 10, 2026 02:42 PM IST

ബൊലോറ്റാന ഗ്രാമത്തിലെ സ്ത്രീ.

ഇ​റ്റ​ലി​യി​ലെ ഒ​രു കൊ​ച്ചു ഗ്രാ​മ​ത്തെ​ക്കു​റി​ച്ചു​ള്ള റിപ്പോർട്ടുകളാണു ലോ​ക​മെ​മ്പാ​ടു​മു​ള്ള​വ​രെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യ​ത്! സാ​ർ​ഡി​നി​യ​യി​ലെ മ​ല​യോ​ര ഗ്രാ​മ​മാ​യ ബൊ​ലോ​റ്റാ​ന​യി​ലെ ജ​ന​ങ്ങ​ളു​ടെ ദീ​ർ​ഘാ​യു​സി​നെ​ക്കു​റി​ച്ചുള്ള വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം, പ്ര​ത്യേ​കി​ച്ചു സ്ത്രീ​ക​ളു​ടെ ആ​യു​ർ​ദൈ​ർ​ഘ്യ​ത്തെ​ക്കു​റി​ച്ച്. ബെ​ലോ​റ്റാ​ന​യി​ലെ സ്ത്രീ​ക​ൾ ലോ​ക​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലു​ള്ള സ്ത്രീ​ക​ളെക്കാൾ നൂ​റു വ​യ​സു​വ​രെ ജീ​വി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നാ​ണു ഗ​വേഷ​ക​രു​ടെ ക​ണ്ടെ​ത്ത​ൽ. ഭ​ക്ഷ​ണ​ക്ര​മം, ശാ​രീ​രി​ക അ​ധ്വാ​നം, ശ​ക്ത​മാ​യ കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ, ഊ​ഷ്മ​ള​മാ​യ സാ​മൂ​ഹി​ക​ബ​ന്ധ​ങ്ങ​ൾ എ​ന്നി​വ​യാ​യിരിക്കാം ദീ​ർ​ഘാ​യു​സി​നു പി​ന്നി​ലെ ര​ഹ​സ്യ​മെ​ന്നാ​ണു ശാ​സ്ത്ര​ജ്ഞ​രു​ടെ നി​ഗ​മ​നം.

ബൊ​ലോ​റ്റാ​ന ഇ​പ്പോ​ൾ ലോ​ക​ത്തി​ലെ ദീ​ർ​ഘാ​യു​സ് 'ഹോ​ട്ട് സ്പോ​ട്ട്' ആ​യി മാ​റു​ക​യാ​ണ്. ഇ​വി​ടെ, എ​ഴു​പ​തു പി​ന്നി​ടു​ന്ന സ്ത്രീ​ക​ൾ നൂ​റു വ​യ​സു​വ​രെ ജീ​വി​ക്കാ​നു​ള്ള സാ​ധ്യ​ത മ​റ്റു ലോ​ക​രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നു ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. ബൊ​ലോ​റ്റാ​ന​യി​ൽ എ​ഴു​പ​തു വ​യ​സു തി​ക​യു​ന്ന സ്ത്രീ​ക​ളി​ൽ ഏ​ക​ദേ​ശം 13.8 ശ​ത​മാ​നം വ​രെ നൂ​റു വ​യ​സു​വ​രെ ജീ​വി​ക്കു​മെ​ന്നാ​ണു ക​ണ​ക്കു​ക​ൾ നി​ര​ത്തി ഗ​വേ​ഷ​ക​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​റ്റ​ലി​യി​ലെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലു​ള്ള സ്ത്രീ​ക​ളിൽ ഏ​ക​ദേ​ശം 3.5 ശ​ത​മാ​ന​വും അ​മേ​രി​ക്ക​യി​ലെ സ്ത്രീകളിൽ 3.6 ശ​ത​മാ​ന​വു​മാ​ണെ​ന്നും ഗ​വേ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ആ​യു​ർ​ദൈ​ർ​ഘ്യ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ സൂ​ചി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന 'ബ്ലൂ ​സോ​ൺ' എ​ന്ന പ​ദ​വി​യി​ലേ​ക്ക് ബൊ​ലോ​റ്റാ​ന​യും എ​ത്തി​യേ​ക്കു​മെ​ന്നാ​ണു ഗ​വേ​ഷ​ണ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. എ​ങ്കി​ലും മ​ല​യോ​ര​ഗ്രാ​മ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ കൂ​ടു​ത​ൽ അ​റി​യാ​ൻ തു​ട​ർ ഗ​വേ​ഷ​ണ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്നു ശാ​സ്ത്ര​ജ്ഞ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

 

 

K-Rail Survey

എ​ന്താ​ണ് ബൊ​ലോ​റ്റാ​ന​യു​ടെ പ്ര​ത്യേ​ക​ത?
ഏ​ക​ദേ​ശം 2,300-ാളം ​താ​മ​സ​ക്കാ​രു​ള്ള ബൊ​ലോ​റ്റാ​ന​യി​ലെ ജ​ന​സം​ഖ്യാ രേ​ഖ​ക​ൾ ഗ​വേ​ഷ​ക​ർ വി​ശ​ദ​മാ​യി പ​ഠി​ച്ചു. 2021-2025 കാ​ല​യ​ള​വി​ൽ പ്രാ​യ​മാ​യ​വ​ർ​ക്കി​ട​യി​ലു​ള്ള അ​തി​ജീ​വ​ന​നി​ര​ക്കു പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി. പ്ര​ത്യേ​കി​ച്ച്, എ​ഴു​പ​തു വ​യ​സെ​ത്തി​യ ശേ​ഷം ആ​ളു​ക​ൾ എ​ത്ര​കാ​ലം ജീ​വി​ച്ചി​രു​ന്നു എ​ന്ന​തി​നു പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കി​യെ​ന്നും ഗ​വേ​ഷ​ക​ർ.

ബൊ​ലോ​റ്റാ​ന​യെ അ​സാ​ധാ​ര​ണ​മാ​ക്കു​ന്ന, ജ​ന​ന​വും മ​ര​ണ​വും കൃ​ത്യ​മാ​യി വി​ല​യി​രു​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന വി​ശ്വ​സ​നീ​യ​മാ​യ ച​രി​ത്ര​രേ​ഖ​ക​ളുണ്ടെന്ന് ഷി​ക്കാ​ഗോ​യി​ലെ ഇ​ല്ലി​നോ​യി യൂ​ണി​വേ​ഴ്‌​സി​റ്റി സ്‌​കൂ​ൾ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്തി​ലെ എ​പ്പി​ഡെ​മി​യോ​ള​ജി പ്രൊ​ഫ​സ​ർ എ​സ്. ജെ​യ് ഓ​ൾ​ഷാ​ൻ​സ്‌​കി പ​റ​ഞ്ഞു. നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള മു​നി​സി​പ്പ​ൽ, മാ​മോ​ദീ​സ രേ​ഖ​ക​ൾ ല​ഭ്യ​മാ​യ​തി​നാ​ൽ ആ​ളു​ക​ളു​ടെ പ്രാ​യം കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്താ​ൻ ത​ങ്ങ​ൾ​ക്കു സാ​ധി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

1900 -1925 കാ​ല​യ​ള​വി​ൽ ബൊ​ലോ​റ്റാ​ന​യി​ൽ ജ​നി​ച്ച 3,060 പേ​രി​ൽ നൂ​റു വ​യ​സു​തി​ക​ഞ്ഞ 38 പേ​രെ ഗ​വേ​ഷ​ക​ർ രേ​ഖ​പ്പെ​ടു​ത്തി. ബൊ​ലോ​റ്റാ​ന നി​വാ​സി​ക​ളെ ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​റ്റു ജ​ന​വി​ഭാ​ഗ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്തു. എ​ഴു​പ​തു വ​യ​സി​നു ശേ​ഷ​മു​ള്ള ആ​യു​ർ​ദൈ​ർ​ഘ്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും നൂ​റു വ​യ​സു​വ​രെ ജീ​വി​ക്കാ​നു​ള്ള സാ​ധ്യ​ത​യി​ലും മുന്നിലാണ്. ‌ഹോ​ങ്കോം​ഗി​ലെ സ്ത്രീ​ക​ൾ​ക്കു തൊ​ട്ടു​പി​ന്നി​ലാ​യി ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ബൊ​ലോ​റ്റാ​ന​യി​ലെ സ്ത്രീ​ക​ളുള്ളത്.

ലോ​ക​ത്തെ​വി​ടെ​യും പു​രു​ഷ​ന്മാ​രേ​ക്കാ​ൾ കൂ​ടു​ത​ൽ കാ​ലം ജീ​വി​ക്കു​ന്ന​തു സ്ത്രീ​ക​ളാ​ണ്, എ​ന്നാ​ൽ സാ​ർ​ഡി​നി​യ​യി​ൽ മു​മ്പ് അ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല. അ​താ​ണ് ഈ ​പ​ഠ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. ലോ​ക​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ജീ​വി​ക്കു​ന്ന സ്ത്രീ ​സ​മൂ​ഹം ഇ​താ​ണെ​ന്ന്, അ​ല്ലെ​ങ്കി​ൽ അ​തി​നോ​ട് ഏ​റ്റ​വും അ​ടു​ത്തു​നി​ൽ​ക്കു​ന്ന​താ​ണെ​ന്നു ക​രു​തു​ന്ന​താ​യി ഗ​വേ​ഷ​ക​ർ പ​റ​ഞ്ഞു.

ഗ്രാ​മ​വാ​സി​ക​ളു​ടെ ദീ​ർ​ഘാ​യു​സി​നു പി​ന്നി​ലെ കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ൾ പ​ഠ​ന​ത്തി​ലൂ​ടെ പൂ​ർ​ണ​മാ​യി സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും, ഇ​തി​നെ വി​ശ​ദീ​ക​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ചി​ല ഘ​ട​ക​ങ്ങ​ൾ ഗ​വേ​ഷ​ക​ർക്കു തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. ബൊ​ലോ​റ്റാ​ന​യി​ൽ കു​ത്ത​നെ​യു​ള്ള കു​ന്നു​ക​ളു​മു​ള്ള​തി​നാ​ൽ, ഇ​വി​ട​ത്തു​കാ​ർ കൂ​ടു​ത​ലാ​യി ന​ട​ക്കു​ന്നു. നടത്തം ഇവരുടെ ജീവിതത്തിന്‍റെ ഭാഗമാണ്. കൂ​ടാ​തെ, ആ​രോ​ഗ്യ​ക​ര​മാ​യ കൊ​ഴു​പ്പു​ക​ളാ​ൽ സ​മ്പ​ന്ന​മാ​യ ഒ​ലി​വ് ഓ​യി​ൽ മു​ത​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളിൽ ഭൂ​രി​ഭാ​ഗ​വും പ്രാ​ദേ​ശി​ക​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്നു.

പ​ഠി​ക്കാ​നു​ണ്ട് ചി​ല കാര്യങ്ങൾ
ചി​ല ജ​ന​വി​ഭാ​ഗ​ങ്ങ​ൾ മ​റ്റു​ള്ള​വ​രെ അ​പേ​ക്ഷി​ച്ച് ആ​രോ​ഗ്യ​മു​ള്ള​വ​രാ​യി​രി​ക്കു​ക​യും കൂ​ടു​ത​ൽ കാ​ലം ജീ​വി​ക്കു​ക​യും ചെ​യ്യു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നു വി​ശ​ദീ​ക​രി​ക്കാ​ൻ ബൊ​ലോ​റ്റാ​ന​യെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​നു സാ​ധി​ക്കു​മെ​ന്നാ​ണു ശാ​സ്ത്ര​ജ്ഞ​രു​ടെ പ്ര​തീ​ക്ഷ. ആ​യു​ർ​ദൈ​ർ​ഘ്യ​ത്തി​ന്‍റെ പി​ന്നി​ലെ കാ​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും തി​രി​ച്ച​റി​ഞ്ഞാ​ൽ, അ​തു മ​റ്റു ജ​ന​സ​മൂ​ഹ​ത്തി​നു​ള്ള പാ​ഠ​പു​സ്ത​ക​മാ​യി മാ​റു​മെ​ന്നും ഗ​വേ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Tags : International Italy BlueZone Longevityhotspot Sardinia Bolotana WomenLife Health

Recent News

Corehub Up