x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഭി​ഭാ​ഷ​ക​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു, ചീ​ഫ് ജ​സ്റ്റീസ് ഇ​ട​പെ​ട്ട് മോ​ചി​പ്പി​ച്ചു

വെബ്ഡെസ്ക്
Published: October 11, 2026 05:48 AM IST | Updated: October 11, 2026 05:48 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ രാ​​​​ജി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​ക്കു മു​​​​ന്നി​​​​ൽ സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​രെ പൊ​​​​ലി​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു.

സു​​​​പ്രീം​​​​കോ​​​​ട​​​​തി ബാ​​​​ർ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ​​​​യും മ​​​​റ്റ് അ​​​​ഭി​​​​ഭാ​​​​ഷ​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ​​​​യും ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഇ​​​​ന്ന​​​​ലെ ര​​​​ണ്ടു മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം നീ​​​​ണ്ട ക​​​​സ്റ്റ​​​​ഡി​​​​ക്കൊ​​​​ടു​​​​വി​​​​ൽ ഇ​​​​വ​​​​രെ വി​​​​ട്ട​​​​യ​​​​ച്ച​​​​ത്. ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത അ​​​​ഭി​​​​ഭാ​​​​ഷ​​​​ര​​​​രെ യ​​​​മു​​​​ന സ്പോ​​​​ർ​​​​ട്സ് കോം​​​​പ്ല​​​​ക്സി​​​​ലേ​​​​ക്കാ​​​​ണു കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്.

വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്തി​​​​ന്‍റെ ഇ​​​​ട​​​​പെ​​​​ട​​​​ൽ അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ച് സു​​​​പ്രീം​​​കോ​​​​ട​​​​തി ബാ​​​​ർ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നും സു​​​​പ്രീം​​​​കോ​​​​ട​​​​തി അ​​​​ഡ്വ​​​​ക്ക​​​​റ്റ്സ് ഓ​​​​ൺ റെ​​​​ക്കോ​​​​ർ​​​​ഡ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നും പ്ര​​​​ത്യേ​​​​ക പ്ര​​​​മേ​​​​യ​​​​ങ്ങ​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​രെ ഉ​​​​ട​​​​ൻ മോ​​​​ചി​​​​പ്പി​​​​ക്കാ​​​​ൻ ഡ​​​​ൽ​​​​ഹി പൊ​​​​ലി​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സി​​​​ന്‍റെ ഓ​​​​ഫി​​​​സ് പി​​​​ന്നീ​​​​ട് അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ത​​​​ങ്ങ​​​​ൾ സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യി പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും മ​​​​ണ്ഡി ഹൗ​​​​സി​​​​ലേ​​​​ക്കു മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്താ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രി​​​​ക്കെ​​​​യാ​​​​ണ് പൊ​​​​ലി​​​​സ് ബ​​​​ല​​​​മാ​​​​യി ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​തെ​​​​ന്നും ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലാ​​​​യ സു​​​​പ്രീം​​​​കോ​​​​ട​​​​തി അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ ശ​​​​ശാ​​​​ങ്ക് സിം​​​​ഗ് പ​​​​റ​​​​ഞ്ഞു.

Tags : Deepika DeepikaNewspaper BreakingNews Lawyers taken into custody

Recent News

Corehub Up