ബേക്ക് നെക്സ്റ്റ് ഇന്നൊവേഷന്
അങ്കമാലി: ബേക്കറി മേഖലയിലെ നൂതന ആശയങ്ങള്‍ക്കും സംരംഭകത്വത്തിന്റെ പുതിയ സാധ്യതകള്‍ക്കും വേദിയൊരുക്കി ബേക്ക് എക്സ്പോ 2026ന്റെ ഭാഗമായി സംഘടിപ്പിച്ച ഫുഡ്ടെക് ആന്‍ഡ് ബേക്ക് ഇന്നൊവേഷന് പിച്ചത്തണ് ശ്രദ്ധേയമായി. അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് ബേക്ക് നെക്സ്റ്റ് ഉദ്ഘാടനം ചെയ്തു.
മന്ത്രിമാരായ റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, ബെന്നി ബഹനാന് എംപി, എംഎല്‍എമാരായ ഉമ തോമസ്, ചാണ്ടി ഉമ്മന്‍, മുന്‍ മന്ത്രി കെ. ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
ബേക്കറി മേഖലയിലേക്കു കടന്നുവരാന്‍ ആഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിലവിലുള്ള സംരംഭകര്‍ക്കും തങ്ങളുടെ പക്കലുള്ള നൂതന ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയായിരുന്നു ബേക്ക് നെക്സ്റ്റ്. തെരഞ്ഞെടുക്കപ്പെട്ട 12 യുവ സംരംഭകരാണ് തങ്ങളുടെ പക്കലുള്ള ആശയം വിധികര്‍ത്താക്കള്‍ക്കുമുന്നില്‍ അവതരിപ്പിച്ചത്. മികച്ച ആശയങ്ങള്‍ക്ക് കാഷ് അവാർഡും സമ്മാനിച്ചു.
ഉദ്ഘാടനച്ചടങ്ങില്‍ ബേക്ക് സംസ്ഥാന പ്രസിഡന്റ് കിരണ്‍ എസ്. പാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ അനൂപ് അംബിക, ബേക്ക് നെക്സ്റ്റ് ചീഫ് മെന്റര്‍ പി. അഭയന്, ബേക്ക് നെക്സ്റ്റ് ചെയര്മാന് പി. ഷാഹിദ്, ബേക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു പ്രേം ശങ്കര്‍, എറണാകുളം ജില്ലാ സെക്രട്ടറി പി.എസ്. ശിവദാസ്, സിബി സുനില്‍കുമാര്‍, അന്‍വര്‍ സാദത്ത്, പി.എം. ശങ്കരന്, കെ.ആര്. ബാലന്, സുജിത്ത് അയ്നിക്കല്‍, നിവേദ് നാഥ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Deepika DeepikaNewspaper BreakingNews Platform for Innovative Ideas