x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: October 2, 2026 11:10 AM IST | Updated: October 2, 2026 11:31 AM IST

എ​സ്‌. ശ്രീ​ജി

മ​ല​പ്പു​റം: പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി​ടി​യി​ൽ. പ്ര​വാ​സി യു​വ​തി​യി​ൽ​നി​ന്ന് പ​തി​നാ​യി​രം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി എ​സ്‌. ശ്രീ​ജി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വി​ജി​ല​ൻ​സാ​ണ് ശ്രീ​ജി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​വാ​സി യു​വ​തി ആ​രം​ഭി​ച്ച പു​തി​യ ഹോ​ട്ട​ലി​നും ജ്യൂ​സ് ക​ട​യ്ക്കും ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​ന്ന​തി​നാ​ണ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. യു​വ​തി നേ​ര​ത്തേ ലൈ​സ​ൻ​സി​നാ​യി കെ-​സ്മാ​ർ​ട്ട് വ​ഴി അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും രേ​ഖ​ക​ൾ കൃ​ത്യ​മ​ല്ലെ​ന്ന് പ​റ​ഞ്ഞ് മ​ട​ക്കി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ലൈ​സ​ൻ​സി​നാ​യി കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​തോ​ടെ യു​വ​തി വി​ജി​ല​ൻ​സി​നെ വി​വ​ര​മ​റി​യി​ച്ചു. വി​ജി​ല​ൻ​സ് നി​ർ​ദേ​ശ​പ്ര​കാ​രം പ​രാ​തി​ക്കാ​രി കൈ​ക്കൂ​ലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞു. തു​ട​ർ​ന്ന് പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ താ​മ​സ​സ്ഥ​ല​ത്തു​വ​ച്ച് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി​ടി​യി​ലാ​യ​ത്.

Tags : Health inspector arrested bribe vigilance parappanangadi

Recent News

Corehub Up