x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​സ​ഭാ സ​മ്മേ​ള​നം നാളെ മുതൽ

ജോ​​​​ൺ​​​​സ​​​​ൺ വേ​​​​ങ്ങ​​​​ത്ത​​​​ടം
Published: October 11, 2026 03:07 AM IST | Updated: October 11, 2026 03:07 AM IST

നി​യ​മ​സ​ഭാ സ​മ്മേ​ള​നം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നാ​​​​ളെ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന പ​​​​തി​​​​നാ​​​​റാം കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ ര​​​​ണ്ടാം സ​​​​മ്മേ​​​​ള​​​​നം ക​​​​ടു​​​​ത്ത രാ​​​​ഷ്‌​​​​ട്രീ​​​​യ ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്കും പ്ര​​​​ക്ഷു​​​​ബ്ധമാ​​​​യ രം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും വേ​​​​ദി​​​​യാ​​​​കും. സ​​​​ഭ​​​​യ്ക്കു​​​​ള്ളി​​​​ലും പു​​​​റ​​​​ത്തും രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ ക​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​മാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷം ഒ​​​​രു​​​​ക്കു​​​​ന്ന​​​​ത്. വി​​​​വി​​​​ധ ജ​​​​ന​​​​കീ​​​​യ-​​​​രാ​​​​ഷ്‌​​​​ട്രീ​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ത്തി സ​​​​ർ​​​​ക്കാ​​​​രി​​​​നെ പ്ര​​​​തി​​​​ക്കൂ​​​​ട്ടി​​​​ലാ​​​​ക്കാ​​​​ൻ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​തി​​​​പ​​​​ക്ഷം ഒ​​​​രു​​​​ങ്ങു​​​​മ്പോ​​​​ൾ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ യു​​​​ഡി​​​​എ​​​​ഫ് ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​​​വും സ​​​​ജ്ജ​​​​മാ​​​​ണ്.

നാ​​​​ളെ തു​​​​ട​​​​ങ്ങി 29 വ​​​​രെ​​​​യാ​​​​ണു സ​​​​മ്മേ​​​​ള​​​​ന​​​​മെ​​​​ങ്കി​​​​ലും വെ​​​​റും ഒ​​​​ന്പ​​​​തു ദി​​​​വ​​​​സം മാ​​​​ത്ര​​​​മാ​​​​ണ് സ​​​​ഭ സ​​​​മ്മേ​​​​ളി​​​​ക്കു​​​​ന്ന​​​​ത്. നി​​​​യ​​​​മ നി​​​​ർ​​​​മാ​​​​ണ​​​​മാ​​​​ണ് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​ധാ​​​​ന ല​​​​ക്ഷ്യ​​​​മെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. അ​​​​തു​​​​കൊ​​​​ണ്ടു ത​​​​ന്നെ കു​​​​റ​​​​ച്ചു ദി​​​​വ​​​​സ​​​​മാ​​​​ണെ​​​​ങ്കി​​​​ലും ഏ​​​​റെ പ്രാ​​​​ധാ​​​​ന്യ​​​​മു​​​​ള്ള​​​​താ​​​​ണ് സ​​​​മ്മേ​​​​ള​​​​നം.

വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി, സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ മ​​​​രു​​​​ന്നു​​​​ക്ഷാ​​​​മം, പി​​​​എ​​​​സ് സി ​​​​നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​​​ത്തി​​​​നു നേ​​​​രേ പ്ര​​​​തി​​​​പ​​​​ക്ഷം പ്ര​​​​ധാ​​​​ന ആ​​​​യു​​​​ധ​​​​മാ​​​​ക്കും.​ പ്ര​​​​തി​​​​പ​​​​ക്ഷ നി​​​​ര​​​​യി​​​​ൽ സി​​​​പി​​​​ഐ-​​​​സി​​​​പി​​​​എം ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലെ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളും പ​​​​ദ​​​​വി ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ളും സ​​​​ഭ​​​​യി​​​​ലെ ച​​​​ർ​​​​ച്ച​​​​ക​​​​ളെ ബാ​​​​ധി​​​​ച്ചേ​​​​ക്കാം.​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു​​​​ണ്ടാ​​​​യ രാ​​​​ഷ്‌​​​​ട്രീ​​​​യ അ​​​​ക്ര​​​​മ​​​​ങ്ങ​​​​ളും ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന പ്ര​​​​ശ്ന​​​​ങ്ങ​​​​ളും അ​​​​ടി​​​​യ​​​​ന്ത​​​​ര പ്ര​​​​മേ​​​​യ​​​​ങ്ങ​​​​ളാ​​​​യി സ​​​​ഭ​​​​യി​​​​ൽ വ​​​​രാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്.

ചൂ​​​​ടേ​​​​റി​​​​യ രാ​​​​ഷ്‌​​​​ട്രീ​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളാ​​​​യി മാ​​​​സ​​​​പ്പ​​​​ടി കേ​​​​സി​​​​ൽ ഇ​​​​രു​​​​പ​​​​ക്ഷ​​​​വും സ്വീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ സ​​​​ഭ​​​​യി​​​​ൽ പ്ര​​​​തി​​​​ഫ​​​​ലി​​​​ക്കാ​​​​നാ​​​​ണു സാ​​​​ധ്യ​​​​ത. പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നീ​​​​ക്കം പ്ര​​​​ധാ​​​​ന​​​​ച​​​​ർ​​​​ച്ച​​​​യാ​​​​കും. കേ​​​​ന്ദ്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളെ, പ്ര​​​​ത്യേ​​​​കി​​​​ച്ചു് ഇ​​​​ഡി​​​​യെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്നു എ​​​​ന്ന ആ​​​​രോ​​​​പ​​​​ണം ശ​​​​ക്ത​​​​മാ​​​​ണ്.

സി​​​​എം​​​​ആ​​​​ർ​​​​എ​​​​ൽ-​​​​എ​​​​ക്സാ​​​​ലോ​​​​ജി​​​​ക് (മാ​​​​സ​​​​പ്പ​​​​ടി) കേ​​​​സി​​​​ൽ മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും മ​​​​ക​​​​ൾ ടി. ​​​​വീ​​​​ണ​​​​യ്ക്കു​​​​മെ​​​​തി​​​​രേ എ​​​​ഫ്‌​​​​ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​​ൻ ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ, യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ ബി​​​​ജെ​​​​പി​​​​യെ​​​​യും ഇ​​​​ഡി​​​​യെ​​​​യും സ​​​​ഹാ​​​​യി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് സി​​​​പി​​​​എം ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു. കോ​​​​ട​​​​തി​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​മാ​​​​യ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ വാ​​​​ദ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം മ​​​​നഃ​​​​പൂ​​​​ർ​​​​വം വീ​​​​ഴ്ച വ​​​​രു​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് എ​​​​ൽ​​​​ഡി​​​​എ​​​​ഫ് പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ പ്ര​​​​ധാ​​​​ന ആ​​​​ക്ഷേ​​​​പം. ഇ​​​​തു സ​​​​ഭ​​​​യി​​​​ൽ ചോ​​​​ദ്യം ചെ​​​​യ്യ​​​​പ്പെ​​​​ടാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യേ​​​​റു​​​​ക​​​​യാ​​​​ണ്.

പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ ല​​​​ക്ഷ്യ​​​​മി​​​​ട്ട് എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്‌ടറേ​​​​റ്റ് ന​​​​ട​​​​ത്തു​​​​ന്ന നീ​​​​ക്ക​​​​ങ്ങ​​​​ളി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യാ​​​​യി​​​​രി​​​​ക്കും എ​​​​ൽ​​​​ഡി​​​​എ​​​​ഫ് പ്ര​​​​ത്യേ​​​​കി​​​​ച്ച് സി​​​​പി​​​​എം ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്ന​​​​ത്. കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​തി​​​​രേ​​​​യും ഇ​​​​ഡി​​​​ക്കെ​​​​തി​​​​രേ​​​​യും രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി‍​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സ​​​​മ​​​​രം ന​​​​ട​​​​ക്കു​​​​ന്പോ​​​​ൾ​​​​ത​​​​ന്നെ കേ​​​​ര​​​​ള​​​​ത്തി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ഡി​​​​ക്ക് ഒ​​​​ത്താ​​​​ശ ചെ​​​​യ്യു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് സി​​​​പി​​​​എം ആ​​​​രോ​​​​പ​​​​ണം.

Tags : Deepika DeepikaNewspaper BreakingNews Assembly session

Recent News

Corehub Up