x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ​ക്ടി​ൽ​നി​ന്നും ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ആ​സി​ഡ് ക​ട​ത്താ​ൻ ശ്ര​മം; ര​ണ്ട് ലോ​റി ഡ്രൈ​വ​ർ​മാ​രെ സി​ഐ​എ​സ്എ​ഫ് പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: October 2, 2026 04:27 AM IST | Updated: October 2, 2026 04:27 AM IST

പ്രതീകാത്മക ചിത്രം

അ​മ്പ​ല​മു​ക​ൾ: അ​മ്പ​ല​മു​ക​ളി​ലു​ള്ള ഫാ​ക്ടി​ന്‍റെ കൊ​ച്ചി​ൻ ഡി​വി​ഷ​നി​ൽ​നി​ന്നു ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ഫോ​സ്ഫോ​റി​ക് ആ​സി​ഡ് ക​ട​ത്താ​നു​ള്ള ശ്ര​മം സി​ഐ​എ​സ്എ​ഫ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ​മാ​രാ​യ ര​ണ്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളെ സി​ഐ​എ​സ്എ​ഫ് പി​ടി​കൂ​ടി അ​മ്പ​ല​മേ​ട് പൊ​ലി​സി​നു കൈ​മാ​റി. അ​ൺ​ലോ​ഡിം​ഗി​നി​ടെ വി​പ​ണി​യി​ൽ 23 ല​ക്ഷം വി​ല വ​രു​ന്ന 22 ട​ൺ ഫോ​സ്ഫോ​റി​ക് ആ​സി​ഡ് മി​ച്ചം വ​ച്ച് ക​ട​ത്താ​നാ​യി​രു​ന്നു ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​മം.

വെ​ല്ലിം​ഗ്ട​ൺ ഐ​ല​ൻ​ഡി​ലു​ള്ള ഫാ​ക്ടി​ന്‍റെ ക്യൂ 10 ​ടെ​ർ​മി​ന​ലി​ൽ നി​ന്ന് ഒ​രേ ഏ​ജ​ൻ​സി​യു​ടെ ന​മ്പ​ർ സാ​മ്യ​മു​ള്ള ര​ണ്ടു ലോ​റി​ക​ളി​ലാ​യി 28 ട​ൺ വീ​തം ഫോ​സ്ഫോ​റി​ക് ആ​സി​ഡ് അ​മ്പ​ല​മേ​ടി​ലെ ക​മ്പ​നി​യി​ൽ എ​ത്തി​ച്ച് ഇ​റ​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ത​ട്ടി​പ്പി​നു ശ്ര​മം. ആ​ദ്യ​ത്തെ ലോ​റി​യി​ൽ​നി​ന്നു ലോ​ഡ് പൂ​ർ​ണ​മാ​യി ഇ​റ​ക്കി സീ​റോ മെ​ഷ​ർ​മെ​ന്‍റ് ല​ഭി​ച്ച​ശേ​ഷം ര​ണ്ടാ​മ​ത്തെ ലോ​ഡി​ൽ​നി​ന്ന് ആ​റു ട​ൺ മാ​ത്രം ആ​സി​ഡ് ഇ​റ​ക്കി ബാ​ക്കി മി​ച്ചം പി​ടി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ആ​ദ്യ​ത്തെ ലോ​റി​ക്കു ല​ഭി​ച്ച സീ​റോ മെ​ഷ​ർ​മെ​ന്‍റ് സ്ലി​പ്പി​ൽ ര​ണ്ടാ​മ​ത്തെ ലോ​റി​യു​ടെ ന​മ്പ​ർ തി​രു​ത്തി ക്ലി​യ​റിം​ഗി​നാ​യെ​ത്തി​ച്ച​പ്പോ​ൾ മാ​നേ​ജ​ർ​ക്കു സം​ശ​യം തോ​ന്നി​യ​തി​നെ​ത്തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. 29ന് ​രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​ത്ത​ര​ത്തി​ൽ വെ​ട്ടി​പ്പ് ന​ട​ക്കു​ന്ന​താ​യി സം​ശ​യ​മു​ള്ള​തി​നാ​ൽ ലോ​ഡി​റ​ക്കാ​നെ​ത്തു​ന്ന ലോ​റി​ക​ൾ ക​മ്പ​നി വി​ജി​ല​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ സൂ​ക്ഷ്‌​മ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. മാ​സ​ങ്ങ​ളാ​യി ഇ​ത്ത​ര​ത്തി​ൽ വെ​ട്ടി​പ്പ് ന​ട​ത്തി കോ​ടി​ക​ൾ ത​ട്ടി​ച്ചെ​ടു​ത്ത​താ​യി പ​റ​യ​പ്പെ​ടു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ക​മ്പ​നി അ​ധി​കൃ​ത​ർ.

Tags : Attempt to smuggle acid FACT CISF Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up