x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോഴിക്കോട്ട് സ്ടോംഗ് റൂം തുറന്ന സംഭവം: ജില്ലാ കളക്ടർ ഉടൻ വിശദീകരണം നൽകും


Published: April 21, 2026 10:16 AM IST | Updated: April 21, 2026 12:26 PM IST

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകൾ തുറന്നെന്ന പരാതിയിൽ ജില്ലാ കളക്ടർ ഉടൻ വിശദീകരണം നൽകും. ചീഫ് ഇലക്ട്രൽ ഓഫീസറാണ് റിപ്പോർട്ട് തേടിയത്.

പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം കൺവെൻഷൻ സെന്‍ററിലെ സ്ട്രോംഗ് റൂമുകൾ അനുമതിയില്ലാതെ തുറന്നെന്നാണ് യുഡിഎഫ് പരാതി.

വോ​ട്ടെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് എം.​കെ രാ​ഘ​വ​ൻ എം​പി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് വി​ഷ​യം ക​മ്മീ​ഷ​ന്‍റെ ശ്ര​ദ്ധ​യി​ലെ​ത്തി​യ​ത്.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ചി​ട്ടു​ള്ള അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ലെ സ്ട്രോം​ഗ് റൂം ​രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ അ​റി​യി​ക്കാ​തെ തു​റ​ന്നു​വെ​ന്നാ​ണ് യു​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്ന​ത്. ഇ​ത് വോ​ട്ട് അ​ട്ടി​മ​റി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ കു​മാ​ർ, എം.​കെ രാ​ഘ​വ​ൻ എംപി എ​ന്നി​വ​ർ ആ​രോ​പി​ച്ചു.

എ​ന്നാ​ൽ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ച സ്ട്രോം​ഗ് റൂ​മ​ല്ല തു​റ​ന്ന​തെ​ന്നും പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ച്ച മു​റി​യാ​ണ് പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി തു​റ​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ത​ന്നെ​യാ​ണ് മു​റി തു​റ​ന്ന​തെ​ന്ന് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ഉ​ദ്യോ​ഗ​സ്ഥ​ർ തെ​റ്റാ​യ മു​റി​യാ​ണ് തു​റ​ന്ന​തെ​ന്ന് ക​രു​തി​യാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക പ​ക്ഷം. എ​ന്നാ​ൽ ഇ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി. പ്ര​ദേ​ശ​ത്ത് കേന്ദ്ര സേ​ന​യെ വി​ന്യ​സി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

 

Tags : Kozhikode strong room District Collector explanation

Recent News

Corehub Up