Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Grandmother

മു​ത്ത​ശി​യു​ടെ മ​ര​ണം; ക​സ്റ്റ​ഡി​യി​ലു​ള്ള അ​ഭി​ജീ​ത് ദീ​പ്കെ​യെ വി​ട്ട​യ​ക്കു​മെ​ന്ന് പൊ​ലി​സ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള കോ​ക്ക്റോ​ച്ച് ജ​ന​ത പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഭി​ജീ​ത് ദീ​പ്കെ​യെ വി​ട്ട​യ​ക്കു​മെ​ന്ന് പൊ​ലി​സ്. മു​ത്ത​ശി സാ​വി​ത്രി​ഭാ​യ് ശ​ങ്ക​റാ​വു ദീ​പ്കെ (85)യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വി​ട്ട​യ​ക്കു​ന്ന​തെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഹിം​ഗോ​ളി ജി​ല്ല​യി​ലു​ള്ള സ്വ​ന്തം വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു ദീ​പ്കെ​യു​ടെ മു​ത്ത​ശി​യു​ടെ മ​ര​ണം.

എ​ന്നാ​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള അ​ഭി​ജീ​തി​നെ മു​ത്ത​ശി​യു​ടെ മ​ര​ണ​വി​വ​രം പൊ​ലി​സ് അ​റി​യി​ച്ചി​ല്ലെ​ന്ന ത​ര​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ൾ ഡ​ൽ​ഹി പോ​ലീ​സ് ത​ള്ളി. വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ മാ​നു​ഷി​ക പ​രി​ഗ​ണ​ന​യോ​ടെ അ​ഭി​ജീ​തി​നെ മ​ര​ണ​വാ​ർ​ത്ത​യും സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന സ​മ​യ​വും കൃ​ത്യ​മാ​യി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളും ചെ​യ്തു​ന​ൽ​കാ​മെ​ന്ന് പൊ​ലി​സ് അ​ഭി​ജീ​തി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​മ​ഹാ​രാ​ഷ്ട്ര​യി​ലെ ഹിം​ഗോ​ളി​യി​ലു​ള്ള സ്വ​ന്തം ഗ്രാ​മ​ത്തി​ലാ​ണ് സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​തി​രെ​യു​ള്ള സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ലെ​ത്തി​യ അ​ഭി​ജീ​തി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചാ​ണ് ഡ​ൽ​ഹി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Kerala

കൊല്ലത്ത് മുത്തശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി

കൊല്ലം: ചവറ വട്ടത്തറയിൽ മുത്തശിയെ കൊച്ചുമകൻ കൊലപ്പെടുത്തി. സുലേഖ ബീവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ കൊച്ചുമകൻ ഷഹനാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാത്രിയോടെയാണ് സംഭവം.സുലേഖയുടെ മൃതദേഹം കട്ടിലിനടയിൽ നിന്നാണ് കണ്ടെത്തിയത്. കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. കൊല നടത്തിയതിനുശേഷം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

പോലീസ് സ്ഥലത്തെത്തി മേൽനടപടികള്‍ സ്വീകരിച്ചുവരുകയാണ്. അന്വേഷണം നടക്കുകയാണെന്നും യുവാവിനെ ചോദ്യം ചെയ്തുവരുകയാണെന്നും പോലീസ് അറിയിച്ചു.

ഷഹനാസിന്‍റെ മാതാവ് പുറത്തുപോയ സമയത്തായിരുന്നു സംഭവം. മാതാവ് വീട്ടിൽ തിരിച്ചെത്തിയപ്പോള്‍ മുത്തശിയെ കാണാത്തതിനെതുടര്‍ന്ന് ഷഹനാസിനോട് ചോദിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുലേഖയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Kerala

ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; അ​മ്മൂ​മ്മ അ​റ​സ്റ്റി​ൽ

കൊ​ച്ചി: ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​മ്മൂ​മ്മ അ​റ​സ്റ്റി​ൽ. ക​റു​കു​റ്റി ക​രി​പ്പാ​ല ഭാ​ഗ​ത്ത് പ​യ്യ​പ്പി​ള്ളി വീ​ട്ടി​ൽ റോ​സി (63) യെ​യാ​ണ് അ​ങ്ക​മാ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​റു​കു​റ്റി കോ​ര​മ​ന ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന ദ​മ്പ​തി​ക​ളു​ടെ ആ​റു​മാ​സം പ്രാ​യ​മാ​യ ഡ​ൽ​ന മ​റി​യം സാ​റ​യെ​യാ​ണ് അ​മ്മൂ​മ്മ കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​ഞ്ചാം തീ​യ​തി രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം.

കു​ട്ടി​യെ റോ​സി​യു​ടെ അ​ടു​ത്ത് കി​ട​ത്തി​യ​ശേ​ഷം റോ​സി​ക്ക് ക​ഞ്ഞി​യെ​ടു​ക്കാ​ൻ കു​ഞ്ഞി​ന്‍റെ അ​മ്മ അ​ടു​ക്ക​ള​യി​ലേ​ക്ക് പോ​യ സ​മ​യ​ത്താ​ണ് കൊ​ല​പാ​ത​കം. റോ​സി ക​ത്തി​കൊ​ണ്ട് കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കു​ട്ടി​യു​ടെ ക​ഴു​ത്തി​ലേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് മ​ര​ണ കാ​ര​ണം. കൊ​ല​പാ​ത​കം ന​ട​ത്താ​നു​ള്ള ക​ത്തി പ്ര​തി മു​മ്പേ ക​രു​തി വ​ച്ചി​രു​ന്നു.

ഡി​വൈ​എ​സ്പി റ്റി.​ആ​ര്‍. രാ​ജേ​ഷ്, ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ. ​ര​മേ​ഷ്, എ​സ്‌​ഐ​മാ​രാ​യ കെ. ​പ്ര​ദീ​പ്കു​മാ​ര്‍, ബി​ജീ​ഷ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Latest News

Corehub Up