x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച സം​ഭ​വം; രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ കേ​സ്

വെബ് ഡെസ്‌ക്
Published: October 11, 2026 09:07 AM IST | Updated: October 11, 2026 09:17 AM IST

രാഹുൽ മാ​ങ്കൂ​ട്ട​ത്തി​ല്‍

പ​ത്ത​നം​തി​ട്ട: അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി എ​സ്എ​ഫ്‌​ഐ നേ​താ​ക്ക​ളെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട് മു​ൻ എം​എ​ൽ‌​എ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പൊ​ലി​സ്. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച​ത്.

ഫെ​നി നൈ​നാ​ന്‍, അ​ന​ന്തു ഗോ​പ​ന്‍ എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. നാ​ല് കാ​റു​ക​ളി​ലാ​യെ​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലും കാ​ഷ്വാ​ലി​റ്റി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യും സ​ഹി​ല്‍, പ്ര​ണ​വ് എ​ന്നി​വ​രെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

എ​സ്എ​ഫ്‌​ഐ, ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രാ​ണോ​യെ​ന്ന് ചോ​ദി​ച്ച​ശേ​ഷ​മാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് എ​സ്എ​ഫ്‌​ഐ നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി 10.30ഓ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സം​ഘം ഇ​ടി​വ​ള​കൊ​ണ്ട് ഇ​ടി​ക്കു​ക​യും ക​മ്പ് കൊ​ണ്ട​ടി​ക്കു​ക​യും ച​വി​ട്ടു​ക​യും ചെ​യ്തു​വെ​ന്നും ആ​രോ​പി​ക്കു​ന്നു.

Tags : SFI activists assault incident Case registered Rahul Mamkootathil

Recent News

Corehub Up