ഉഡിനീസിനെ പരാജയപ്പെടുത്തിയ എസി മിലാൻ താരങ്ങളുടെ ആഘോഷം
മിലാൻ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ എസി മിലാന് മിന്നും ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ഉഡിനീസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
എസി മിലാന് വേണ്ടി ക്രിസ്റ്റ്യൻ പുലിസിച്ചും ഒമാരി ഹച്ചിൻസണും ആണ് ഗോളുകൾ നേടിയത്. പുലിസിച്ച് ആറാം മിനിറ്റിലും ഹച്ചിൻസൺ 65-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ എസി മിലാന് 18 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ നാലം സ്ഥാനത്താണ് എസി മിലാൻ.