സുഹൈൽ
കൊച്ചി: നെടുമ്പാശsരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തില്‍ കാർ ഓടിച്ച സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസ് എടുത്ത് പൊലിസ്. 19 വയസാണ് പ്രതിക്ക്. സുഹൈല്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടൊ എന്ന് പൊലിസ് പരിശോധിക്കും.
ലഹരി ഉപയോഗസാധ്യത തള്ളിക്കളയാനാകില്ല എന്ന് പൊലിസ് വ്യക്തമാക്കി. പരിശോധനയ്ക്കായി രക്ത സാമ്പിൾ എടുത്തിട്ടുണ്ട്. ഇയാൾ മദ്യപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. വാഹനം അമിതവേഗത്തിൽ ആയിരുന്നു എന്നും കർശനമായ നടപടി ഉണ്ടാകും എന്നും സർക്കിൾ ഇൻസ്പെക്ടർ ബി.കെ. അരുൺ പ്രതികരിച്ചു. സുഹൈലിനൊപ്പം കാറിൽ ഉണ്ടായിരുന്ന ഒരാൾ കൂടി നിലവില്‍ കസ്റ്റഡിയിലാണ്. സുഹൈലിന്റെ അച്ഛന്റെ പേരിലുള്ളതാണ് വാഹനം.
സ്കൂട്ടർ യാത്രികരായ രണ്ട് യുവതികളും ഒരു യുവാവും ആണ് മരിച്ചത്. വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക(22), സൗത്ത് കർണാടക സ്വദേശി ഇയാസ് (21) എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടോടെ ആയിരുന്നു അപകടം. അപകടത്തിൽപ്പെട്ട മിനി കൂപ്പർ നെടുമ്പാശേരി സ്റ്റേഷനിലേക്ക് മാറ്റി.
Tags : Nedumbassery Mini Cooper accident Culpable homicide case registered Suhail