x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുട്ടികളുടെ അവകാശസംരക്ഷണം: കോടതികൾ സംരക്ഷണകവചമാകണമെന്നു ഹൈക്കോടതി

വെബ്ഡെസ്ക്
Published: October 2, 2026 04:28 AM IST | Updated: October 2, 2026 04:28 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​​ച്ചി: കു​​​​ട്ടി​​​​ക​​​​ളു​​​​ടെ അ​​​​ന്ത​​​​സി​​​​നും അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍​ക്കും നി​​​​യ​​​​മം ത​​​​ട​​​​സ​​​​മാ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്‍ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​കോ​​​​ട​​​​തി​​​​ക​​​​ള്‍ അ​​​​വ​​​​ർ​​​ക്കു സം​​​​ര​​​​ക്ഷ​​​​ണ​​​ക​​​​വ​​​​ച​​​​മൊ​​​​രു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി.

മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ വി​​​​വാ​​​​ഹ​​​​ബ​​​​ന്ധ​​​​ത്തി​​​​ലെ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളും സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളു​​​​മൊ​​​​ന്നും രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ അ​​​​മൂ​​​​ല്യ​​​​സ്വ​​​​ത്താ​​​​യ കു​​​​ട്ടി​​​​ക​​​​ളെ ബാ​​​​ധി​​​​ക്ക​​​​രു​​​​ത്. നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ നൂ​​​​ലാ​​​​മാ​​​​ല​​​​ക​​​​ള്‍ കു​​​​ട്ടി​​​​യു​​​​ടെ അ​​​​ന്ത​​​​സി​​​​നെ മു​​​​റി​​​​പ്പെ​​​​ടു​​​​ത്തു​​​​മ്പോ​​​​ള്‍ കോ​​​​ട​​​​തി​​​​ക​​​​ള്‍ അ​​​​വ​​​​ര്‍​ക്കു ക​​​​വ​​​​ച​​​​മാ​​​​ക​​​​ണ​​​​മെ​​​​ന്ന് കു​​​​മാ​​​​ര​​​​നാ​​​​ശാ​​​​ന്‍റെ ‘പ​​​​രി​​​​ക്കേ​​​​റ്റ കു​​​​ട്ടി’ എ​​​​ന്ന ക​​​​വി​​​​ത​​​​യി​​​​ലെ ‘അ​​​​രി​​​​ക​​​​ത്ത​​​​മ്പോ​​​​ടു വ​​​​രു​​​​ന്നു​​​​ണ്ട​​​​മ്മ ഞാ​​​​ന്‍...’ എ​​​​ന്നു​​​തു​​​​ട​​​​ങ്ങു​​​​ന്ന ചി​​​​ല വ​​​​രി​​​​ക​​​​ള്‍ ഉ​​​​ദ്ധ​​​​രി​​​​ച്ച് ജ​​​​സ്റ്റീ​​​​സ് പി.​​​​വി. കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​കാ​​​​തെ ഒ​​​​രു​​​​മി​​​​ച്ചു​​​ക​​​​ഴി​​​​യു​​​​ന്ന പ​​​​ങ്കാ​​​​ളി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​ളു​​​​ടെ ജ​​​​ന​​​​ന സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റി​​​​ല്‍ പി​​​​താ​​​​വി​​​​ന്‍റെ പേ​​​​ര് തെ​​​​റ്റാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത് തി​​​​രു​​​​ത്താ​​​​നു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വി​​​​ലാ​​​​ണ് കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​രീ​​​​ക്ഷ​​​​ണം. പേ​​​​ര​​​​ന്‍റ്സ് പാ​​​​ട്രി​​​​യ (രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ര​​​​ക്ഷി​​​​താ​​​​വ്) എ​​​​ന്ന കോ​​​​ട​​​​തി​​​​യു​​​​ടെ ഈ ​​​​അ​​​​ധി​​​​കാ​​​​രം സം​​​​ബ​​​​ന്ധി​​​​ച്ച് കു​​​​ട്ടി​​​​ക​​​​ള്‍ ബോ​​​​ധ​​​​വാ​​​​ന്മാ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്നും വി​​​​ഷ​​​​യം സ്‌​​​​കൂ​​​​ള്‍ പാ​​​​ഠ​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ ഉ​​​​ള്‍പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത് സ​​​​ര്‍​ക്കാ​​​​ര്‍ ഗൗ​​​​ര​​​​വ​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

ആ​​​​ദ്യ വി​​​​വാ​​​​ഹ​​​​ബ​​​​ന്ധം പി​​​​രി​​​​ഞ്ഞ​​​ശേ​​​​ഷം ലി​​​​വിം​​​​ഗ് ഇ​​​​ന്‍ റി​​​​ലേ​​​​ഷ​​​​ന്‍​ഷി​​​​പ്പി​​​​ല്‍ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന പ​​​​ങ്കാ​​​​ളി​​​​ക​​​​ള്‍​ക്ക് ക​​​​ഴി​​​​ഞ്ഞ ഫെ​​​​ബ്രു​​​​വ​​​​രി നാ​​​​ലി​​​​നു ജ​​​​നി​​​​ച്ച പെ​​​​ണ്‍​കു​​​​ഞ്ഞി​​​​ന്‍റെ ജ​​​​ന​​​​ന ര​​​​ജി​​​​സ്റ്റ​​​​റി​​​​ല്‍ പി​​​​താ​​​​വി​​​​ന്‍റെ സ്ഥാ​​​​ന​​​​ത്ത് അ​​​​മ്മ​​​​യു​​​​ടെ മു​​​​ന്‍ ഭ​​​​ര്‍​ത്താ​​​​വി​​​​ന്‍റെ പേ​​​​രാ​​​​ണ് അ​​​​ബ​​​​ദ്ധ​​​​ത്തി​​​​ല്‍ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. തി​​​​രു​​​​ത്താ​​​​ന്‍ കൊ​​​​ച്ചി ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​യെ സ​​​​മീ​​​​പി​​​​ച്ചെ​​​​ങ്കി​​​​ലും നി​​​​യ​​​​മത​​​​ട​​​​സ​​​​ങ്ങ​​​​ള്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി അ​​​​പേ​​​​ക്ഷ നി​​​​ര​​​​സി​​​​ച്ചു. തു​​​​ട​​​​ര്‍​ന്നാ​​​​ണ് പ​​​​ങ്കാ​​​​ളി​​​​ക​​​​ള്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

നി​​​​ല​​​​വി​​​​ലെ നി​​​​യ​​​​മ​​​പ്ര​​​​കാ​​​​രം ഡി​​​​എ​​​​ന്‍​എ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലൂ​​​​ടെ വേ​​​​ണം പി​​​​തൃ​​​​ത്വം തെ​​​​ളി​​​​യി​​​​ക്കാ​​​​ന്‍. സ്വ​​​​ന്തം മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളെ തെ​​​​ളി​​​​യി​​​​ക്കാ​​​​ന്‍ ഡി​​​​എ​​​​ന്‍​എ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു വി​​​​ധേ​​​​യ​​​​മാ​​​​കേ​​​​ണ്ടി​​​വ​​​​രു​​​​ന്ന​​​​ത് കു​​​​ട്ടി​​​​യെ അ​​​​പ​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​നു തു​​​​ല്യ​​​​മാ​​​​ണെ​​​​ന്ന് കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ജ​​​​ന​​​​ന മ​​​​ര​​​​ണ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ നി​​​​യ​​​​മം കാ​​​​ലോ​​​​ചി​​​​ത​​​​മാ​​​​യ പ​​​​രി​​​​ഷ്‌​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് സ​​​​ര്‍​ക്കാ​​​​രു​​​ക​​​​ള്‍ ഗൗ​​​​ര​​​​വ​​​​മാ​​​​യി ചി​​​​ന്തി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

ര​​​​ക്ഷാ​​​​ക​​​​ര്‍​തൃ ത​​​​ര്‍​ക്ക​​​​മി​​​​ല്ലെ​​​​ങ്കി​​​​ല്‍ ഡി​​​​എ​​​​ന്‍​എ പ​​​​രി​​​​ശോ​​​​ധ​​​​ന ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന​​​​തും പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണം. തു​​​​ട​​​​ര്‍​ന്ന് പി​​​​താ​​​​വി​​​​ന്‍റെ പേ​​​​ര് തി​​​​രു​​​​ത്തി ഒ​​​​രു മാ​​​​സ​​​​ത്തി​​​​ന​​​​കം കു​​​​ട്ടി​​​​ക്ക് പു​​​​തി​​​​യ ജ​​​​ന​​​​ന സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ന​​​​ല്‍​കാ​​​​ന്‍ കൊ​​​​ച്ചി ന​​​​ഗ​​​​ര​​​​സ​​​​ഭാ ര​​​​ജി​​​​സ്ട്രാ​​​​ര്‍​ക്ക് കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശ​​​​വും ന​​​​ല്‍​കി.

Tags : Protection ChildrensRights KeralaHighCourt ProtectiveShield Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up