ലീഡ്സ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയ ആഴ്സണൽ താരങ്ങളുടെ ആഘോഷം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിന് ആവേശ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
റിക്കാർഡോ കാലാഫിയോറിയും ബ്രൂണോ ഗിമാറസും ആണ് ആഴ്സണലിന് വേണ്ടി ഗോളുകൾ നേടിയത്. ജെയിംസ് ജസ്റ്റിൻ ആണ് ലീഡ്സ് യുണൈറ്റഡിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ആഴ്സണലിന് 15 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ആഴ്സണൽ.
Tags : English Premier League Football Arsenal beats Leeds United