മതിലിടിഞ്ഞ് വീണപ്പോൾ
തിരുവനന്തപുരം: പള്ളിച്ചൽ വെടിവച്ചാം കോവിലിന് സമീപം അയണിമൂട്ടിൽ മതിൽ ഇടിഞ്ഞുവീണ് അപകടം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.
പള്ളിച്ചൽ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളായ ശശി, മധുസൂദനൻ, മുരുകൻ, സുനിത എന്നിവർക്കാണ് പരിക്കേറ്റത്. തൊഴിലുറപ്പ് ജോലിക്കിടെ അയണിമൂട്ടിൽ വെച്ച് മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു.
പരിക്കേറ്റ നാല് പേരെയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags : injury Wall Collapses Thiruvananthapuram Hospitalised Pallichal