Kerala
ഷാർജ: ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടതിന് പിന്നിൽ ടിക് ടോക്കിലെ തർക്കം. ടിക് ടോക്ക് ലൈവിൽ ചേരിതിരിഞ്ഞ് തർക്കവും തെറിവിളിയും ഭീഷണിയും അസഭ്യ ഇടപെടലുകളുമാണ് നേരിൽകണ്ട് ഏറ്റുമുട്ടാമെന്ന നിലയിലേക്കെത്തിയത്. കണ്ണൂർ മാട്ടൂൽ സ്വദേശി ഇസ്മായിൽ പൊന്നൻ ആണ് മരിച്ചത്. കൊല്ലം സ്വദേശിയായ പ്രതിയടക്കം നാലു പേർ കസ്റ്റഡിയിലാണ്.
ടിക്ക് ടോക്കിലെ വെല്ലുവിളിക്ക് ശേഷം പ്രതിയെ കാണാൻ ഷാർജ അൽ നഹ്ദയിൽ ഇസ്മായിൽ പൊന്നൻ എത്തുകയായിരുന്നു എന്നാണ് സൂചന. ഇത് തർക്കത്തിലേക്കും അടിയിലേക്കും കുത്തിലേക്കും എത്തിയെന്ന് സംഭവത്തെക്കുറിച്ച് അറിയുന്നവർ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഷാർജ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇസ്മായിൽ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. വർഷങ്ങളായി ദുബായിൽ ജോലി ചെയ്യുകയായിരുന്നു നാൽപതുകാരനായ ഇസ്മായിൽ പൊന്നൻ.
ഭാര്യയും മക്കളും നാട്ടിലാണ്. സഹോദരൻ ദുബായിലുണ്ട്. ടിക് ടോക്കിൽ വെല്ലുവിളി നടത്തിയ കൊല്ലം സ്വദേശിയാണ് കേസിലെ മുഖ്യ പ്രതിയെന്നാണ് സൂചന. ഇയാളടക്കം നാലുപേർ കസ്റ്റഡിയിലാണ്. അൽ ഖാസ്മിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
International
അബുദാബി: സാമൂഹികമാധ്യമമായ ടിക് ടോക്കിലെ തർക്കത്തെ തുടർന്ന് ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു. കണ്ണൂർ പഴയങ്ങാടി സ്വദേശി ഇസ്മായിൽ പൊന്നൻ(40) ആണ് മരിച്ചത്. സംഭവത്തിൽ കൊല്ലം സ്വദേശിയായ പ്രതിയടക്കം നാലുപേരെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തു.
ടിക് ടോക്കിൽ തുടങ്ങിയ തർക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. ടിക് ടോക്കിലെ വെല്ലുവിളിക്ക് ശേഷം പ്രതിയെ കാണാൻ ഷാർജ അൽ നഹ്ദയിൽ ഇസ്മായിൽ എത്തുകയായിരുന്നു എന്നാണ് സൂചന. പൊതുസ്ഥലത്തുവച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും കത്തിക്കുത്തിൽ കലാശിക്കുകയും ചെയ്യുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ ഷാർജ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇസ്മായിൽ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. വർഷങ്ങളായി ദുബായിൽ ജോലി ചെയ്യുകയായിരുന്നു ഇസ്മായിൽ. ഭാര്യയും മക്കളും നാട്ടിലാണ്. അദ്ദേഹത്തിന്റെ സഹോദരൻ ജുബൈറും ദുബായിൽ തന്നെയാണ് ജോലി ചെയ്യുന്നത്.
ടിക് ടോക്കിൽ വെല്ലുവിളി നടത്തിയ കൊല്ലം സ്വദേശിയാണ് കേസിലെ മുഖ്യ പ്രതിയെന്നാണ് സൂചന. ഇയാളടക്കം നാലുപേരെ ഷാർജ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഷാർജയിലെ ബുഹൈറ പോലീസ് ആണ് തുടർനടപടികൾ സ്വീകരിച്ചത്. അൽ ഖാസ്മിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് കൊണ്ടുപോകും.
NRI
ഷാർജ: ടിക്ടോക്കിലെ തർക്കത്തെ തുടർന്ന് ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു. കണ്ണൂർ പഴയങ്ങാടി സ്വദേശി ഇസ്മായിൽ പൊന്നൻ(40) ആണ് മരിച്ചത്. സംഭവത്തിൽ കൊല്ലം സ്വദേശിയായ പ്രതിയടക്കം നാലുപേരെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തു.
ടിക് ടോക്കിൽ തുടങ്ങിയ തർക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. ടിക് ടോക്കിലെ വെല്ലുവിളിക്ക് ശേഷം പ്രതിയെ കാണാൻ ഷാർജ അൽ നഹ്ദയിൽ ഇസ്മായിൽ എത്തുകയായിരുന്നു എന്നാണ് സൂചന.
പൊതുസ്ഥലത്തുവച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും കത്തിക്കുത്തിൽ കലാശിക്കുകയും ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഷാർജ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇസ്മായിൽ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
വർഷങ്ങളായി ദുബായിൽ ജോലി ചെയ്യുകയായിരുന്നു ഇസ്മായിൽ. ഭാര്യയും മക്കളും നാട്ടിലാണ്. അദ്ദേഹത്തിന്റെ സഹോദരൻ ജുബൈറും ദുബായിൽ തന്നെയാണ് ജോലി ചെയ്യുന്നത്.
ടിക് ടോക്കിൽ വെല്ലുവിളി നടത്തിയ കൊല്ലം സ്വദേശിയാണ് കേസിലെ മുഖ്യ പ്രതിയെന്നാണ് സൂചന. ഇയാളടക്കം നാലുപേരെ ഷാർജ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
ഷാർജയിലെ ബുഹൈറ പോലീസ് ആണ് തുടർനടപടികൾ സ്വീകരിച്ചത്. അൽ ഖാസ്മിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് കൊണ്ടുപോകും.
Kerala
ഷാർജ: യുഎഇയിലെ ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു. ഇസ്മായിൽ പൊന്നാരം ഇബ്രാഹിംകുട്ടി ആണ് മരിച്ചത്.
ഷാർജ അൽ നഹ്ദയിലാണ് സംഭവം. ടിക്ടോക്കിൽ പരസ്പരം വെല്ലുവിളിച്ച ശേഷമായിരുന്നു കൊലപാതകം. പ്രതി മലയാളിയാണന്നാണ് വിവരം.
സംഭവത്തിൽ ഷാർജ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് മുമ്പ് ഇവർ ടിക്ടോക്കിൽ നടത്തിയ വെല്ലുവിളി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Kerala
ഷാർജ: മലയാളി യുവതിയെയും അഞ്ചുവയസുകാരിയായ മകളേയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഴീക്കോട് സ്വദേശി ആർഷ (35) മകൾ റൂഹി(അഞ്ച്) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രിയാണ് സംഭവം. ഏതാനും വർഷമായി ഭർത്താവ് നിഹാലിനൊപ്പം ഷാർജ അൽ നഹ്ദയിൽ സഹാറ മാളിന് സമീപത്തെ ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. മരണകാരണം വ്യക്തമല്ല.
സ്വന്തമായി ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്നു ആർഷ. നിഹാലിന്റെ പിതാവും സഹോദരനും കുടുംബവുമെല്ലാം യുഎഇയിൽത്തന്നെയാണുള്ളത്. ആർഷയുടെ സഹോദരി അഷിതയും ഇവരുടെ തൊട്ടടുത്ത ഫ്ലാറ്റിലാണ് താമസം. അഴീക്കോട് സ്വദേശി ടി.കെ.പുരുഷോത്തമൻ- ഗീത ദമ്പതികളുടെ മകളാണ് ആർഷ.
NRI
ഷാർജ: സെന്റ് മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിലെ സീറോമലബാർ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ സ്പോർട്സ് ഡേ സംഘടിപ്പിച്ചു. അജ്മാൻ വിന്നേഴ്സ് സ്പോർട്സ് ക്ലബിൽ നടന്ന മേളയിൽ ഷാർജയിലെയും അജ്മാനിലെയും വിവിധ ഇടവകകളിൽ നിന്നായി അഞ്ഞൂറോളം യുവാക്കൾ പങ്കെടുത്തു.
ഫുട്ബോൾ, ബാഡ്മിന്റൺ, ബാസ്കറ്റ് ബോൾ, വടംവലി തുടങ്ങിയ മത്സരങ്ങൾക്കൊപ്പം വിവിധ വിനോദ പരിപാടികളും മേളയുടെ ഭാഗമായി നടന്നു. ഷാർജ എസ്എംസി, അജ്മാൻ എസ്എംസിഎ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.
ഇതോടൊപ്പം പ്രൈം മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും "പാപ്പനും പിള്ളേരും' എന്ന പേരിൽ നാടൻ തട്ടുകടയും ഒരുക്കിരുന്നു.
യുവജനങ്ങളെ സഭയുടെയും സമൂഹത്തിന്റെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവർക്കിടയിൽ സാമൂഹ്യാവബോധ സംസ്കാരം വളർത്താനുമാണ് സ്പോർട്സ് മീറ്റ് ലക്ഷ്യമിടുന്നതെന്ന് എസ്എംവൈഎം ഡയറക്ടർ ഫാ. ജോൺ ജോസഫ് എടാട്ട് പറഞ്ഞു.
ആൽബർട്ട്, സൗമ്യ, ബിജു ജോസഫ്, സിറിയക് ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു.
NRI
കൊച്ചി: ഷാർജയിൽ മരിച്ച എറണാകുളം മട്ടാഞ്ചേരി സ്വദേശിനി സുമയ്യയുടെ (31) മൃതദേഹം ഇന്ന് രാത്രി എയർ അറേബ്യ ഫ്ലൈറ്റിൽ ഷാർജ വിമാനത്താവളം വഴി കൊച്ചിയിലേക്ക് കൊണ്ട് പോകും. കഴിഞ്ഞ മാസം ഏഴിനാണു സുമയ്യ ഷാർജയിലെ കുവൈത് ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ടത്.
വിസിറ്റിംഗ് വിസയിൽ ആയതിനാൽ കമ്പനി ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇല്ലാത്തതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പണം ഇല്ലാത്തതാണ് മൃതദേഹം നാട്ടിലെത്തിക്കാൻ വൈകിയത്. തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നാട്ടിലുള്ള എറണാകുളം വാരാപ്പുഴ സ്വദേശി ഭർത്താവ് ഷമീറും കുടുംബവും ബന്ധപ്പെടുകയായിരുന്നു.
തുടർന്ന് ഷാർജയിലെ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരിയുമായി ബന്ധപ്പെടുകയും എല്ലാവിധ നിയമ നടപടികൾ പൂർത്തിയാക്കുകയും മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട ചെലവായ 6,000 ദിർഹം (ഒരു ലക്ഷത്തി അമ്പതിനായിരം ഇന്ത്യൻ രൂപ) സലാം പാപ്പിനിശേരി നൽകുകയുമായിരുന്നു.
ഒരു മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ സുമയ്യയുടെ മൃതദേഹം ജന്മനാട്ടിലെത്തിക്കാൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് കുടുംബം. ഹൃദയാഘാതമാണ് സുമയ്യയുടെ മരണത്തിനു കാരണം. ദമ്പതികൾക്ക് പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളുണ്ട്.
District News
പഴയങ്ങാടി: മാടായി സ്വദേശിയായ യുവാവ് ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു.
മാടായി തെരുവിലെ പരേതനായ കൂവ കരുണാകരൻ-പുഷ്പജ ദന്പതികളുടെ മകൻ രൂപേഷാണ് (34) മരിച്ചത്. സഹോദരങ്ങൾ: കൃപേഷ്, തുഷാര.
International
ഷാർജ: ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണങ്ങൾ തുടരുന്നു. തിങ്കളാഴ്ച യുഎഇയിലെ ഷാർജയിൽ ഇറാൻ ഡ്രോൺ ആക്രമണം നടത്തി.
തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം യുഎഇയിലെ സ്കൂളുകളിൽ ഓൺലൈൻ പഠനം ഏപ്രിൽ 17 വരെ നീട്ടി. മുഴുവൻ പൊതു-സ്വകാര്യ സ്കൂളുകൾക്കും, നഴ്സറികൾക്കും ഇത് ബാധകമായിരിക്കും.
NRI
ഷാർജ: പ്രവാസി മലയാളി ഷാർജയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശേരി സ്വദേശിയായ ചാലക്കര നിഷാദ് ആണ് മരിച്ചത്.
ഷാർജ മുത്തീനയിലെ കഫ്റ്റീരിയയിലെ ജീവനക്കാരനായിരുന്നു. ഇതേ കടയിൽ ജോലി ചെയ്യുന്ന കോഴിക്കോട് കരുവമ്പൊയിൽ സ്വദേശി ഷമീറാണ് കൊലപാതകം നടത്തിയത്.
ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
International
ഷാർജ: മലയാളി യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശേരി സ്വദേശിയായ ചാലക്കര നിഷാദ് ആണ് മരിച്ചത്. ഷാർജ മുത്തീനയിലെ കഫ്റ്റീരിയയിലെ ജീവനക്കാരനായിരുന്നു.
ഇതേ കടയിൽ ജോലി ചെയ്യുന്ന കോഴിക്കോട് കരുവമ്പൊയിൽ സ്വദേശി ഷമീറാണ് കൊലപാതകം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
NRI
ഷാർജ: സുരക്ഷാ കാരണങ്ങളാൽ താത്കാലികമായി നിർത്തിവച്ചിരുന്ന ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചു. വിമാനത്താവള അഥോറിറ്റിയാണ് നിയന്ത്രണങ്ങളോടെ സർവീസുകൾ വീണ്ടും തുടങ്ങിയ വിവരം അറിയിച്ചത്.
വിമാനക്കമ്പനികളുമായും മറ്റ് അനുബന്ധ സ്ഥാപനങ്ങളുമായും ഏകോപിപ്പിച്ച് കൃത്യമായി നിശ്ചയിച്ച പുതിയ പ്രവർത്തന ഷെഡ്യൂൾ അനുസരിച്ചായിരിക്കും വിമാനങ്ങൾ സർവീസ് നടത്തുകയെന്ന് ഷാർജ മീഡിയ ബ്യൂറോ വ്യക്തമാക്കി.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ യാത്രാ സമയം കൃത്യമായി സ്ഥിരീകരിക്കണം. ടിക്കറ്റ് കൺഫർമേഷൻ ലഭിക്കാതെ വിമാനത്താവളത്തിൽ എത്തുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും, സേവനങ്ങൾ കാര്യക്ഷമമായി ഉറപ്പാക്കാൻ എല്ലാ വിഭാഗങ്ങളും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ ദുബായ് വിമാനത്താവളവും ഭാഗികമായി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
NRI
ഷാർജ: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് വയസുകാരനായ മകൻ മരിച്ച സംഭവത്തിൽ കാറോടിച്ചയാൾക്ക് മാപ്പ് നൽകി മലയാളി ദമ്പതികൾ. മലപ്പുറം സ്വദേശി ഷറഫുദ്ദീനും ഭാര്യ സഫ്നയുമാണ് പരാതിയില്ലെന്ന് രേഖാമൂലം എഴുതി നൽകിയത്.
കാറോടിച്ചയാളും മലയാളിയാണ്. അപകടം മനഃപൂർവം സംഭവിച്ചതല്ലെന്നും തങ്ങളുടെ കുഞ്ഞിന്റെ വേർപാടിൽ മറ്റൊരാൾ കൂടി ബുദ്ധിമുട്ടനുഭവിക്കേണ്ടതില്ലെന്നും കരുതിയാണ് തീരുമാനമെടുത്തതെന്ന് കുടുംബം അറിയിച്ചു.
ഈ മാസം 11നായിരുന്നു അപകടം. എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ ഏക മകനാണ് മരിച്ച അലൻ റൂമി. താമസസ്ഥലത്തിന് സമീപമാണ് അപകടമുണ്ടായത്.
വേസ്റ്റ് ബാഗ് കളയാൻ ഉമ്മയ്ക്കൊപ്പം പുറത്തിറങ്ങിയപ്പോഴാണ് കുട്ടിയെ പാർക്കിംഗിൽ നിന്ന് പുറത്തേക്കെടുത്ത കാറിടിച്ചത്. വാഹനത്തിന്റെ അടുത്ത് നിന്ന കുട്ടിയെ ഡ്രൈവര്‍ക്ക് കാണാന്‍ കഴിയാത്ത അവസ്ഥയിലുമായിരുന്നു.
അപകടം നടന്നയുടന്‍ ആംബുലന്‍സിനായി കാത്തുനില്‍ക്കാതെ ഡ്രൈവര്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം മൂലം ജീവന് രക്ഷിക്കാനായില്ല.
തലാൽ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് പിതാവ് ഷറഫുദ്ദീൻ. രണ്ട് മാസത്തെ സന്ദർശക വീസയിൽ മാതാവിനൊപ്പം അലൻ ഷാർജയിലെത്തിയത്.
അലന്റെ മൃതദേഹം ദുബായിയില്‍ സംസ്കരിച്ച ശേഷം ദമ്പതികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. കേസ് ഇപ്പോൾ പബ്ലിക് പ്രോസിക്യൂഷന്റെ പരിഗണനയിലാണ്.
NRI
ഷാർജ: കണ്ണൂർ പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം (17) ഷാർജയിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ദേഹാസ്വാസ്ഥ്യം തോന്നിയ ഉടൻ തന്നെ ആയിഷയെ ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഷാർജ പോലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
യാബ് ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തിൽ നിയമനടപടികൾ പുരോഗമിക്കുന്നുണ്ട്.
ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയായ ആയിഷ പ്ലസ് വണിന് പഠിക്കുകയായിരുന്നു.
പിതാവ്: മുഹമ്മദ് സൈഫ്, മാതാവ്: റുബീന സൈഫ്.
NRI
കൊല്ലം: നല്ലില കൊച്ചുവീട്ടിൽ മേലതിൽ രഹബോത്ത് ഹൗസിൽ പരേതരായ ജി. തങ്കച്ചന്റെയും ഏലിക്കുട്ടിയുടെയും മകൻ ലിമി ടി. വർഗീസ് (47) ഷാർജയിൽ അന്തരിച്ചു.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം നല്ലില സെന്റ് ഗബ്രിയേൽ സൂബോറോ ഓർത്തഡോക്സ് വലിയപള്ളിയിൽ.
ഭാര്യ: റീന, മക്കൾ: അലീന, എയ്ഞ്ചൽ.
NRI
ഷാർജ: അവകാശികളില്ലാതെ ഷാർജയിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കാനിരുന്ന പത്തനംതിട്ട മല്ലപ്പുഴ സ്വദേശി ജിനു രാജിന്റെ (42) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി.
കഴിഞ്ഞ ജൂലെെ ആറിന് ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണ ജിനുവിനെ ഷാർജ കുവൈറ്റ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. ഏകദേശം മൂന്ന് മാസത്തിലേറെയായിട്ടും ജിനുവിന്റെ മരണം ബന്ധുക്കളോ സുഹൃത്തുക്കളോ അറിഞ്ഞിരുന്നില്ല.
ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ ജിനു തടവിലാണെന്ന തെറ്റിധാരണയായിരുന്നു നാട്ടിലുണ്ടായിരുന്നത്. തുടർന്ന്, സഹോദരി ജിജി നടത്തിയ അന്വേഷണത്തിലും വിവരമൊന്നും ലഭിക്കാതെ വന്നതോടെ അവർ സഹായത്തിനായി ഹൈക്കോടതിയിലെ സീനിയർ സ്റ്റാൻഡിംഗ് കൗൺസലും എസ്എൻഡിപി യോഗം പന്തളം യൂണിയൻ പ്രസിഡന്റുമായ അഡ്വ. സിനിൽ മുണ്ടപ്പള്ളിയെ സമീപിച്ചു.
സിനിൽ മുണ്ടപ്പള്ളി എസ്എൻഡിപി യോഗം യുഎഇ സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ പ്രസാദ് ശ്രീധരനുമായി ബന്ധപ്പെടുകയും അദ്ദേഹം അന്വേഷണം യാബ് ലീഗൽ സർവീസ് സലാം പാപ്പിനിശേരിയെ ഏൽപ്പിക്കുകയും ചെയ്തു.
സലാം പാപ്പിനിശേരിയുടെ ഇടപെടലാണ് കേസിൽ വഴിത്തിരിവായത്. ജിനു യുഎഇ ജയിലുകളിൽ ഇല്ലെന്നും മൃതദേഹം ഷാർജ പോലീസ് മോർച്ചറിയിൽ ഉണ്ടെന്നും കണ്ടെത്താനായി.
തുടർന്ന്, കോടതിയുമായി ബന്ധപ്പെട്ട് മൃതദേഹം ഇവിടെ അടക്കം ചെയ്യാനുള്ള തീരുമാനത്തിന് സ്റ്റേ വാങ്ങുകയും നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നിയമതടസങ്ങൾ നീക്കുകയും ചെയ്തു.
ജിനുവിന്റെ ബന്ധുവായ വിൽസനെ പ്രസാദ് ശ്രീധരൻ കണ്ടെത്തുകയും യാബ് ലീഗൽ സർവീസ് പ്രതിനിധികള്‍, എസ്എൻഡിപി യോഗം പ്രവർത്തകർ എന്നിവർ ചേർന്ന് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.
ചൊവ്വാഴ്ച എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്ക് മൃതദേഹം കൊണ്ടുപോകും. അമ്മ നേരത്തെ മരിച്ച ജിനുവിന് പിതാവും സഹോദരി ജിജിയുമായിരുന്നു പ്രധാന ആശ്രയം.
2023ൽ വീസ കാലാവധി കഴിഞ്ഞ ഇദ്ദേഹം വിസിറ്റിംഗ് വീസയിലാണ് ഷാർജയിൽ തുടർന്നത്. ജോലി നഷ്ടപ്പെട്ട ശേഷം, റഷ്യയിലും മറ്റും കൊണ്ടുപോകാമെന്ന വാഗ്ദാനത്തിൽ യുഎഇയിലെ മലയാളി ഏജന്റുമാരുടെ ചതിയിൽപ്പെട്ട് ലക്ഷങ്ങൾ നഷ്ടപ്പെട്ടതിന്റെ മാനസിക വിഷമത്തിലായിരുന്നു ജിനു.
NRI
ഷാര്‍ജ: നാലുകോടി വെട്ടികാട് കുഴിയടിയില്‍ പരേതനായ ജോര്‍ജ് തോമസിന്റെയും വാഴപ്പളളി മുതിരപ്പറമ്പില്‍ തങ്കമ്മയുടെയും മകന് ഷിജു(44) ഷാര്‍ജയില്‍ അന്തരിച്ചു.
സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വസതയിലെ ശുശ്രൂഷകള്‍ക്ക് ശേഷം നാലുകോടി സെന്റ് തോമസ് പളളിയില്‍.
സഹോദരങ്ങള്‍: നിഷ ടോമി കണയംപ്ലാക്കല്‍, ഷാനി അനീഷ് ജേക്കബ് പ്ലാന്തറയില്‍.
NRI
ഷാര്‍ജ: കഴിഞ്ഞാഴ്ച ഷാര്‍ജയില്‍ അന്തരിച്ച മലപ്പുറം തിരൂര്‍ പുതുപ്പള്ളി സ്വദേശി പ്രേമരാജന്റെ(49) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
വെള്ളിയാഴ്ച രാത്രി എയര്‍ അറേബ്യ വിമാനത്തില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയ മൃതദേഹം ശനിയാഴ്ച പുലര്‍ച്ചെ 3.35ന് ബന്ധുക്കള്‍ ഏറ്റുവാങ്ങി.
ഷാര്‍ജയിലെ താമസസ്ഥലത്താണ് പ്രേമരാജനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. പ്രേമരാജന്‍ ഭാര്യയും മൂന്ന് മക്കളുമുണ്ട്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ നടപടികള്‍ക്ക് യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശേരി, കമ്പനി എച്ച്ആര്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധി അശ്വതി ദാസ്, ബന്ധുക്കളായ കിരണ്‍, രാജു, സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.
NRI
ഷാര്‍ജ: മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ അന്തരിച്ചു. കണ്ണൂര്‍ മാളൂട്ട് കണ്ണാടിപറമ്പ് സ്വദേശി അജ്സല്‍(28) ആണ് മരിച്ചത്. രണ്ട് മാസം മുന്‍പാണ് ഇദ്ദേഹം വിസിറ്റിംഗ് വീസയില്‍ ഷാര്‍ജയിലെത്തിയത്.
രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അജ്സലിനെ ഉടന്‍തന്നെ ഷാര്‍ജയിലെ അല്‍ ഖാസ്മി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി.
ദുബായി എംബാമിംഗ് സെന്ററില്‍ നടന്ന മയ്യിത്ത് നമസ്കാരത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു.
ഇന്ന് രാത്രി എയര്‍ ഇന്ത്യ വിമാനത്തില്‍ കൊണ്ടുപോകുന്ന മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിച്ച് കബറടക്കം നടത്തുമെന്ന് സഹോദരന് അജ്മലും ബന്ധുക്കളും അറിയിച്ചു.
NRI
ചവറ: ഷാർജയിൽ ദുരസാഹചര്യത്തിൽ ഫ്ലാറ്റിൽ മരിച്ച അതുല്യയുടെ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറി. അന്വേഷണ സംഘത്തെ ഉടൻ തീരുമാനിക്കും. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്.
അതുല്യയുടെ ഭർത്താവ് സതീഷിനെതിരേ ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ച് ഇയാളെ നാട്ടിലെത്തിക്കാൻ പോലീസ് ശ്രമിച്ചു വരികയാണ്. ജൂലൈ 19നാണ് കൊല്ലം തേവലക്കര കോയിവിള സൗത്ത് സ്വദേശി അതുല്യയെ ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അതുല്യയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവ് സതീഷിനെതിരെ കേസെടുത്തത് അന്വേഷണം ആരംഭിച്ചത്. വിശദമായ റീ പോസ്റ്റ്മോർട്ടം ലഭിക്കേണ്ടതുണ്ട്.
ഷാർജയിലെ ഫോറൻസിക് റിപ്പോർട്ടിൽ അതുല്യയുടെ മരണത്തിൽ അസ്വഭാവികത ഇല്ല എന്നായിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുന്നതോടെ നിലവിലുള്ള എ എസ് പി അന്വേഷിച്ച കേസ് ഫയൽ കൈമാറും.
രണ്ടു രാജ്യങ്ങൾ തമ്മിലുള്ള കാര്യമായതുകൊണ്ട് ലോക്കൽ പോലീസിന്റെ അന്വേഷണത്തിന് ചില പരിമിതികൾ ഉണ്ട്. ഇതുകൊണ്ടാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
നാട്ടിലെത്തിച്ച അതുല്യയുടെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടത്തിയത് കരുനാഗപ്പള്ളി എഎസ് പി യുടെ നേതൃത്വത്തിലായിരുന്നു. അതുല്യയുടെ മരണത്തിന്റെ ഉത്തരവാദി ഭർത്താവ് സതീഷ് തന്നെയാണ് എന്നാണ് ഇപ്പോഴും കുടുംബം ആരോപിക്കുന്നത്.
Kerala
ചവറ: ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ ഫ്ലാറ്റിൽ മരിച്ച അതുല്യയുടെ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറി. അന്വേഷണ സംഘത്തെ ഉടൻ തീരുമാനിക്കും. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്.
അതുല്യയുടെ ഭർത്താവ് സതീഷിനെതിരെ ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ച് ഇയാളെ നാട്ടിലെത്തിക്കാൻ പോലീസ് ശ്രമിച്ചുവരികയാണ്.
ജൂലൈ 19 നാണ് കൊല്ലം തേവലക്കര കോയിവിള സൗത്ത് സ്വദേശി അതുല്യയെ ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവ് സതീഷിനെതിരെ കേസെടുത്തത് അന്വേഷണം ആരംഭിച്ചത്.
വിശദമായ റീ പോസ്റ്റ്മോർട്ടം ലഭിക്കേണ്ടതുണ്ട്. ഷാർജയിലെ ഫോറൻസിക് റിപ്പോർട്ടിൽ അതുല്യയുടെ മരണത്തിൽ അസ്വഭാവികത ഇല്ല എന്നായിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുന്നതോടെ നിലവിലുള്ള എഎസ്പി അന്വേഷിച്ച കേസ് ഫയൽ കൈമാറും. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള കാര്യമായതുകൊണ്ട് ലോക്കൽ പോലീസിന്റെ അന്വേഷണത്തിന് ചില പരിമിതികൾ ഉണ്ട്. ഇതുകൊണ്ടാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
നാട്ടിലെത്തിച്ച അതുല്യയുടെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടത്തിയത് കരുനാഗപ്പള്ളി എഎസ് പി യുടെ നേതൃത്വത്തിലായിരുന്നു . അതുല്യയുടെ മരണത്തിന്റെ ഉത്തരവാദി ഭർത്താവ് സതീഷ് തന്നെയാണ് എന്നാണ് ഇപ്പോഴും കുടുംബം ആരോപിക്കുന്നത്.
Kerala
കൊല്ലം: ഷാർജയിൽ മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ ഭർത്താവ് സതീഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. ഷാർജയിലുള്ള സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നുവെന്ന് കേസ് അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന വ്യക്തമാക്കി.
സതീഷിന്റെ ശാരീരിക - മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ പ്രത്യേക എട്ടംഗ അന്വേഷണ സംഘമാണ് രൂപീകരിച്ചിട്ടുള്ളത്.
ഇതിനിടെ, നാട്ടിലെത്തിച്ച അതുല്യയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ റീ പോസ്റ്റ്മോർട്ടം നടത്തുകയാണ്. മരണത്തിൽ അതുല്യയുടെ കുടുംബം ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിലാണ് നാട്ടിൽ റീ പോസ്റ്റ്മോർട്ടം നടത്തുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹം വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.
NRI
ചവറ: തേവലക്കര കോയിവിള സൗത്ത് അതുല്യ ഭവനിൽ അതുല്യ (30)യെ ഷാർജയിലുള്ള ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ച് കുടുംബം. വർഷങ്ങളായി കടുത്ത പീഡനമാണ് ഭർത്താവ് സതീഷ് ശങ്കറിൽ നിന്നും മകൾ അതുല്യ നേരിട്ടതെന്ന് അതുല്യയുടെ അച്ഛൻ എസ്. രാജശേഖരൻ പിള്ളയും അമ്മ തുളസിഭായ് പിള്ളയും പറഞ്ഞു.
അതുല്യയുടെ മരണം കൊലപാതകമായിരിക്കാം എന്നാണ് അവർ പറയുന്നത്. വിവാഹം കഴിഞ്ഞിട്ട് 11 വർഷമായെന്നും മകൾ എല്ലാ ദിവസവും വിളിക്കുമായിരുന്നുവെന്നും അമ്മ പറഞ്ഞു. ഭർത്താവിന്റെ ഉപദ്രവം സഹിച്ച് ജീവിക്കുകയാണെന്നും ആത്മഹത്യ ചെയ്യില്ലെന്നും എന്റെ കുഞ്ഞിനായിട്ട് ജീവിക്കുമെന്നും അതുല്യ പലതവണ പറഞ്ഞിട്ടുണ്ടെന്ന് അമ്മ തുളസീ ഭായി പറയുന്നു.
വേണ്ടായെങ്കിൽ ബന്ധം ഒഴിയണമെന്നു പലതവണ അമ്മ പറഞ്ഞുവെങ്കിലും അതുല്യ കേട്ടില്ല. മദ്യപിച്ച് കഴിഞ്ഞാൽ സതീഷ് മറ്റൊരാളായി മാറി ക്രൂരമായി മർദിക്കുമായിരുന്നു. ലഹരി വിടുമ്പോൾ ഇനി കുടിക്കില്ലെന്ന് പറഞ്ഞ് ക്ഷമ ചോദിക്കുന്നതും പതിവായിരുന്നു.
പിന്നീടും മദ്യപിച്ച് സംശയങ്ങൾ നിരത്തി മർദിക്കുമെന്നും അതുല്യയെ ഫ്ലാറ്റിൽ പൂട്ടിയിട്ടാണ് സതീഷ് പുറത്ത് പോകാറുള്ളതെന്നും കുടുംബം ആരോപിക്കുന്നു. മർദിക്കുന്നവീഡിയോ അയച്ച് തരുമായിരുന്നു മകളെ ഷാർജയിലേക്ക് കൊണ്ടുപോകാൻ വേണ്ടി അതുല്യ നാട്ടിൽ വന്നിരുന്നു. അതിനുള്ള ക്രമീകരണങ്ങൾ നടത്തിയ ശേഷം മൂന്ന് മാസം മുമ്പാണ് തിരികെ ഷാർജയിലേക്കു പോയത്. തുടർന്നും ക്രൂരമായ പീഡനം നടന്നുവെന്ന് സഹോദരിയോടും ബന്ധുക്കളോടും അതുല്യ പറഞ്ഞിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ചവറ തെക്കുംഭാഗം പോലീസ് അതുല്യയുടെ മാതാവിന്റെ മൊഴി രേഖപ്പെടുത്തി കേസ് എടുത്തിട്ടുണ്ട്. ഭർത്താവിൽ നിന്നും ഏൽക്കേണ്ടി വന്ന പീഡനങ്ങളെ കുറിച്ചുള്ള വീഡിയോയും വോയിസ് ക്ലിപ്പും പോലീസിന് ബന്ധുക്കൾ കൈമാറി.
ഷാർജയിൽ നിന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ അനന്തര നടപടികൾ ഉണ്ടാവുകയുള്ളൂ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്.
അതുല്യയുടെ ശബ്ദസന്ദേശം പുറത്ത്
ചവറ: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അതുല്യ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച ശബ്ദ സന്ദേശം പുറത്ത്.
തന്നെ അയാൾ ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാൻ ധൈര്യമില്ലാത്തത് കൊണ്ട് ചെയ്യാനാകുന്നില്ലെന്നും അതുല്യ ഫോൺ സന്ദേശത്തിൽ പറയുന്നുണ്ട്.
Kerala
ഷാര്‍ജ: കൊല്ലം സ്വദേശിനി അതുല്യ(30)യെ ഷാർജയിൽ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച് ഭര്‍ത്താവ് സതീഷ്. താൻ പുറത്തുപോയപ്പോൾ വീഡിയോ കോള്‍ ചെയ്ത് ജീവനൊടുക്കാൻ പോകുന്നെന്ന് അതുല്യ പറഞ്ഞുവെന്നും തിരിച്ചുവന്നപ്പോൾ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും സതീഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം അജ്മാനിലുള്ള സുഹൃത്ത് വിളിച്ചപ്പോള്‍ പുറത്ത് പോയതായിരുന്നു. അപ്പോൾ അതുല്യ പലതവണ വിളിച്ചു. സാധാരണ ഇങ്ങനെ വിളിക്കാറുള്ളത് കാരണം കോൾ കട്ട് ചെയ്തു. പിന്നീട് വീഡിയോ കോള്‍ ചെയ്ത് ജീവനൊടുക്കാൻ പോകുന്നെന്ന് അതുല്യ പറഞ്ഞു.
ഉടന്‍ തന്നെ ഫ്ലാറ്റിലെത്തിയപ്പോള്‍ ഡോര്‍ തുറക്കാവുന്ന നിലയിലായിരുന്നു. അകത്ത് കയറി നോക്കിയപ്പോഴാണ് അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്നും സതീഷ് പറഞ്ഞു. ഉടന്‍ തന്നെ 999ല്‍ വിളിച്ചു. പിന്നീട് പോലീസ് വന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നെന്നും ഇയാൾ പറഞ്ഞു.
താൻ ദിവസേന മദ്യപിക്കാറില്ല, വാരാന്ത്യത്തില്‍ മാത്രം മദ്യപിക്കും. ഷുഗര്‍ രോഗിയാണ് അതിന് മരുന്ന് കഴിക്കുന്നുണ്ടെന്നും സതീഷ് പറഞ്ഞു. അതുല്യക്ക് ജോലിക്ക് പോകണമെന്ന് പറഞ്ഞപ്പോള്‍ പണവും ക്രൈഡിറ്റ് കാര്‍ഡും കൊടുത്തെന്നും വാഹനം ഏര്‍പ്പാടാക്കിയിരുന്നെന്നും ഇയാൾ കൂട്ടിച്ചേർത്തു.
അതുല്യയുടെ കുടുംബത്തിന്റെ പരാതിയിൽ സതീഷിനെതിരേ കൊല്ലം ചവറ തെക്കുംഭാഗം പോലീസ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ പ്രതി സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്ഐആറിലുള്ളത്.
ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിയ നിലയിലാണ് അതുല്യയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു കാലമായി ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു അതുല്യ. ഇന്ന് പുതിയ ജോലിയൽ പ്രവേശിക്കാനിരിക്കെയാണ് മരണം.
ഭർത്താവ് സതീഷിന്റെ പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്ന് കുടുംബം ആരോപിച്ചു. മരിക്കുന്നതിന് മുൻപ് അതുല്യ കുടുംബത്തിന് പീഡനത്തിന്റെ തെളിവായി ചിത്രങ്ങളും വീഡിയോകളും അയച്ചു നൽകിയതായി ബന്ധുക്കൾ വ്യക്തമാക്കി.
Kerala
കൊല്ലം: ഷാർജയിൽ കൊല്ലം സ്വദേശിനി അതുല്യ(30)യെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവ് സതീഷിന്റെ ക്രൂരതകൾ വിവരിച്ച് അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം മാധ്യമങ്ങൾ പുറത്തുവിട്ടു.
തന്നെ അയാൾ ചവിട്ടിക്കൂട്ടിയെന്നും ജീവിക്കാൻ പറ്റുന്നില്ലെന്നും ശബ്ദസന്ദേശത്തിൽ അതുല്യ പറയുന്നുണ്ട്. ഇത്രയൊക്കെ കാണിച്ചിട്ടും അയാൾക്കൊപ്പം നിൽക്കേണ്ട അവസ്ഥയാണ്. ധൈര്യമില്ലാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യാത്തതെന്നും അതുല്യ സന്ദേശത്തിൽ പറയുന്നു.
അതുല്യയുടെ വിവാഹം കഴിഞ്ഞതുമുതൽ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും സതീഷിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ദുരനുഭവങ്ങള്‍ തന്നോട് അതുല്യ പറഞ്ഞിട്ടുണ്ടെന്നും നാട്ടിലെ സുഹൃത്ത് വെളിപ്പെടുത്തിയിട്ടുണ്ട്.
ശാരീരികവും മാനസികവുമായുള്ള പീഡനം തുടര്‍ന്നിരുന്നു. ബുദ്ധിമുട്ടാണെങ്കിൽ ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാൽ, പലപ്പോഴും ചെയ്ത കാര്യങ്ങളൊന്നും ഓര്‍മയില്ലെന്നും പറ്റിപ്പോയെന്നുമൊക്കെ സതീഷ് മാപ്പ് പറഞ്ഞിരുന്നു. തുടര്‍ന്ന് വീണ്ടും സതീഷിനൊപ്പം ജീവിക്കാൻ അതുല്യ തീരുമാനിക്കുകയായിരുന്നുവെന്നും അതുല്യയുടെ സുഹൃത്ത് പറയുന്നു.
ഇതിനിടെ അതുല്യയുടെ കുടുംബത്തിന്റെ പരാതിയിൽ സതീഷിനെതിരേ കൊല്ലം ചവറ തെക്കുംഭാഗം പോലീസ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ പ്രതി സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്ഐആറിലുള്ളത്.
ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിയ നിലയിലാണ് അതുല്യയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു കാലമായി ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു അതുല്യ. ഇന്ന് പുതിയ ജോലിയൽ പ്രവേശിക്കാനിരിക്കെയാണ് മരണം.
ഭർത്താവ് സതീഷിന്റെ പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്ന് കുടുംബം ആരോപിച്ചു. മരിക്കുന്നതിന് മുൻപ് അതുല്യ കുടുംബത്തിന് പീഡനത്തിന്റെ തെളിവായി ചിത്രങ്ങളും വീഡിയോകളും അയച്ചു നൽകിയതായി ബന്ധുക്കൾ വ്യക്തമാക്കി.
NRI
ഷാർജ: കൊല്ലം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തില്‍ ഷാർജയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഷാർജയിലും നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം. ഷാർജ പോലീസിൽ കുടുംബം പരാതി നൽകും.
കാനഡയിലുള്ള സഹോദരൻ ഉടൻ ഷാർജയിൽ എത്തും. ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അതേസമയം, കേരളത്തില്‍ നല്കിയ പരാതി ഡിവൈഎസ്പി അന്വേഷിക്കും.
അമ്മയുടെ പരാതിയിലെടുത്ത കേസ് ശാസ്താംകോട്ട ഡിവൈഎസ്പിയാണ് അന്വേഷിക്കുക. കൊല്ലം റൂറൽ എസ്പി സാബു മാത്യു മേൽനോട്ടം വഹിക്കും. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കുണ്ടറ പൊലീസ് വിപഞ്ചികയുടെ ഭർത്താവ് നിതീഷിനും വീട്ടുകാർക്കുമെതിരേ കേസെടുത്തിരിക്കുന്നത്.
രാജ്യത്തിന് പുറത്തുനടന്ന കേസായതിനാൽ സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിനും സാധ്യതയുണ്ട്. മകളുടെ മരണത്തിന് കാരണക്കാരായവർക്ക് ശിക്ഷവാങ്ങി നൽകാൻ ഏതറ്റംവരെയും പോകുമെന്ന് അമ്മ ഷൈലജ പറഞ്ഞു.
വിവാഹം കഴിഞ്ഞ നാൾ മുതൽ വിപഞ്ചിക നിതീഷിൽ നിന്നും പീഡനം നേരിട്ടിരുന്നുവെന്നാണ് അമ്മ ഷൈലജയുടെ പരാതി.