ന്യൂഡൽഹി: നാളെ നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇന്ന് രാജ്യവ്യാപകമായി മോക്ക് ഡ്രിൽ നടത്തും. പരീക്ഷ തികച്ചും സുതാര്യവും സുരക്ഷിതവുമായി നടത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.
ജൂൺ 21-ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5:15 വരെയാണ് പരീക്ഷ നടക്കുക. ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി പേപ്പറും പേനയും ഉപയോഗിക്കുന്ന ഓഫ്ലൈൻ രീതിയിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. ഏകദേശം 22.79 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് ഇത്തവണ പുനഃപരീക്ഷ എഴുതുന്നത്. സുഗമമായ പരീക്ഷാ നടത്തിപ്പിനായി എല്ലാവിധ സജ്ജീകരണങ്ങളും പൂർത്തിയായതായി എൻടിഎ വ്യക്തമാക്കി.
Tags : NEET UG Examinaion NTA Latest News