x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൗ​ൺ​സി​ല​ർ ആ​യി തു​ട​രും; മ​രി​ക്കും വ​രെ ബി​ജെ​പി​യി​ൽ ഉ​ണ്ടാ​കും: ആ​ർ. ശ്രീ​ലേ​ഖ

വെബ് ഡെസ്‌ക്
Published: October 11, 2026 09:39 AM IST | Updated: October 11, 2026 09:39 AM IST

ആർ. ശ്രീലേഖ

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യി​ലെ കൗ​ൺ​സി​ല​ർ ആ​യി തു​ട​രു​മെ​ന്ന് ആ​ർ. ശ്രി​ലേ​ഖ. മ​രി​ക്കും വ​രെ ബി​ജെ​പി​യി​ൽ ഉ​ണ്ടാ​കു​മെ​ന്നും ശ്രീ​ലേ​ഖ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ദേ​ശീ​യ വ​നി​താ ക​മ്മി​ഷ​ൻ ആ​ക്കാ​ത്ത​തി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് രാ​ജി​ക്ക് പി​ന്നി​ലെ​ന്ന വാ​ർ​ത്ത ശ്രീ​ലേ​ഖ ത​ള്ളി. സ​സ്നേ​ഹം ശ്രീ​ലേ​ഖ എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് വി​ശ​ദീ​ക​ര​ണം.

താ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ത​ന്നെ മോ​ശ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. ബി​ജെ​പി അം​ഗ​ത്വം എ​ടു​ത്ത​ത് മു​ത​ൽ മാ​ധ്യ​മ​ങ്ങ​ൾ ചൊ​റി​യു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഇ​ത് ഒ​രു​പാ​ട് നേ​രി​ട്ടു. താ​ൻ കൂ​ടി ഉ​ൾ​പ്പെ​ട്ട സ​മി​തി​യാ​ണ് മേ​യ​റെ​യും ഡെ​പ്യൂ​ട്ടി മേ​യ​റെ​യും തെ​ര​ഞ്ഞെ​ടു​ത്ത​ത്.

താ​നൊ​രു മോ​ദി ഭ​ക്ത​യാ​ണെ​ന്നും മ​റ്റൊ​രു പാ​ർ​ട്ടി​യി​ലേ​ക്കും പോ​കി​ല്ലെ​ന്നും ശ്രീ​ലേ​ഖ വി​ശ​ദീ​ക​രി​ച്ചു. മ​രി​ക്കും​വ​രെ ബി​ജെ​പി​യി​ൽ തു​ട​രും. കോ​ൺ​ഗ്ര​സി​ലേ​ക്ക് പോ​കും എ​ന്ന​ത് അ​സം​ബ​ന്ധ​മാ​ണെ​ന്നും അ​വ​ർ യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

കൗ​ൺ​സി​ല​ർ എ​ന്ന നി​ല​യി​ൽ വ​ലി​യ സ​മ്മ​ർ​ദ​ത്തി​ലൂ​ടെ​യാ​ണ് പോ​യി​രു​ന്ന​ത്. ഞാ​യ​റാ​ഴ്ച പോ​ലും വി​ശ്ര​മം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഒ​രു പ​രി​ധി ക​ഴി​യു​മ്പോ​ൾ ന​മ്മ​ൾ​ക്കി​ത് പ​റ്റി​ല്ലെ​ന്നു തോ​ന്നും. ഒ​രു​പാ​ട് പ്ര​ശ്ന​ങ്ങ​ൾ ശാ​സ്ത​മം​ഗ​ലം വാ​ർ​ഡി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഡി​ജി​പി ആ​യി​രു​ന്ന വ്യ​ക്തി​യോ​ട് കോ​ൺ​സ്റ്റ​ബി​ളി​ന്‍റെ ജോ​ലി ചെ​യ്യാ​ൻ പ​റ​യു​മ്പോ​ൾ ബു​ദ്ധി​മു​ട്ടു​ണ്ടാ​കും.

പ്ര​യാ​സ​ങ്ങ​ൾ മാ​റ്റി​നി​ർ​ത്തി​യാ​ണ് കൗ​ൺ​സി​ല​റു​ടെ ജോ​ലി ചെ​യ്യു​ന്ന​ത്. കു​റ​ച്ച​ധി​കം ആ​ത്മാ​ർ​ത്ഥ​ത​യോ​ടെ ജോ​ലി ചെ​യ്യു​ന്ന ആ​ളാ​ണ് ഞാ​ൻ. ക​ട​ന്നു പോ​കു​ന്ന​ത് വ​ലി​യ സ​മ്മ​ർ​ദ​ത്തി​ലൂ​ടെ​യാ​ണ്. എ​ന്തെ​ങ്കി​ലും കാ​ല​താ​മ​സം ഉ​ണ്ടാ​യാ​ൽ ശാ​സ്ത​മം​ഗ​ല​ത്തെ ചി​ല​ർ വാ​ട്സാ​പ്പി​ലൂ​ടെ മോ​ശ​മാ​യി എ​ഴു​തും.

എ​ന്തി​നാ​ണ് ഇ​ങ്ങ​നെ​യൊ​രു കൗ​ൺ​സി​ല​ർ എ​ന്ന് ചോ​ദി​ക്കും. പ​റ​യു​ന്ന സ​മ​യ​ത്ത് ചെ​യ്തു കൊ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ൽ പ​രാ​തി​യാ​ണ്. അ​ങ്ങ​നെ വി​ഷ​മം വ​ന്ന​പ്പോ​ഴാ​ണ് മേ​യ​ർ​ക്ക് മെ​സ്സേ​ജ് അ​യ​ച്ച​തെ​ന്നും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ മൂ​ലം ലീ​വ് എ​ടു​ക്കാ​ൻ ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ച​തു​കൊ​ണ്ടാ​ണ് ത​ത്ക്കാ​ലം ഒ​രു പ്ര​വ​ർ​ത്ത​ക​യാ​യി മാ​ത്രം തു​ട​രാ​ൻ ആ​ഗ്ര​ഹി​ച്ച​തെ​ന്നും ശ്രീ​ലേ​ഖ പ​റ​ഞ്ഞു.

സെ​പ്റ്റം​ബ​ർ 30ന് ​മേ​യ​ർ​ക്ക് ക​ത്ത​യ​ച്ചു. പ​ല കാ​ര്യ​ങ്ങ​ളും ന​ട​ക്കു​ന്നി​ല്ലെ​ന്നും കൗ​ൺ​സി​ല​റാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട് എ​ന്നും അ​റി​യി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ​ക്കും കോ​പ്പി അ​യ​ച്ചു. പാ​ർ​ട്ടി​ക്കാ​ർ​ക്ക് വ​ലി​യ സ്നേ​ഹ​മാ​ണ്. ഉ​ന്ന​ത നേ​താ​ക്ക​ൾ വ​ന്നു ക​ണ്ട് രാ​ജി​വെ​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും ശ്രീ​ലേ​ഖ വ്യ​ക്ത​മാ​ക്കി.

Tags : R. Sreelekha Thiruvananthapuram Corporation Councilor Explanation

Recent News

Corehub Up