x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്ല​റ​യി​ലെ ദു​രൂ​ഹ "മൃ​ത​ദേ​ഹം': 2015ൽ ​ സം​സ്ക​രി​ച്ച​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ ഇ​ന്നെ​ത്തും

കണ്ണൂർ ബ്യൂറോ
Published: June 20, 2026 02:05 PM IST | Updated: June 20, 2026 02:05 PM IST

മൃതദേഹം കണ്ടെത്തിയ കല്ലറയിൽ പരിശോധന നടത്തുന്ന പോലീസ്.

ഇ​രി​ട്ടി: വാ​ണി​യ​പ്പാ​റ​ത്ത​ട്ട് ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി സെ​മി​ത്തേ​രി​യി​ലെ ക​ല്ല​റ​യി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ പാ​യി​ൽ പൊ​തി​ഞ്ഞ​നി​ല​യി​ൽ "മൃ​ത​ദേ​ഹം' ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ക​രി​ക്കോ​ട്ട​ക്ക​രി പോ​ലീ​സും പ​ള്ളി അ​ധി​കൃ​ത​രും അ​ന്വേ​ഷ​ണം തു​ട​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഒ​രു മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​നാ​യി 38-ാം ന​മ്പ​ർ പൊ​തു​ക​ല്ല​റ തു​റ​ന്ന​പ്പോ​ഴാ​ണ് പെ​ട്ടി​യി​ൽ അ​ട​ക്കം ചെ​യ്ത രീ​തി​യി​ൽ ഒ​രു മൃ​ത​ദേ​ഹ​വും പാ​യി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹ​മെന്നു തോ​ന്നി​ക്കു​ന്ന മ​റ്റൊ​ന്നും ക​ണ്ടെ​ത്തി​യ​ത്. ക്രി​സ്ത്യ​ൻ ആ​ചാ​ര​പ്ര​കാ​രം പാ​യി​ൽ പൊ​തി​ഞ്ഞു മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കാ​റി​ല്ലാ​ത്ത​തി​നാ​ൽ പ​ള്ളി അ​ധി​കൃ​ത​ർ അ​പ്പോ​ൾ​ത്ത​ന്നെ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

11 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഈ ​ക​ല്ല​റ ഒ​രു മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​നാ​യി തു​റ​ക്കു​ന്ന​ത്. നേ​ര​ത്തെ 2006 ലും 2015​ലും ക​ല്ല​റ​യി​ൽ സം​സ്കാ​രം ന​ട​ത്തി​യി​ട്ടു​ണ്ട്. ഈ ​ര​ണ്ട് കു​ടും​ബ​ങ്ങ​ളെ​യും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഒ​രു കു​ടും​ബം ഇ​പ്പോ​ഴും ഇ​ട​വ​ക​യി​ൽ ത​ന്നെ​യു​ണ്ട്. 2015ൽ ​സം​സ്ക​രി​ച്ച​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ ഇ​പ്പോ​ൾ നാ​ട്ടി​ലി​ല്ല. ഇ​വ​ർ ഇ​ന്നു സ്ഥ​ല​ത്തെ​ത്തും. ഇ​വ​രി​ൽ​നി​ന്നു കൂ​ടി തെ​ളി​വെ​ടു​ത്ത​ശേ​ഷ​മാ​യി​രി​ക്കും തു​ട​ർ​ന​ട​പ​ടി​ക​ൾ.

സെ​മി​ത്തേ​രി​യി​ൽ അ​ട​ക്കം ചെ​യ്തി​ട്ടു​ള്ള 93 പേ​രു​ടെ ബ​ന്ധു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​ ശേ​ഷം കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന്‍റെ തീ​രു​മാ​നം. സം​ഭ​വ​ത്തി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​റ​ന്ന ക​ല്ല​റ അ​ട​ച്ച് സെ​മി​ത്തേ​രി പൂ​ട്ടി. പ​ള്ളി​ക്കു പി​ൻ​ഭാ​ഗ​ത്താ​യി ബേ​സ്മെ​ന്‍റി​ൽ ഗ്രി​ൽ​സ് ഇട്ട് സു​ര​ക്ഷി​ത​മാ​ക്കിയാ​ണ് സെ​മി​ത്തേ​രി സ്ഥി​തി​ചെ​യ്യു​ന്ന​ത്.

Tags : Mysterious cemetery body police cremation

Recent News

Corehub Up