x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി​ക്ടോ​ക്കി​ലെ ത​ർ​ക്കം കലാശിച്ചത് കൊ​ല​പാ​ത​കത്തിൽ; ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി കു​ത്തേ​റ്റ് മ​രി​ച്ചു


Published: June 2, 2026 06:22 PM IST | Updated: June 3, 2026 11:22 AM IST

ഷാ​ർ​ജ: ടി​ക്ടോ​ക്കി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി കു​ത്തേ​റ്റ് മ​രി​ച്ചു. ക​ണ്ണൂ​ർ പ​ഴ​യ​ങ്ങാ​ടി സ്വ​ദേ​ശി ഇ​സ്മാ​യി​ൽ പൊ​ന്ന​ൻ(40) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കൊ​ല്ലം സ്വ​ദേ​ശി​യാ​യ പ്ര​തി​യ​ട​ക്കം നാ​ലു​പേ​രെ ഷാ​ർ​ജ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ടി​ക് ടോ​ക്കി​ൽ തു​ട​ങ്ങി​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​യ്ക്ക് ന​യി​ച്ച​ത്. ടി​ക് ടോ​ക്കി​ലെ വെ​ല്ലു​വി​ളി​ക്ക് ശേ​ഷം പ്ര​തി​യെ കാ​ണാ​ൻ ഷാ​ർ​ജ അ​ൽ ന​ഹ്ദ​യി​ൽ ഇ​സ്മാ​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് സൂ​ച​ന.

പൊ​തു​സ്ഥ​ല​ത്തു​വ​ച്ച് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​കു​ക​യും ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഷാ​ർ​ജ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​സ്മാ​യി​ൽ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു.

വ​ർ​ഷ​ങ്ങ​ളാ​യി ദു​ബാ​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​സ്മാ​യി​ൽ. ഭാ​ര്യ​യും മ​ക്ക​ളും നാ​ട്ടി​ലാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ ജു​ബൈ​റും ദു​ബാ​യി​ൽ ത​ന്നെ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.

ടി​ക് ടോ​ക്കി​ൽ വെ​ല്ലു​വി​ളി ന​ട​ത്തി​യ കൊ​ല്ലം സ്വ​ദേ​ശി​യാ​ണ് കേ​സി​ലെ മു​ഖ്യ പ്ര​തി​യെ​ന്നാ​ണ് സൂ​ച​ന. ഇ​യാ​ള​ട​ക്കം നാ​ലു​പേ​രെ ഷാ​ർ​ജ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​ട്ടു​ണ്ട്.

ഷാ​ർ​ജ​യി​ലെ ബു​ഹൈ​റ പോ​ലീ​സ് ആ​ണ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. അ​ൽ ഖാ​സ്മി​യ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​യ്ക്ക് കൊ​ണ്ടു​പോ​കും.

 

Tags : stabbed to death sharjah crime

Recent News

Corehub Up