x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഡാ​ക്കി​ൽ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക്കു​ക​ൾ​ക്ക് നി​രോ​ധ​നം


Published: June 20, 2026 09:19 AM IST | Updated: June 20, 2026 09:19 AM IST

ലേ: ​കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ ല​ഡാ​ക്കി​ൽ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ നി​രോ​ധ​നം. ല​ഡാ​ക്കി​ന്‍റെ സ​വി​ശേ​ഷ​വും അ​തി​ലോ​ല​വു​മാ​യ ഹി​മാ​ല​യ​ൻ ആ​വാ​സ​വ്യ​വ​സ്ഥ​യെ​യും പ്ര​കൃ​തി​ഭം​ഗി​യെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ വി​ന​യ് കു​മാ​ർ സ​ക്സേ​ന​യു​ടെ നി​ർ​ണാ​യ​ക ഉ​ത്ത​ര​വ്.

നി​രോ​ധി​ച്ച പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ക​യോ, ഉ​പ​യോ​ഗി​ക്കു​ക​യോ, ശേ​ഖ​രി​ച്ചു​വ​യ്ക്കു​ക​യോ ചെ​യ്യു​ന്ന വ്യ​ക്തി​ക​ളി​ൽ നി​ന്നും ഹോ​ട്ട​ലു​ക​ൾ, റെ​സ്റ്റോ​റ​ന്‍റു​ക​ൾ തു​ട​ങ്ങി​യ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും 10,000 രൂ​പ പ​രി​സ്ഥി​തി പി​ഴ​യാ​യി ഈ​ടാ​ക്കും. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്ക് 5,000 രൂ​പ പി​ഴ ചു​മ​ത്തും. പു​റ​ത്തു​നി​ന്നു​ള്ള പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ ല​ഡാ​ക്കി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യാ​ൻ ലേ ​വി​മാ​ന​ത്താ​വ​ള​ത്തി​ലും ല​ഡാ​ക്കി​ലേ​ക്കു​ള്ള അ​തി​ർ​ത്തി പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും.

ല​ഡാ​ക്കി​ലേ​ക്ക് എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ, ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​പ്പ​റേ​റ്റ​ർ​മാ​ർ, വ്യാ​പാ​രി​ക​ൾ എ​ന്നി​വ​രെ​യെ​ല്ലാം ഈ ​പു​തി​യ നി​യ​ന്ത്ര​ണം ബാ​ധി​ക്കും. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ യാ​ത്ര​യി​ൽ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

 

Tags : Ladakh Plastic Ban

Recent News

Corehub Up