x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​​ണി​​പ്പു​​രി​​ൽ അ​​ഞ്ചു​​ പേ​​ർ വെ​​ടി​​യേ​​റ്റു ​മ​​രി​​ച്ചു

വെബ്ഡെസ്ക്
Published: October 11, 2026 03:06 AM IST | Updated: October 11, 2026 03:06 AM IST

മ​​ണി​​പ്പു​​രി​​ൽ അ​​ഞ്ചു​​ പേ​​ർ മ​​രി​​ച്ചു

ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പുരി​​​ലെ കാം​​​ജോം​​​ഗ്, ഉ​​​ഖ്രു​​​ൽ ജി​​​ല്ല​​​ക​​​ളി​​​ൽ കു​​ക്കി-​​നാ​​ഗ വി​​ഭാ​​ഗ​​ങ്ങ​​ൾ ത​​മ്മി​​ലു​​ള്ള ഏ​​റ്റു​​മു​​ട്ട​​ൽ അ​​ഞ്ചു​​പേ​​രു​​ടെ ജീ​​വ​​നെ​​ടു​​ത്തു. ശ​​നി​​യാ​​ഴ്ച കാം​​ജോം​​ഗ്, ഉ​​ക്രു​​ൽ ജി​​ല്ല​​ക​​ളി​​ൽ ന​​ട​​ന്ന വെ​​ടി​​വ​​യ്പി​​ലാ​​ണ് ഒ​​രു സ്ത്രീ ​​ഉ​​ൾ​​പ്പടെ അ​​ഞ്ചു​​പേ​​രു​​ടെ മ​​ര​​ണം.

നാ​​​ഗ​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കു മേ​​​ധാ​​​വി​​​ത്വ​​​മു​​​ള്ള കാം​​​ജോം​​​ഗി​​​ലെ ച​​​സാ​​​ദി​​ൽ 42കാ​​രി വെ​​ടി​​യേ​​റ്റു മ​​രി​​ച്ച​​താ​​ണ് സം​​ഘ​​ർ​​ഷ​​ത്തി​​ന് തു​​ട​​ക്ക​​മി​​ട്ട​​ത്. ജി​​ല്ല​​യി​​ൽ ച​​സാ​​ദി​​ൽ മാ​​ത്ര​​മാ​​ണ് കു​​ക്കി​​ക​​ൾ കൂ​​ടു​​ത​​ലാ​​യു​​ള്ള​​ത്. അ​​​ഞ്ചു കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​മ്മ​​​യാ​​​യ ഇ​​വ​​രു​​ടെ ക​​ഴു​​ത്തി​​ലാ​​ണ് വെ​​ടി​​യേ​​റ്റ​​ത്. ഉ​​ട​​ൻ ജീ​​​വ​​​ൻ ന​​​ഷ്ട​​മാ​​യെ​​ന്നും സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​റ​​യു​​ന്നു.

ഇ​​​തി​​​നു പി​​​ന്നാ​​​ലെ ഇ​​രു​​വി​​ഭാ​​ഗ​​ങ്ങ​​ളും ഒ​​ട്ടേ​​റെ​​യി​​ട​​ങ്ങ​​ളി​​ൽ വെ​​ടി​​വ​​യ്പ് ന​​ട​​ത്തി. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് 22 കാ​​​ര​​നും ഉ​​ഖ്രു​​ലി​​ൽ കാ​​​റി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന 40 കാ​​​ര​​​നും ഉ​​ൾ​​പ്പെ​​ടെ വെ​​ടി​​യേ​​റ്റു​​മ​​രി​​ച്ച​​ത്. കാ​​​ങ്പോ​​​ക്പി​​​യി​​​ലെ താ​​​പോ​​​ൻ, മ​​​കു​​​യി അ​​​ഷാം​​​ഗ് മേ​​​ഖ​​​ല​​​ക​​​ളി​​​ലും വെ​​ടി​​വ​​യ്പു ന​​ട​​ന്നു. ഇ​​​തി​​​നു പു​​​റ​​​മേ പ​​​ത്ത് വീ​​​ടു​​​ക​​​ൾ​​​ക്ക് അ​​​ക്ര​​​മി​​​ക​​​ൾ തീ​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു.

സം​​ഘ​​ർ​​ഷ​​ബാ​​ധി​​ത മേ​​ഖ​​ല​​ക​​ളി​​ൽ അ​​ധി​​കൃ​​ത​​ർ നി​​രോ​​ധ​​നാ​​ജ്ഞ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. ​​ഈ​​​വ​​​ർ​​​ഷം ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ കു​​​ക്കി-​​​നാ​​​ഗാ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ഇ​​​തു​​​വ​​​രെ 40ല​​​ധി​​​കം പേ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

ഒ​​​ട്ടേ​​​റെ വീ​​​ടു​​​ക​​​ൾ​​​ക്കു തീ​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു. ഉ​​​ഖ്രു​​​ൽ, കാം​​​ജോം​​​ഗ്, കാ​​​ങ്പോ​​​ക്പി, നോ​​​നി ജി​​​ല്ല​​​ക​​​ളി​​​ലും സേ​​​നാ​​​പ​​​തി ജി​​​ല്ല​​​യി​​​ലെ ഏ​​​താ​​​നും പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​ണു പ്ര​​​ധാ​​​ന​​​മാ​​​യും സം​​​ഘ​​​ർ​​​ഷം.

Tags : Deepika DeepikaNewspaper BreakingNews Five people shot dead in Manipur

Recent News

Corehub Up