ഈജിപ്ഷ്യൻ പൊലിസ് അറസ്റ്റു ചെയ്ത മാധ്യമപ്രവർത്തകർ.
കയ്റോ: ഈജിപ്തിൽ സ്വതന്ത്ര മാധ്യമസ്ഥാപനത്തിലെ എഡിറ്റോറിയൻ ടീമിനെ ഒന്നടക്കം പൊലിസ് അറസ്റ്റ് ചെയ്തു.
മത്സാദാഷ് എന്ന ഓൺലൈൻ വാർത്താ പോർട്ടലിലെ ആറ് മാധ്യമപ്രവർത്തകരാണ് അറസ്റ്റിലായത്. നിരോധിത സംഘടനയായ മുസ്ലിം ബ്രദർഹുഡുമായി ബന്ധമുണ്ടെന്നാരോപിച്ചാണു നടപടി.
എട്ടു വർഷം മുന്പ് ഫാക്റ്റ് ചെക്കിംഗ് പ്ലാറ്റ്ഫോം ആയി ആരംഭിച്ചതാണ് ഈ വെബ്സൈറ്റ്. മാധ്യമസ്ഥാപനങ്ങൾക്കു കാര്യമായ പ്രവർത്ത സ്വാതന്ത്ര്യമില്ലാത്ത ഈജിപ്തിൽ വെബ്സൈറ്റിനു വലിയ ജനപ്രീതി ലഭിച്ചു. ഇതേത്തുടർന്ന് വെബ്സൈറ്റ് അന്വേഷണാത്മക പത്രപ്രവർത്തനത്തിലേക്കു മാറി.
മത്സാദാഷിന്റെ വെബ്സൈറ്റ് ഈജിപ്ത് നിരോധിച്ചെങ്കിലും ഫേസ്ബുക്ക് പേജിനു പത്തു ലക്ഷം ഫോളോവേഴ്സുണ്ട്.
ഈജിപ്ഷ്യൻ സർക്കാരിന്റെ നടപടി മാധ്യമസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടലാണെന്ന് അന്താരാഷ്ട്ര സംഘടനകൾ ആരോപിച്ചു.
Tags : Egypt Arrests EditorialTeam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash