x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൂ​തി​ക​ൾ​ക്കെ​തി​രാ​യ സൈ​നി​ക​ന​ട​പ​ടി; അ​മേ​രി​ക്ക​യും പ​ങ്കു​ചേ​ർ​ന്നേ​ക്കാ​മെ​ന്ന് ട്രം​പ്

വെബ് ഡെസ്‌ക്
Published: October 11, 2026 06:46 AM IST | Updated: October 11, 2026 06:46 AM IST

ഡോണൾഡ് ട്രംപ്

വാ​ഷിം​ഗ്ട​ൺ: ഹൂ​തി​ക​ൾ​ക്കെ​തി​രാ​യ സൈ​നി​ക​ന​ട​പ​ടി​യി​ൽ യു​എ​സ് പ​ങ്കു​ചേ​ർ​ന്നേ​ക്കാ​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. സൗ​ദി അ​റേ​ബ്യ​യ്ക്കൊ​പ്പം സൈ​നി​ക​ന​ട​പ​ടി​യി​ൽ പ​ങ്കാ​ളി​യാ​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

സൗ​ദി അ​റേ​ബ്യ​യി​ലെ കിം​ഗ് ഖാ​ലി​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മി​സൈ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ട്രം​പ് രം​ഗ​ത്തെ​ത്തി​യ​ത്. സം​ഘ​ർ​ഷ​ത്തി​ൽ സൈ​നി​ക​മാ​യി ഇ​ട​പെ​ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു നേ​ര​ത്തെ അ​മേ​രി​ക്ക.

ഹൂ​തി വി​മ​ത​ർ റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 50 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. അ​തേ​സ​മ​യം റാ​സ് അ​ൽ ഖൈ​മ തീ​ര​ത്ത് നി​ന്ന് ഒ​ഴി​ഞ്ഞു​പോ​കാ​ൻ ക​പ്പ​ലു​ക​ൾ​ക്ക് ഇ​റാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

 

Tags : Houthis DonaldTrump USA SaudiArabia Yemen

Recent News

Corehub Up