x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​നി​ക്കെ​തി​രേ​ വേ​ട്ട​യാടൽ: പ്ര​ഫ​സ​ർ അ​ക്കോ​യ്​ജം

വെബ്ഡെസ്ക്
Published: October 10, 2026 11:34 PM IST | Updated: October 10, 2026 11:34 PM IST

പ്ര​ഫ​സ​ർ അ​ക്കോ​യ്​ജം

ഇം​​​​ഫാ​​​​ൽ: ത​​​​നി​​​​ക്കെ​​​​തി​​​​രേ ഉ​​​​യ​​​​ർ​​​​ന്ന ലൈം​​​​ഗി​​​​ക പീ​​​​ഡ​​​​ന പ​​​​രാ​​​​തി​​​​ക​​​​ളി​​​​ലും സ​​​​ർ​​​​വീ​​​​സി​​​​ൽ​​​​നി​​​​ന്നു​​​​ള്ള പു​​​​റ​​​​ത്താ​​​​ക്ക​​​​ലി​​​​ലും ക​​​​ടു​​​​ത്ത പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി ജെ​​​​എ​​​​ൻ​​​​യു പ്ര​​​​ഫ​​​​സ​​​​റും ലോ​​​​ക്സ​​​​ഭാം​​​​ഗ​​​​വു​​​​മാ​​​​യ അം​​​​ഗോം​​​​ച ബി​​​​മോ​​​ൽ അ​​​​ക്കോ​​​​യ്​​​​ജം. ത​​​​നി​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​ക്കു​​​​ന്ന​​​​ത് ബോ​​​​ധ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ വേ​​​​ട്ട​​​​യാ​​​​ട​​​​ലാ​​​​ണെ​​​​ന്നും അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ച​​​​ട്ട​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു. ഇം​​​​ഫാ​​​​ലി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​ണ് അ​​​​ദ്ദേ​​​​ഹം ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

അ​​​​ന്വേ​​​​ഷ​​​​ണ​​​​റി​​​​പ്പോ​​​​ർ​​​​ട്ട് ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് മു​​​​ന്പു​​​​ത​​​​ന്നെ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ത​​​​ന്‍റെ പേ​​​​ര് പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത് നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​ണ്. 2013ലെ ​​​​തൊ​​​​ഴി​​​​ലി​​​​ട​​​​ങ്ങ​​​​ളി​​​​ൽ സ്ത്രീ​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ലൈം​​​​ഗി​​​​ക പീ​​​​ഡ​​​​നം ത​​​​ട​​​​യ​​​​ൽ നി​​​​യ​​​​മ​​​​ത്തി​​​​ലെ സെ​​​​ക്‌​​​​ഷ​​​​ൻ 16 പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ര​​​​ഹ​​​​സ്യ​​​​സ്വ​​​​ഭാ​​​​വം ഇ​​​​വി​​​​ടെ പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ത​​​​നി​​​​ക്ക് അ​​​​പ്പീ​​​​ൽ ന​​​​ൽ​​​​കാ​​​​നു​​​​ള്ള 30 ദി​​​​വ​​​​സ​​​​ത്തെ സ​​​​മ​​​​യം​​​​പോ​​​​ലും അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​തെ​​​​യാ​​​​ണു ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്. ത​​​​നി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും നി​​​​ഷേ​​​​ധി​​​​ച്ച അ​​​​ദ്ദേ​​​​ഹം, ഇ​​​​തി​​​​നെ​​​​തി​​​​രേ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യും രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​മാ​​​​യും ശ​​​​ക്ത​​​​മാ​​​​യി പോ​​​​രാ​​​​ടു​​​​മെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി.

വ്യ​​​​ക്തി​​​​ക​​​​ളെ മാ​​​​ധ്യ​​​​മ​​​​വി​​​​ചാ​​​​ര​​​​ണ​​​​യ്ക്ക് ഇ​​​​ര​​​​യാ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും രാ​​​​ജ്യ​​​​ത്തെ പ്ര​​​​ധാ​​​​ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ വ​​​​ല​​​​തു​​​​പ​​​​ക്ഷ ഗ്രൂ​​​​പ്പു​​​​ക​​​​ൾ ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.

ജെ​​​ൻ​​​എ​​​യു സ്കൂ​​​ൾ ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​നു കീ​​​ഴി​​​ലു​​​ള്ള സെ​​​ന്‍റ​​​ർ ഫോ​​​ർ ദ ​​​സ്റ്റ​​​ഡീ​​​സ് ഓ​​​ഫ് സോ​​​ഷ്യ​​​ൽ സി​​​സ്റ്റം​​​സി​​​ലെ പ്ര​​​ഫ​​​സ​​​റാ​​​യി​​​രു​​​ന്ന അ​​​​ക്കോ​​​​യ്​​​​ജ​​​മി​​​നെ​​​തി​​​രേ ക​​​ഴി​​​ഞ്ഞ മേ​​​യി​​​ലാ​​​ണ് 11 വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. ക്ലാ​​​സ് മീ​​​റ്റിം​​​ഗു​​​ക​​​ളു​​​ടെ​​​യും ഒ​​​ത്തു​​​ചേ​​​ര​​​ലു​​​ക​​​ളു​​​ടെ​​​യും പേ​​​രി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ കാ​​​ന്പ​​​സി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ലേ​​​ക്കു വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി ലൈം​​​ഗി​​​ക​​​മാ​​​യി ഉ​​​പ​​​ദ്ര​​​വി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്നും ക്ലാ​​​സ്മു​​​റി​​​ക​​​ളി​​​ൽ അ​​​ശ്ലീ​​​ല​​​പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു പ​​​രാ​​​തി. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ആ​​​ഭ്യ​​​ന്ത​​​ര സ​​​മി​​​തി​​​യു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്ന ശി​​​പാ​​​ർ​​​ശ​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു പി​​​രി​​​ച്ചു​​​വി​​​ട​​​ൽ. മ​​​ണി​​​പ്പു​​​രി​​​ൽ​​​നി​​​ന്നു​​​ള്ള കോ​​​ൺ​​​ഗ്ര​​​സ് എം​​​പി​​​യാ​​​ണ് അ​​​ക്കോ​​​യ്ജം.

Tags : Deepika DeepikaNewspaper BreakingNews Targeted campaign against me

Recent News

Corehub Up