ന്യൂഡൽഹി: തെരഞ്ഞെടുപ്പ് സുതാര്യതയിൽ ഉത്തരവാദിത്തം ആവശ്യപ്പെടുന്നവരെ ഭരണകൂടത്തിന്റെ അടിച്ചമർത്തലിലൂടെ നിശബ്ദരാക്കാനാകില്ലെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തെരഞ്ഞെടുപ്പ് സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് ബിജെപിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ഡൽഹിയിൽ ജനാധിപത്യത്തിന് നേരെ മോദി സർക്കാർ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്നും പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെപ്പോലും പിടിച്ചുകൊണ്ടുപോകുന്നു.
കോക്ക് റോച്ച് ജനത പാര്‍ട്ടിക്ക് ഐക്യദാര്‍ഢ്യവുമായി ഇറങ്ങിയ പിണറായി വിജയനടക്കം നാല് മുന്‍ മുഖ്യമന്ത്രിമാരെയാണ് ഡൽഹി പൊലിസ് കസ്റ്റഡിയിലെടുത്തത്. ഡൽഹിയുടെ പ്രാന്ത പ്രദേശങ്ങളിലൂടെ വാഹനത്തില്‍ മൂന്നര മണിക്കൂറോളം വട്ടം കറക്കിയാണ് പിണറായി വിജയനെ മന്ദിര്‍മാര്‍ഗ് പോലീസ് സ്റ്റേഷനിലെത്തിച്ചത്.
മമത ബാനര്‍ജിയെ ബസ് സ്റ്റോപ്പില്‍ വച്ചും ജന്തര്‍മന്തറിലേക്ക് മാര്‍ച്ച ചെയ്യാനൊരുങ്ങുന്നതിനിടെ അരവിന്ദ് കെജരിവാളിനെ വീടിനടുത്ത് വച്ചുമാണ് കസ്റ്റഡിയിലെടുത്തത്. ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരും മണിക്കൂറുകളോളം പോലീസ് കസ്റ്റഡിയില്‍ തുടര്‍ന്നു.
Tags : Modi government democracy Delhi Pinarayi Vijayan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash