പഴയങ്ങാടി: യുഎഇയിലെ ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി മാട്ടൂൽ സ്വദേശിയുടെ മൃതദേഹം രണ്ടുദിവസങ്ങൾക്കകം നാട്ടിലെത്തിക്കും.
യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മായില്‍ പൊന്നന് ഇബ്രാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റലിലാണ് മൃതദേഹമുള്ളത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഇസ്മായിലിനു നേരെ അതിക്രമമുണ്ടായതും കൊല്ലപ്പെടുന്നതുമെന്നാണ് ബന്ധുക്കൾക്ക് കിട്ടിയ വിവരം. ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി നടപടികൾ ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, ഇസ്മായിലിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ ചേര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.
Tags : Sharjah Matul native Body Ismail death