മന്ത്രി ഒ.ജെ. ജനീഷ്.
കണ്ണൂർ: തിരുവനന്തപുരത്ത് പൊലിസ് നടത്തേണ്ടിയിരുന്നത് ലാത്തിച്ചാർജല്ല തൂഫാൻ റെയ്ഡ് ആയിരുന്നുവെന്നു മന്ത്രി ഒ.ജെ. ജനീഷ്. കണ്ണൂരിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ നടക്കുന്നത് എസ്എഫ്ഐയുടെ ഗുണ്ടായിസമാണ്. കേന്ദ്ര സർക്കാരിനെതിരേ നടത്തിയ നൈറ്റ് മാർച്ചിൽ എസ്എഫ്ഐ എന്തിനാണ് പ്രകോപിതരായത്.
ജനാധിപത്യം സംരക്ഷിക്കാൻ നടത്തിയ പ്രതിഷേധത്തിൽ എന്തിനാണ് കല്ലേറും കുപ്പിയേറും നടത്തിയതെന്നും മന്ത്രി ചോദിച്ചു. ജാഥ തുടങ്ങി നിമിഷങ്ങൾക്കകം കല്ലേറും കുപ്പിയേറും ഉണ്ടായി. ജാഥ കഴിഞ്ഞ് വാഹനം എടുക്കാൻ ചെന്നവർക്കും നേരേ അക്രമണമുണ്ടായി.
എസ്എഫ്ഐ ബോധപൂർവം സംഘർഷം ഉണ്ടാക്കുകയായിരുന്നു. യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റൽ എസ്എഫ്ഐ കോട്ടയാണ്. അവിടെ മറ്റുള്ളവർക്ക് താമസിക്കാനും പഠിക്കാനും പറ്റാത്ത അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.
ഇതിന്റെ മറവിൽ കണ്ണൂരിൽ ഉൾപ്പടെ ഒരേ സമയം ബിജെപിയും സിപിഎമ്മും കോൺഗ്രസ് ഓഫിസുകൾക്ക് നേരേ അക്രമം അഴിച്ചുവിടുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
Tags : ToofanRaid MinisterJaneesh NotLathiCharge Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash