x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി; സി​ജെ​പി ജ​യി​ൽ​നി​റ​യ്ക്ക​ൽ സ​മ​രം ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: October 2, 2026 07:35 PM IST | Updated: October 2, 2026 07:46 PM IST

ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി ന​ട​ത്തി​യ പ്ര​തി​ഷേ​ധം.

മും​ബൈ: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി മും​ബൈ​യി​ൽ ജ​യി​ൽ നി​റ​യ്ക്ക​ൽ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. ശി​വാ​ജി പാ​ർ​ക്കി​ൽ സ​മ​രം ന​ട​ത്താ​ൻ പൊ​ലി​സ് അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പാ​ർ​ക്കി​ന്‍റെ ആ​റാം ന​മ്പ​ർ ഗേ​റ്റി​നു മു​ന്നി​ൽ ലോ​റി​യി​ൽ താ​ൽ​ക്കാ​ലി​ക വേ​ദി നി​ർ​മി​ച്ചാ​ണ് സി​ജെ​പി പ്ര​തി​ഷേ​ധം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത്.

ഗ​ദ്ദാ​ർ ഗ്യാ​നു മ​സ്‌​റ്റ് ഗോ ​എ​ന്ന മു​ദ്രാ​വാ​ക്യ​വും സി​നി​മാ സം​ഭാ​ഷ​ണ​ങ്ങ​ൾ അ​ട​ങ്ങി​യ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​ത്. നി​ശ്ച​യി​ച്ച സ​മ​യ​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ൻ​പ് ത​ന്നെ സി​ജെ​പി പ്ര​വ​ർ​ത്ത​ക​രും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളും സ​മ​ര​മു​ഖ​ത്ത് അ​ണി​നി​ര​ന്നു.

ശി​വാ​ജി പാ​ർ​ക്കി​ൽ ത​ടി​ച്ചു​കൂ​ടി​യ പ​തി​നാ​യി​ര​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ച്ച സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്കെ, സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നി​ടെ വീ​ണ്ടും സ​മ​ര​ത്തി​നി​റ​ങ്ങേ​ണ്ടി വ​ന്ന​ത് നി​ല​വി​ലെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ഴി​വു​കേ​ടു​കൊ​ണ്ടാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ സം​സാ​രി​ക്ക​വെ രാ​ഷ്ട്ര​നേ​താ​ക്ക​ളു​ടെ പ​ങ്ക് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

ഇ​ന്ത്യ​യു​ടെ ആ​ത്മാ​വ് ഗാ​ന്ധി​യാ​ണ്. ഗാ​ന്ധി​ജി​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്രം ഉ​ള്ള​തു​കൊ​ണ്ടാ​ണ് ഈ ​രാ​ജ്യം ഇ​ന്നും സു​സ്ഥി​ര​മാ​യി നി​ല​നി​ൽ​ക്കു​ന്ന​ത്. ഗാ​ന്ധി ഇ​ന്ത്യ​യു​ടെ ആ​ത്മാ​വാ​ണ്, അം​ബേ​ദ്‌​ക​ർ ന​ട്ടെ​ല്ലാ​ണ്, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ഇ​ന്ത്യ​യു​ടെ ത​ല​ച്ചോ​റു​മാ​ണെ​ന്നും അ​ഭി​ജീ​ത് ദി​പ്കെ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു പ്ര​തി​ഷേ​ധി​ക്കാ​നാ​ണ് സി​ജെ​പി​യു​ടെ പ​ദ്ധ​തി.

Tags : CJPProtest Mumbai GyaneshKumar AbhijeetDipke Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up