Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Body

Kannur

ഷാ​ർ​ജ​യി​ൽ കൊ​ല്ല​പ്പെ​ട്ട മാ​ട്ടൂ​ൽ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും

പ​ഴ​യ​ങ്ങാ​ടി: യു​എ​ഇ​യി​ലെ ഷാ​ര്‍​ജ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട ക​ണ്ണൂ​ര്‍ പ​ഴ​യ​ങ്ങാ​ടി മാ​ട്ടൂ​ൽ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ര​ണ്ടുദി​വ​സ​ങ്ങ​ൾ​ക്ക​കം നാ​ട്ടി​ലെ​ത്തി​ക്കും.

യു​എ​ഇ​യി​ലെ ഷാ​ർ​ജ​യി​ൽ ടി​ക്‌​ടോ​ക് ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ക​ണ്ണൂ​ർ പ​ഴ​യ​ങ്ങാ​ടി മാ​ട്ടൂ​ൽ സ്വ​ദേ​ശി ഇ​സ്മാ​യി​ല്‍ പൊ​ന്ന​ന്‍ ഇ​ബ്രാ​ഹീ​മി​ന്‍റെ (40) മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ത്തി​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഷാ​ര്‍​ജ അ​ല്‍ ഖാ​സി​മി​യ്യ ഹോ​സ്പി​റ്റ​ലി​ലാ​ണ് മൃ​ത​ദേ​ഹ​മു​ള്ള​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ഇ​സ്മാ​യി​ലി​നു നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യ​തും കൊ​ല്ല​പ്പെ​ടു​ന്ന​തു​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ​ക്ക് കി​ട്ടി​യ വി​വ​രം. ഷാ​ര്‍​ജ ഫോ​റ​ന്‍​സി​ക് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്, ഷാ​ര്‍​ജ കോ​ട​തി എ​ന്നി​വ​യു​മാ​യി ന​ട​പ​ടി​ക​ൾ ഏ​കോ​പി​ച്ച് യാ​ബ് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് സി​ഇ​ഒ സ​ലാം പാ​പ്പി​നി​ശേ​രി, യാ​ബ് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് ടീം ​അം​ഗ​ങ്ങ​ളാ​യ മു​ന്‍ ഷാ​ര്‍​ജ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഉ​ബൈ​ദ് ജാ​സിം മു​ഹ​മ്മ​ദ് സൈ​ഫ് അ​ല്‍​ഷം​സി, ലു​അ​യ്യ് അ​ബൂ അം​റ, ക്ലെ​യിം​സ് മാ​നേ​ജ​ര്‍ മു​ൻ​ദി​ർ ക​ൽ​പ​ക​ഞ്ചേ​രി, ഇ​സ്മാ​യി​ലി​ന്‍റെ ബ​ന്ധു​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ ചേ​ര്‍​ന്ന്‌ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.

Kerala

കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ആ​റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ആ​റ്റി​ൽ ക​ണ്ടെ​ത്തി. ഊ​രു​ട്ട​മ്പ​ല​ത്ത് നി​ന്നും കാ​ണാ​താ​യ കി​ളി​ക്കൂ​ട്ടു​കോ​ണം സ്വ​ദേ​ശി സു​ഭ​ദ്ര(95)​യാ​ണ് മ​രി​ച്ച​ത്. ‌

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് ബ​ന്ധു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​രു​വി​ക്ക​ര ആ​റി​ലെ പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് മൃ​ത​ദേ​ഹം കി​ട്ടി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റി​ന്‍റെ ക​ട​വി​ൽ നി​ന്നും വ​സ്ത്ര​വും ബാ​ഗും ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ൽ നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.

National

വീ​ട്ട​മ്മ മ​രി​ച്ച നി​ല​യി​ൽ; ഭ​ർ​ത്താ​വ് ഒ​ളി​വി​ൽ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ ഗാ​രി​യി​ൽ വീ​ട്ട​മ്മ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സൗ​മി​ക് ദാ​സി​ന്‍റെ ഭാ​ര്യ ഇ​നാ​ക്ഷി ദാ​സ് (40) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സൗ​മി​ക് ഒ​ളി​വി​ലാ​ണ്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ വീ​ട്ടു​ജോ​ലി​ക്കാ​രി സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. വാ​യി​ൽ തു​ണി തി​രു​കി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്ത് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​രു​വ​രു​ടെ​യും എ​ട്ട് വ​യ​സു​ള്ള രോ​ഗ​ബാ​ധി​ത​നാ​യ മ​ക​ൻ അ​ടു​ത്ത മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തെ​ങ്കി​ലും പോ​സ്റ്റ്‌മോ​ർ​ട്ട​ത്തി​ന് ശേ​ഷം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ശ്വാ​സം​മു​ട്ടി​ച്ചാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. ആ​ക്ര​മി​യെ ഇ​നാ​ക്ഷി പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ത​ല​ക്ക​ടി​യേ​റ്റ​തെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

ഒ​ളി​വി​ൽ പോ​യ സൗ​മി​കി​നാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Kerala

നവജാത ശിശുവിന്‍റെ മൃതദേഹം കട്ടിലിനടിയിൽ

ക​ടു​ത്തു​രു​ത്തി: അ​മി​ത​ര​ക്ത​സ്രാ​വ​മു​ണ്ടാ​യ നി​ല​യി​ല്‍ ആം​ബു​ല​ന്‍സി​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച യു​വ​തി​യു​ടെ കു​ഞ്ഞി​നെ മ​രി​ച്ച നി​ല​യി​ല്‍ വീ​ട്ടി​ല്‍നി​ന്നു ക​ണ്ടെ​ത്തി.

കു​ഞ്ഞി​ന്‍റെ മ​ര​ണ​വു​മാ​യി യു​വ​തി​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ബ​ന്ധ​മു​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് ക​ടു​ത്തു​രു​ത്തി എ​സ്എ​ച്ച്ഒ ഡി. ​രെ​ജീ​ഷ്‌​കു​മാ​ര്‍ അ​റി​യി​ച്ചു.

കു​ഞ്ഞി​ന്‍റെ പോ​സ്റ്റ്‌​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ട് ല​ഭി​ച്ച​തി​നു​ശേ​ഷ​മേ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​വു​ക​യു​ള്ളൂ. ചി​കി​ത്സ​യി​ലു​ള്ള യു​വ​തി​യി​ല്‍നി​ന്നും വി​ശ​ദ​മാ​യി മൊ​ഴി​യെ​ടു​ക്ക​ണം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത​താ​യും എ​സ്എ​ച്ച്ഒ അ​റി​യി​ച്ചു.

ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ​യാ​ണ് ശ​നി​യാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ മു​ട്ടു​ചി​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ അ​മി​ത​ര​ക്ത​സ്രാ​വ​മു​ണ്ടാ​യ നി​ല​യ​യി​ല്‍ ആം​ബു​ല​ന്‍സി​ല്‍ എ​ത്തി​ച്ച​ത്.

പ്ര​സ​വ​ത്തെ തു​ട​ര്‍ന്നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് യു​വ​തി​ക്കു​ള്ള​തെ​ന്ന് ഡോ​ക്ട​ര്‍മാ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. ആ​ശു​പ​ത്രി​യ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​തി​നെത്തു​ട​ര്‍ന്ന് പോ​ലീ​സ് സം​ഘം വീ​ട്ടി​ലെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ട്ടി​ലി​ന​ടി​യി​ല്‍നി​ന്ന് മ​രി​ച്ച നി​ല​യി​ല്‍ ന​വ​ജാ​ത​ശി​ശു​വി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പൂ​ര്‍ണ ആ​രോ​ഗ്യ​വാ​നാ​യ 3.1 കി​ലോ തൂ​ക്ക​മു​ള്ള ആ​ണ്‍കു​ട്ടി​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ഇ​വ​രു​ടെ വീ​ട്ടി​ല്‍നി​ന്നു ക​ണ്ടെ​ത്തി​യ​ത്. വി​വാ​ഹി​ത​യും നാ​ല് കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​ണ് 39-കാ​രി​യാ​യ യു​വ​തി.

Kerala

അഞ്ചുവയസുകാരന്‍റെ മുന്നിലിട്ട് അമ്മയുടെ കാമുകൻ പിതാവിനെ കൊന്നു, രാത്രി വനത്തിനുള്ളിൽ മൃതദേഹത്തിനരികിൽ ഒറ്റയ്ക്കായി മകൻ

തിരുപ്പതി: ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിൽ തമിഴ്നാട് സ്വദേശിയായ യുവാവിനെ അഞ്ച് വയസുകാരനായ മകന്‍റെ മുന്നിലിട്ട് കൊലപ്പെടുത്തി അമ്മയുടെ കാമുകൻ. തിങ്കളാഴ്ച രാത്രി ബോയക്കോണ്ട യേനാഡിപാളയത്തെ വനമേഖലയിലാണ് കൊലപാതകം നടന്നത്.

തമിഴ്‌നാട് സ്വദേശിയായ ഗാന്ധി(45)യെ ആണ് ഭാര്യ രാസാത്തിയുടെ കാമുകനായ നരസിംഹലു തലക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതി നരസിംഹലുവിനെയും ഇയാളുടെ രണ്ടുകൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒരുരാത്രി മുഴുവൻ അഞ്ചുവയസുകാരൻ പിതാവിന്‍റെ മൃതദേഹത്തിനൊപ്പം കാട്ടിൽ കഴിഞ്ഞു. അടുത്തിടെയാണ് തിരുപ്പതി സ്വദേശിയായ ഗാന്ധിയെയും മകനെയും ഉപേക്ഷിച്ച് രാസാത്തി കാമുകനായ നരസിംഹലുവിനൊപ്പം താമസം ആരംഭിച്ചത്.

വീടുവിട്ടിറങ്ങിയ ഭാര്യക്കായി ഗാന്ധി അന്വേഷണത്തിലായിരുന്നു. രാസാത്തി അന്നമയ്യ ജില്ലയിൽ ഉണ്ടെന്നറിഞ്ഞാണ് ഗാന്ധി മകനുമായി ഇവിടെ എത്തിയത്. അന്വേഷണത്തിനൊടുവിൽ ഗാന്ധി ഭാര്യയുടെ കാമുകനായ നരസിംഹലുവിനെ നേരിട്ടുകണ്ടു.

ഭാര്യയെ കണ്ടെത്താൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത ഇയാൾ ഗാന്ധിയെ മദ്യപിക്കാൻ ക്ഷണിച്ചു. രണ്ട് കൂട്ടാളികളും നരസിംഹലുവിനൊപ്പം ഉണ്ടായിരുന്നു. പ്രതികൾ സമീപത്തെ വനമേഖലയിലേക്കാണ് ഗാന്ധിയെയും മകനെയും കൂട്ടിക്കൊണ്ടുപോയത്. ഇവിടെവെച്ച് നരസിംഹലു ഗാന്ധിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Kerala

തിരുവനന്തപുരം മെഡിക്കൽ കോളജ് പാർക്കിംഗിൽ നവജാതശിശുവിന്‍റെ മൃതദേഹം

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ പാർക്കിംഗ് ഏരിയയിൽ നവജാതശിശുവിന്‍റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.

മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയും ഉടൻ തന്നെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു

സമീപത്തെ എസ്എടി (SAT) ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിന്‍റെ മൃതദേഹമാണിതെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഇത് എങ്ങനെ മെഡിക്കൽ കോളജ് പാർക്കിംഗിൽ എത്തിയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

സംഭവത്തിൽ മെഡിക്കൽ കോളജ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

National

യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ന്നു, മൃ​ത​ദേ​ഹം ക​ത്തി​ച്ചു

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ക​ത്തി​ച്ചു ന​ശി​പ്പി​ച്ചു. സിം​ദേ​ഗ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ ശി​വ സാ​ഹു(30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മാ​ർ​ച്ച് 11 ന് ​സിം​ദേ​ഗ​യ്ക്ക് സ​മീ​പ​മു​ള്ള ജ​ൽ​ദേ​ഗ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ തി​ക്ര വ​ന​ത്തി​ൽ നി​ന്നാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പ്ര​തി​ക​ളി​ൽ ഒ​രാ​ളു​മാ​യി സാ​ഹു​വി​ന്‍റെ ഭാ​ര്യ​യ്ക്ക് സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്നു. ശി​വ സാ​ഹു നാ​ളു​ക​ളാ​യി ഭാ​ര്യ​യെ പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച് അ​റി​ഞ്ഞ പ്ര​തി കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്തു​വെ​ന്ന് സിം​ദേ​ഗ സ​ബ് ഡി​വി​ഷ​ണ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ബൈ​ജു ഒ​റാ​വോ​ൺ പ​റ​ഞ്ഞു.

മാ​ർ​ച്ച് 10 ന്, ​മൂ​വ​രും സാ​ഹു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ജാ​ർ​ഖ​ണ്ഡി​ലെ വ​ന​മേ​ഖ​ല​യി​ൽ എ​ത്തി​ച്ച് ക​യ​റു​കൊ​ണ്ട് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി. തു​ട​ർ​ന്ന്, തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​താ​യി എ​സ്ഡി​പി​ഒ പ​റ​ഞ്ഞു.

സ​ഞ്ജ​യ് കെ​ർ​കെ​ട്ട (38), ബു​ധു ലോ​ഹ്ര (38), കി​ഷോ​ർ കെ​ർ​കെ​ട്ട (35) എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. പ്ര​തി​ക​ൾ മൂ​ന്നു​പേ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ അ​യ​ച്ചു.

Kerala

കൊടുങ്ങല്ലൂരില്‍ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം

തൃശൂർ: കൊടുങ്ങല്ലൂരില്‍ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലെ ദമ്പതികളുടെ ഫ്ലാറ്റിലാണ് മൂന്ന് മാസം പ്രായമുള്ള ഗര്‍ഭസ്ഥശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. 

ചെറിയ പെട്ടിക്കുള്ളില്‍ സൂക്ഷിച്ചനിലയിലായിരുന്നു കുഞ്ഞിന്‍റെ മൃതദേഹം. ഗര്‍ഭിണി ആയിരുന്നെന്നും, മാസം തികയാതെ പ്രസവിച്ചതാണെന്നുമാണ് യുവതിയുടെ മൊഴി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. 
 
വയറുവേദന അനുഭവപ്പെടതിനു പിന്നാലെ മാസം തികയാതെ പ്രസവിച്ചുവെന്നാണ് യുവതി പറയുന്നത്. നഴ്സിംഗ് പഠിച്ചിട്ടുള്ളതാൻ ഭ്രൂണം സ്വയം വേർപ്പെടുത്തി. ഭ്രൂണം കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിജിൽ സൂക്ഷിച്ചതെന്നും യുവതി പറയുന്നു. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

International

അലി ലാറിജാനിയുടെ മൃതദേഹം സംസ്കരിച്ചു

ടെ​​​ഹ്റാ​​​ൻ: ഇ​​​സ്രേ​​​ലി-​​​അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ഇ​​​റേ​​​നി​​​യ​​​ൻ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ സ​​​മി​​​തി ത​​​ല​​​വ​​​ൻ അ​​​ലി ലാ​​​റി​​​ജാ​​​നി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന​​​ലെ സം​​​സ്ക​​​രി​​​ച്ചു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ടെ​​​ഹ്റാ​​​നി​​​ൽ വി​​​ലാ​​​പ​​​യാ​​​ത്ര​​​യി​​​ലും ച​​​ട​​​ങ്ങു​​​ക​​​ളി​​​ലും ആ​​​യി​​​ര​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡി​​​ലെ ഉ​​​ന്ന​​​ത ക​​​മാ​​​ൻ​​​ഡ​​​ർ​​​മാ​​​രും റെ​​​ഗു​​​ല​​​ർ സേ​​​ന​​​യു​​​ടെ മേ​​​ധാ​​​വി​​​മാ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

ഇ​​​റേ​​​നി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ലെ നി​​​ർ​​​ണാ​​​യ​​​ക ശ​​​ക്തി​​​യാ​​​യി​​​രു​​​ന്ന അ​​​ലി​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് പ​​​സെ​​​ഷ്കി​​​യാ​​​ൻ ദേ​​​ശീ​​​യ ദുഃ​​​ഖാ​​​ച​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചു.

National

ഭ​ർ​ത്താ​വി​നെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ന്ന യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ൽ

ബം​ഗു​ളൂ​രു: ഭ​ർ​ത്താ​വി​നെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ന്ന ശേ​ഷം ഹൃ​ദ​യാ​ഘ​തം മൂ​ലം മ​രി​ച്ചെ​ന്ന് വി​ശ്വ​സി​പ്പി​ച്ച യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ലാ​യി. തും​കൂ​രു സ്വ​ദേ​ശി കെ. ​പ​ര​മേ​ശി (50) നെ​യാ​ണ് ഭാ​ര്യ പി. ​ആ​ശ (46), ആ​ശ​യു​ടെ കാ​മു​ക​ൻ ച​ന്ദ്ര​പ്പ (48) എ​ന്നി​വ​ർ ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

പോ​ലീ​സ് പ​റ​യു​ന്ന​ത​നു​സ​രി​ച്ച് ആ​ശ​യും ച​ന്ദ്ര​പ്പ​യും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും ബ​ന്ധം പ​ര​മേ​ശ് അ​റി​ഞ്ഞ​തോ​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ കൊ​ല്ലാ​ൻ തീ​രു​മാ​നി​ച്ച​ത്. ‌‌

സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കാ​റു​ള്ള പ​ര​മേ​ശ് ജ​നു​വ​രി 29ന് ​രാ​ത്രി മ​ദ്യ​പി​ച്ച ശേ​ഷം ഉ​റ​ങ്ങ​ൻ പോ​യി. ഈ ​സ​മ​യ​ത്താ​ണ് ആ​ശ​യും ച​ന്ദ്ര​പ്പ​യും ചേ​ർ​ന്ന് ഇ​യാ​ളെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ന്ന​ത്. പി​റ്റേ​ന്ന് രാ​വി​ലെ പ​ര​മേ​ശ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു​വെ​ന്ന് ആ​ശ ബ​ന്ധു​ക്ക​ളെ വി​ശ്വ​സി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ക​യും ചെ​യ്തു.‌‌‌

മ​ര​ണ​ത്തി​ന് പി​ന്നാ​ലെ ആ​ശ​യു​ടെ പെ​രു​മാ​റ്റ​ത്തി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ളും ച​ന്ദ്ര​പ്പ​യു​മാ​യു​ള്ള അ​ടു​പ്പ​വും പ​ര​മേ​ശി​ന്‍റെ സ​ഹോ​ദ​രി കെ. ​നാ​ഗ​മ്മ​യ്ക്ക് സം​ശ​യ​മു​ണ്ടാ​ക്കി. നാ​ഗ​മ്മ​യു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ആ​ശ പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ മ​റു​പ​ടി​ക​ൾ ന​ൽ​കി​യ​തോ​ടെ മാ​ർ​ച്ച് നാ​ലി​ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

തു​ട​ർ​ന്ന് സം​സ്ക​രി​ച്ച മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​ക​യും പ​ര​മേ​ശി​ന്‍റെ മ​ര​ണം ശ്വാ​സം​മു​ട്ടി​യാ​ണെ​ന്ന് തെ​ളി​യു​ക​യും ചെ​യ്തു. പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ചു. ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ അ​റ​സ്റ്റ് ചെ​യ്തു.

Kerala

ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം കാ​യ​ലി​ൽ; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കൊ​ച്ചി: ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം കാ​യ​ലി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്താ​ത്ത പെ​ൺ​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നും ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

മൃ​ത​ദേ​ഹ​ത്തി​ന്‍റെ ത​ല​യി​ൽ മു​റി​വു​ണ്ട്. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി മൃ​ത​ദേ​ഹം ക​ള​മേ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. മ​റൈ​ൻ ഡ്രൈ​വി​ൽ എ​ത്തി​യ ര​ണ്ട് കു​ട്ടി​ക​ളാ​ണ് കാ​യ​ലി​ൽ മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്ന് സെ​ൻ​ട്ര​ൽ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കൂ. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

District News

ഭൂ​ത​ത്താ​ന്‍​കെ​ട്ട് പാ​ല​ത്തി​നു താ​ഴെ പു​ഴ​യി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കോ​ത​മം​ഗ​ലം: ഭൂ​ത​ത്താ​ന്‍​കെ​ട്ട് പാ​ല​ത്തി​ന് താ​ഴെ പു​ഴ​യി​ല്‍ അ​ങ്ക​മാ​ലി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ങ്ക​മാ​ലി ച​മ്പ​ന്നൂ​ര്‍ സൗ​ത്ത് തി​രു​ത​ന​ത്തി അ​ഗ​സ്റ്റി​ന്‍റെ മ​ക​ൻ ബി​നി​ല്‍ (32) നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് വീ​ട്ടി​ല്‍​നി​ന്ന് ബി​നി​ലി​നെ കാ​ണാ​താ​യ​താ​യി അ​ങ്ക​മാ​ലി പോ​ലീ​സി​ല്‍ ബ​ന്ധു​ക്ക​ള്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പു​ഴ​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം അ​ഴു​കി തു​ട​ങ്ങി​യി​രു​ന്നു. ഷ​ര്‍​ട്ടും പാ​ന്‍റ്സു​മാ​യി​രു​ന്നു ധ​രി​ച്ചി​രു​ന്ന​ത്.

വി​ഷം ക​ഴി​ച്ച​ശേ​ഷം പു​ഴ​യി​ൽ ചാ​ടി​യ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. കോ​ത​മം​ഗ​ലം പോ​ലീ​സ് എ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ശേ​ഷം പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ല്‍ കീ​ട​നാ​ശി​നി​യു​ടെ അം​ശം ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ട്ടി​രു​ന്ന ബി​നി​ല്‍ വീ​ടി​ന് സ​മീ​പ​ത്തെ ഫു​ഡ് പ്രൊ​ഡ​ക്ഷ​ന്‍ യൂ​ണി​റ്റി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​ച​മ്പ​ന്നൂ​ര്‍ സെ​ന്‍റ് റീ​ത്താ​സ് പ​ള്ളി​യി​ൽ.

മാ​താ​വ്: ജെ​സി. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​നി​ല്‍, സി​നി​ല്‍.

Kerala

ഇ​ടു​ക്കി​യി​ൽ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദ്ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ

ഇ​ടു​ക്കി: ക​ട്ട​പ്പ​ന മേ​ട്ടു​കു​ഴി​യി​ൽ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദ്ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​ര​ൽ​വി​ള​യി​ൽ മേ​രി(63)​യാ​ണ് മ​രി​ച്ച​ത്.

വെ​ളു​പ്പി​നെ ഒ​ന്നോ​ടെ വീ​ട്ടി​ലെ​ത്തി​യ മ​ക​നാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. ആ​ത്മ​ഹ​ത്യ ആ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വ​ത്തി​ല്‍ വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പ​റ​യാ​നാ​വൂ എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

District News

​അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ വീ​ണ വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​ര്‍ മാ​ത്തൂ​രി​ല്‍ അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കൈ​പ്പ​ട്ടൂ​ര്‍ ച​രു​വി​ല്‍ വീ​ട്ടി​ല്‍ ഗോ​പ​കു​മാ​റി​ന്‍റെ മ​ക​ന്‍ അ​ശ്വി​ന്‍ (22) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് അ​ശ്വി​ന്‍ ന​ദി​യി​ല്‍ വീ​ണ​ത്. വി​വ​രം അ​റി​ഞ്ഞ് പ​ത്ത​നം​തി​ട്ട അ​ഗ്‌​നി​ര​ക്ഷാ സേ​ന സ്‌​കൂ​ബാ ടീം ​ന​ദി​യി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. രാ​ത്രി വൈ​കി​യ​തി​നാ​ല്‍ തെ​ര​ച്ചി​ല്‍ നി​ര്‍​ത്തി.

വീ​ണ്ടും ചൊ​വ്വാ​ഴ്ച രാ​വി​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ​ന്ത​ളം എ​ന്‍​എ​സ്എ​സ് പോ​ളി ടെ​ക്‌​നി​ക്കി​ലെ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. മാ​താ​വ് : സ​ന്ധ്യ

Kerala

വാ​ള​യാ​ർ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല; റാം ​നാ​രാ​യ​ണി​ന്‍റെ മൃ​ത​ദേ​ഹം ഛത്തീ​സ്ഗ​ഡി​ൽ എ​ത്തി​ച്ചു

തൃ​ശൂ​ർ: വാ​ള​യാ​റി​ൽ ആ​ൾ​ക്കൂ​ട്ട​മ​ർ​ദ​ന​ത്തെ​ത്തു​ട​ർ​ന്നു മ​രി​ച്ച ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി റാം ​നാ​രാ​യ​ണ്‍ ബാ​ഗേ​ലി​ന്‍റെ മൃ​ത​ദേ​ഹം ഭാ​ര്യ​യും മ​ക്ക​ളും സ​ഹോ​ദ​ര​നും​ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി രാ​വി​ലെ പ​തി​നൊ​ന്നോ​ടെ മൃ​ത​ദേ​ഹ​വു​മാ​യി ബ​ന്ധു​ക്ക​ൾ റാ​യ്പു​രി​ലേ​ക്കു യാ​ത്ര​തി​രി​ച്ചു. അ​വി​ടെ​നി​ന്ന് ആം​ബു​ല​ൻ​സി​ൽ ഛത്തീ​സ്ഗ​ഡി​ലെ ഗ്രാ​മ​ത്തി​ലെ​ത്തി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണു യാ​ത്രാ​ച്ചെ​ല​വു​ക​ൾ വ​ഹി​ച്ച​ത്.

മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ് ബ​ന്ധു​ക്ക​ൾ കേ​ര​ള​ത്തി​ൽ എ​ത്തി​യി​രു​ന്നെ​ങ്കി​ലും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ൻ ആ​ദ്യം ത​യാ​റാ​യി​രു​ന്നി​ല്ല. കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യും ന​ഷ്ട​പ​രി​ഹാ​ര​വും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. തു​ട​ർ​ന്ന് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച​ന​ട​ത്തി കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ച്ചാ​ണ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.

റാം ​നാ​രാ​യ​ന്‍റെ കു​ടും​ബ​ത്തി​ന് ഉ​ചി​ത​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​രു​ന്നു. മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ വി​ഷ​യം ച​ർ​ച്ച ചെ​യ്ത​ശേ​ഷം ന​ഷ്ട​പ​രി​ഹാ​രം കൈ​മാ​റും.

കേ​സി​ൽ അ​ഞ്ചു പ്ര​തി​ക​ളെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​ദേ​ശ​വാ​സി​ക​ളാ​യ അ​നു, പ്ര​സാ​ദ്, മു​ര​ളി, ആ​ന​ന്ദ​ൻ, ബി​പി​ൻ എ​ന്നി​വ​രാ​ണു പ്ര​തി​ക​ൾ. ഇ​തി​ൽ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ റാം ​നാ​രാ​യ​ന്‍റെ ത​ല​യി​ലും മു​തു​കി​ലും വ​ടി​കൊ​ണ്ടും കൈ​കൊ​ണ്ടും അ​ടി​ച്ച​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ​യു​ള്ള പ്ര​തി​ക​ളും റാം ​നാ​രാ​യ​ണെ അ​ടി​ക്കു​ക​യും നി​ല​ത്തി​ട്ടു​ച​വി​ട്ടു​ക​യും ചെ​യ്തു. കേ​സി​ൽ പ​തി​ന​ഞ്ചോ​ളം ​പേ​ർ​ക്കു പ​ങ്കു​ള്ള​താ​യി നേ​ര​ത്തേ പോ​ലീ​സ് പ​റ​ഞ്ഞി​രു​ന്നു. ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്.

Kerala

വാ​ള​യാ​ർ ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം: മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് കു​ടും​ബം; ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്ന് ആ​വ​ശ്യം

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ ആ​ൾ​കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​തി​ഥി തൊ​ഴി​ലാ​ളി രാം ​നാ​രാ​യ​ണ​ന്‍റെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് കു​ടും​ബം.

25 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും എ​സ്‌​സി, എ​സ്ടി നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്നും ബ​ന്ധു​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കും​വ​രെ കേ​ര​ള​ത്തി​ല്‍ തു​ട​രു​മെ​ന്നും ഇ​വ​ര്‍ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ച​ത്തി​സ്ഗ​ഡ് സ്വ​ദേ​ശി രാം​നാ​രാ​യ​ണ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മോ​ഷ്ടാ​വാ​ണെ​ന്ന് സം​ശ​യി​ച്ച് ആ​ൾ​ക്കൂ​ട്ടം ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ർ​ദ​ന​ത്തി​ൽ സ്ത്രീ​ക​ൾ​ക്കും പ​ങ്കു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളാ​യ പ​തി​നാ​ല് പേ​ര്‍ ആ​ര്‍​എ​സ്എ​സ് അ​നു​ഭാ​വി​ക​ളെ​ന്ന് പാ​ല​ക്കാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ന്‍ പ​റ​ഞ്ഞു. ഒ​രാ​ള്‍ സി​പി​എം അ​നു​ഭാ​വി​യാ​ണെ​ന്നും എ. ​ത​ങ്ക​പ്പ​ന്‍ വ്യ​ക്ത​മാ​ക്കി.

വാ​ള​യാ​റി​ലെ ആ​ള്‍​ക്കൂ​ട്ട​ക്കൊ​ല കേ​ര​ള​ത്തെ ല​ജ്ജി​പ്പി​ക്കു​ന്ന​താ​ണ്. സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രി​ന് വീ​ഴ്ച സം​ഭ​വി​ച്ചു. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണം. മു​ഖം നോ​ക്കാ​തെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. പ്ര​തി​ക​ള്‍​ക്ക് ര​ക്ഷ​പ്പെ​ടാ​ന്‍ വ​ഴി​യൊ​രു​ക്ക​രു​ത്. രാം​നാ​രാ​യ​ണ​ന്‍റെ കു​ടും​ബ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്നും ത​ങ്ക​പ്പ​ന്‍ പ​റ​ഞ്ഞു.

Kerala

വ​ര്‍​ക്ക​ല പാ​പ​നാ​ശം ബീ​ച്ചി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല പാ​പ​നാ​ശം ബീ​ച്ചി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ന്ന് രാ​വി​ലെ പാ​പ​നാ​ശം തീ​ര​ത്തു​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് അ​വ​ർ ത​ന്നെ മൃ​ത​ദേ​ഹം ക​ര​യ്ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ടൂ​റി​സം പോ​ലീ​സ് എ​ത്തി വ​ർ​ക്ക​ല സ്റ്റേ​ഷ​നി​ലും അ​യി​രൂ​ർ സ്റ്റേ​ഷ​നി​ലും വി​വ​ര​മ​റി​യി​ച്ചു. ഈ ​ര​ണ്ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും കാ​ണാ​താ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും.

ഏ​ക​ദേ​ശം 40 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റും.

Kerala

കോ​ൽ​ക്ക​ത്ത​യി​ൽ പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​യു​ടെ അ​ന​ന്ത​ര​വ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കോ​ൽ​ക്ക​ത്ത: ആ​ർ​ജി ക​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ യു​വ​തി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യു​ടെ അ​ന​ന്ത​ര​വ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കേ​സി​ലെ പ്ര​തി​യാ​യ സ​ഞ്ജ​യ് റോ​യി​യു​ടെ അ​ന​ന്ത​ര​വ​ളാ​യ സു​ര​ഞ്ജ​ന സിം​ഗ്(11)​നെ ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച​യാ​ണ് ബൊ​വാ​നി​പൊ​രേ​യി​ലെ വീ​ട്ടി​നു​ള്ളി​ല ക​ബോ​ർ​ഡി​നു​ള്ളി​ൽ തൂ​ങ്ങി നി​ൽ​ക്കു​ന്ന നി​ല​യി​ലാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ നാ​ട്ടു​കാ​ർ പി​താ​വി​നെ​യും ര​ണ്ടാ​ന​മ്മ​യേ​യും കൈ​യേ​റ്റം ചെ​യ്തി​രു​ന്നു. സു​ര​ഞ്ജ​ന​യു​ടെ പി​താ​വാ​യ ഭോ​ലാ സിം​ഗും ര​ണ്ടാ​ന​മ്മ പൂ​ജ​യും ചേ​ർ​ന്ന് കു​ട്ടി​യെ മ​ർ​ദി​ച്ചി​രു​ന്ന​താ​യാ​ണ് അ​യ​ൽ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.

നാ​ട്ടു​കാ​ർ പൂ​ജ​യെ മു​ടി​യി​ൽ പി​ടി​ച്ച് വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ട് പോ​യാ​ണ് മ​ർ​ദി​ച്ച​ത്. ഭോ​ലാ സിം​ഗി​നെ ചെ​രി​പ്പു​കൊ​ണ്ട് മ​ർ​ദി​ച്ച​താ​യും ദൃ​ക്സാ​ക്ഷി​ക​ൾ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളോ​ട് വി​ശ​ദ​മാ​ക്കി.

സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സാ​ണ് ദ​മ്പ​തി​ക​ളെ നാ​ട്ടു​കാ​രി​ൽ നി​ന്ന് ര​ക്ഷി​ച്ച​ത്. സ​ഞ്ജ​യ് റോ​യി​യു​ടെ സ​ഹോ​ദ​രി ബ​ബി​ത​യെ ആ​യി​രു​ന്നു ഭോ​ല സിം​ഗ് ആ​ദ്യം വി​വാ​ഹം ചെ​യ്ത​ത്. ഈ ​ബ​ന്ധ​ത്തി​ലു​ള്ള മ​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ബ​ബി​ത ജീ​വ​നൊ​ടു​ക്കി​യ​തി​ന് പി​ന്നാ​ലെ ബ​ബി​ത​യു​ടെ ഇ​ള​യ സ​ഹോ​ദ​രി​യെ ഭോ​ല സിം​ഗ് വി​വാ​ഹം ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ല​മാ​രി​ക്കു​ള്ളി​ലെ ഹാം​ഗ​റി​ലു​ണ്ടാ​യി​രു​ന്ന തു​ണി​യി​ൽ തൂ​ങ്ങി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പൂ​ജ ആ​ശു​പ​ത്രി​യി​ൽ പോ​യി തി​രി​ച്ച് എ​ത്തു​മ്പോ​ഴാ​ണ് കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​യെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി അ​യ​ൽ​വാ​സി​ക​ൾ ആ​രോ​പി​ച്ചു.

രാ​ത്രി വൈ​കി​യും പു​ല​ർ​ച്ചെ​യും കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ക്കി വി​ടു​ന്ന​ത് പ​തി​വാ​യി​രു​ന്നു​വെ​ന്നും ബെ​ൽ​റ്റി​ന് അ​ടി​ക്കു​ക​യും ത​ല ഭി​ത്തി​യി​ൽ പി​ടി​ച്ച് ഇ​ടി​ച്ചി​രു​ന്ന​താ​യും അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞു.

കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​ണോ അ​തോ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണോ എ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്നാ​ണ് വി​വ​രം.

കു​ട്ടി​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് അ​ല​മാ​ര​യി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നെ​മെ​ങ്കി​ലും കൊ​ല​പാ​ത​ക സാ​ധ്യ​ത അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. കു​ടും​ബ​ത്തി​ലെ ആ​രും ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല.

Kerala

റ​ബ​ർ​മ​ര​ത്തി​ൽ ച​ങ്ങ​ല​യി​ൽ ബ​ന്ധി​ച്ച മൃ​ത​ദേ​ഹം മ​ധ്യ​വ​യ​സ്ക്ക​ന്‍റേ​തെ​ന്നു തെ​ളി​ഞ്ഞു

പു​ന​ലൂ​ർ: മു​ക്ക​ട​വ് ഭാ​ഗ​ത്തെ ആ​ളൊ​ഴി​ഞ്ഞ തോ​ട്ട​ത്തി​ൽ റ​ബ​ർ മ​ര​ത്തി​ൽ ച​ങ്ങ​ല​യി​ൽ ബ​ന്ധി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​തു മ​ധ്യ​വ​യ​സ്ക​ന്‍റെ മൃ​ത​ദേ​ഹ​മാ​ണെ​ന്നു തെ​ളി​ഞ്ഞു. മൃ​ത​ദേ​ഹ​ത്തി​നു പ​ത്തു ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ പ​ഴ​ക്ക​മു​ള്ള​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ച​ങ്ങ​ല​യി​ൽ ബ​ന്ധി​ച്ചി​രു​ന്ന മൃ​ത​ദേ​ഹ​ത്തി​ന്‍റെ പൂ​ട്ട് അ​റു​ത്താ​ണ് ജീ​ർ​ണി​ച്ച മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ഇ​തി​ന്‍റെ താ​ക്കോ​ൽ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​യും ന​ട​ന്നു വ​രു​ന്നു. ഇ​ങ്ങ​നെ വി​ര​ല​ട​യാ​ളം ശേ​ഖ​രി​യ്ക്കാ​ൻ ക​ഴി​യു​മോ​യെ​ന്നും പോ​ലീ​സ് നി​രീ​ക്ഷി​യ്ക്കു​ന്നു.

മൃ​ത​ദേ​ഹ​ത്തി​ൽ ആ​സി​ഡ് ഒ​ഴി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. അ​തു​കൊ​ണ്ടാ​കാം പ്ര​ദേ​ശ​ത്ത് വ​ലി​യ ദു​ർ​ഗ​ന്ധ​മു​ണ്ടാ​കാ​തി​രു​ന്ന​തെ​ന്നും അ​നു​മാ​നി​ക്കു​ന്നു. റ​ബ​ർ മ​ര​ത്തി​ൽ ച​ങ്ങ​ല​യി​ൽ ബ​ന്ധി​ച്ച നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തു ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. ഇ​ന്നാ​ണ് മൃ​ത​ദേ​ഹം മ​ധ്യ​വ​യ​സ്ക്ക​ന്‍റേ​താ​ണെ​ന്നു സ്ഥീ​രി​ക​രി​ച്ച​ത്.

മു​ക്ക​ട​വ് ജം​ഗ്ഷ​നി​ൽ ആ​ളൊ​ഴി​ഞ്ഞ ഉ​യ​ര​ത്തി​ലു​ള്ള ഭാ​ഗ​ത്ത് ആ​ളു​കേ​റാ​മ​ല​യി​ലെ റ​ബ​ർ​തോ​ട്ട​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഈ ​തോ​ട്ട​ത്തി​ൽ അ​ടു​ത്ത കാ​ല​ത്താ​യി റ​ബ​ർ ടാ​പ്പിം​ഗ് ന​ട​ക്കു​ന്നി​ല്ല. ശ​ങ്ക​ര​ൻ​കോ​വി​ൽ സ്വ​ദേ​ശി​യാ​യ സു​രേ​ഷ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ തോ​ട്ട​ത്തി​ൽ മു​ള​ക് ശേ​ഖ​രി​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

കൈ​കാ​ലു​ക​ൾ വ​ലി​യ ഇ​രു​മ്പ് ച​ങ്ങ​ല ഉ​പ​യോ​ഗി​ച്ച് ബ​ന്ധി​ച്ചു മ​ര​ത്തി​ൽ പൂ​ട്ടി​യ നി​ല​യി​ൽ ത​റ​യി​ൽ കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പ​ത്തു​നി​ന്ന് ബാ​ഗ്, ക​ത്രി​ക, ക​ന്നാ​സ്, കു​പ്പി എ​ന്നി​വ ക​ണ്ടെ​ത്തി​യി​രു​ന്നു.

പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ന്ന​ത്. കൊ​ല്ല​ത്ത് നി​ന്ന് ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. കൊ​ല്ലം റൂ​റ​ൽ ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി, പു​ന​ലൂ​ർ ഡി​വൈ​എ​സ്പി എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി.

Kerala

കോ​ത​മം​ഗ​ല​ത്ത് ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന്‍റെ മാ​ലി​ന്യ ടാ​ങ്കി​നു​ള്ളി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം‌

 

കൊ​ച്ചി: ‌കോ​ത​മം​ഗ​ല​ത്ത് ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന്‍റെ മാ​ലി​ന്യ ടാ​ങ്കി​നു​ള്ളി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​നു ര​ണ്ട് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി. ഏ​ക​ദേ​ശം 60 വ​യ​സു​ള്ള സ്ത്രീ​യു​ടേ​താ​ണ് മൃ​ത​ദേ​ഹ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

വീ​ട്ടി​ൽ നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ദു​ർ​ഗ​ന്ധം വ​രു​ന്നെ​ന്ന് പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. എ​സ്പി ഹേ​മ​ല​ത​യും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

Latest News

Corehub Up