x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം പെ​ട്ടി​യി​ലൊ​ളി​പ്പി​ച്ച യു​വ​തി​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: October 26, 2026 01:00 PM IST | Updated: October 26, 2026 01:02 PM IST

പ്രതീകാത്മക ചിത്രം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​റ്റാ​വ​യി​ൽ പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം പെ​ട്ടി​യി​ൽ ഒ​ളി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വ​തി​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യ ശ്യാം ​സു​ന്ദ​ർ ക​ത്തേ​രി​യ (55) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ക​ൾ പൂ​ജ​യെ​യും കാ​മു​ക​നെ​യു​മാ​ണ് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​റ്റാ​വ​യി​ലെ കാ​ൻ​ഷി​റാ​മി​ൽ പൂ​ട്ടി​യി​ട്ട മു​റി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മു​റി​യി​ൽ നി​ന്ന് ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളാ​ണ് പൊ​ലി​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്. പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ​പ്പോ​ഴാ​ണ് പോ​ളി​ത്തീ​നി​ലും മൂ​ന്ന് ക​മ്പി​ളി​ക​ളി​ലും പൊ​തി​ഞ്ഞ് പെ​ട്ടി​യി​ലാ​ക്കി​യ നി​ല​യി​ൽ അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​ന് ദി​വ​സ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. ശ്യാ​മി​നൊ​പ്പം താ​മ​സി​ച്ചി​രു​ന്ന പൂ​ജ​യെ സം​ഭ​വ​ത്തി​നു ശേ​ഷം കാ​ണാ​താ​വു​ക​യും തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​രെ​യും കാ​മു​ക​നെ​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്ര​ണ​യ​ബ​ന്ധം ശ്യാം ​എ​തി​ർ​ത്ത​താ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

അ​ഞ്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ശ്യാം ​സു​ന്ദ​റു​മാ​യി അ​വ​സാ​ന​മാ​യി സം​സാ​രി​ച്ച​തെ​ന്ന് ഔ​റ​യ്യ ജി​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന മൂ​ത്ത മ​ക​ൾ കാ​ജ​ൽ പ​റ​ഞ്ഞു. വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഫോ​ണി​ൽ വി​ളി​ച്ചെ​ങ്കി​ലും സ്വി​ച്ച് ഓ​ഫ് ആ​യി​രു​ന്നു. തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളാ​ണ് ശ്യാ​മി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ വി​വ​രം അ​റി​യി​ക്കു​ന്ന​ത്. പൂ​ജ​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യ​മു​ണ്ടാ​യി​രു​ന്ന​താ​യും വി​വാ​ഹ​ത്തി​ന് മു​മ്പ് ത​ന്നെ ഇ​വ​ർ ഒ​രാ​ളു​മാ​യി ബ​ന്ധ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും കാ​ജ​ൽ ആ​രോ​പി​ച്ചു. മാ​താ​വ് ശ​ശി ദേ​വി പ​ത്തു​വ​ർ​ഷ​മാ​യി വേ​റെ​യാ​ണ് താ​മ​സം. കാ​ജ​ൽ, പൂ​ജ, കു​ശി എ​ന്നി​ങ്ങ​നെ മൂ​ന്ന് പെ​ൺ​മ​ക്ക​ളാ​ണ് ശ്യാം ​സു​ന്ദ​റി​നു​ള്ള​ത്.

പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്നാ​ൽ മാ​ത്ര​മേ മ​ര​ണ​കാ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വ്യ​ക്ത​ത ല​ഭി​ക്കൂ എ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : Murder Arrest Father Body

Recent News

Corehub Up