x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃശൂര്‍ പൂരത്തിന് ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി വിശദീകരണം തേടി


Published: April 25, 2026 05:59 AM IST | Updated: April 25, 2026 05:59 AM IST

കൊ​​​ച്ചി: വേ​​​ന​​​ൽ​​​ച്ചൂ​​​ടി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ തൃ​​​ശൂ​​​ര്‍ പൂ​​​ര​​​ത്തി​​​ന് ആ​​​ന​​​ക​​​ളെ എ​​​ഴു​​​ന്ന​​​ള്ളി​​​ക്കു​​​ന്ന​​​തി​​​ല്‍ കൃ​​​ത്യ​​​മാ​​​യ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​മ​​​ര്‍പ്പി​​​ച്ച പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. സ​​​ര്‍ക്കാ​​​രി​​​ന്‍റെ​​​യും തി​​​രു​​​വ​​​മ്പാ​​​ടി, പാ​​​റ​​​മേ​​​ക്കാ​​​വ് ദേ​​​വ​​​സ്വ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ട​​​ക്ക​​​മാ​​​ണു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യ​​​ത്.

നാ​​​ളെ ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന പൂ​​​ര​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ആ​​​ന​​​ക​​​ളോ​​​ട് ക്രൂ​​​ര​​​ത കാ​​​ട്ടു​​​ന്ന​​​ത് ത​​​ട​​​യുന്നതിന് അ​​​ടി​​​യ​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ല്‍ വേ​​​ണ​​​മെ​​​ന്നാ​​​ണ് തൃ​​​ശൂ​​​ര്‍ തി​​​രു​​​വ​​​മ്പാ​​​ടി സ്വ​​​ദേ​​​ശി വി.​​​കെ. വെ​​​ങ്കി​​​ടാ​​​ച​​​ല​​​ത്തി​​​ന്‍റെ ഹ​​​ര്‍ജി​​​യി​​​ലെ ആ​​​വ​​​ശ്യം. ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ എ.​​​എ. സി​​​യാ​​​ദ് റ​​​ഹ്മാ​​​നും കെ.​​​വി. ജ​​​യ​​​കു​​​മാ​​​റും ഉ​​​ള്‍പ്പെ​​​ട്ട അ​​​വ​​​ധി​​​ക്കാ​​​ല ബെ​​​ഞ്ചാ​​​ണു ഹ​​​ര്‍ജി ഫ​​​യ​​​ലി​​​ല്‍ സ്വീ​​​ക​​​രി​​​ച്ച​​​ത്.

ക​​​ന​​​ത്ത വെ​​​യി​​​ല​​​ത്ത് ആ​​​ന​​​ക​​​ളെ എ​​​ഴു​​​ന്ന​​​ള്ളി​​​ക്കു​​​ന്ന​​​തും സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കാ​​​തെ വെ​​​ടി​​​ക്കെ​​​ട്ട് ന​​​ട​​​ത്തു​​​ന്ന​​​തും ആ​​​ന​​​ക​​​ളു​​​ടെ വി​​​ശ്ര​​​മം ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​​തും നി​​​യ​​​മ​​​ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്ന് ഹ​​​ര്‍ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. വ​​​ന്യ​​​ജീ​​​വി സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മം, കേ​​​ര​​​ള എ​​​ലി​​​ഫ​​​ന്‍റ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് റൂ​​​ള്‍സ് എ​​​ന്നി​​​വ​​​യു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​ത്.
ആ​​​ന​​​ക​​​ള്‍ ഇ​​​ട​​​യു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കൃ​​​ത്യ​​​മാ​​​യ രേ​​​ഖ​​​ക​​​ള്‍ സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ല്‍ അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​രാ​​​ജ​​​യപ്പെട്ടെന്നും ഹ​​​ര്‍ജി​​​യി​​​ൽ പറയുന്നു.

Tags : Thrissur Pooram High Court seeks explanation

Recent News

Corehub Up