സിനിമ തിയറ്റർ
തിരുവനന്തപുരം: വിവിധ ജില്ലകളിലെ സിനിമ തിയറ്ററുകളില്‍ ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ നടത്തിയ സംയുക്ത മിന്നല്‍ പരിശോധനയില്‍ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അഞ്ച് കാരണംകാണിക്കല്‍ നോട്ടീസുകള്‍ നല്കി.
കഴിഞ്ഞ മാസം നടന്ന പരിശോധനയുടെ രണ്ടാംഘട്ട പരിശോധനയില്‍ പിഴയായി 62,000 രൂപയും ചുമത്തി. തിയറ്ററുകളില്‍ കുടിവെള്ളം ഉറപ്പാക്കുന്നില്ലെന്നും അമിതവില ഈടാക്കുന്നുവെന്നും വിലവിവരം പ്രദര്‍ശിപ്പിക്കാറില്ലെന്നുമുള്ള പരാതിയെത്തുടര്‍ന്നായിരുന്നു മന്ത്രി അനൂപ് ജേക്കബിന്റെ നിർദേശപ്രകാരം പരിശോധന.
Tags : Deepika DeepikaNewspaper BreakingNews Surprise inspections movie theaters