നോവൽ ഡ്രീം വാണ്ടറർ പ്രകാശനം ചെയ്ത് മന്ത്രി പി.സി. വിഷ്ണുനാഥ് പ്രസംഗിക്കുന്നു.
തിരുവനന്തപുരം: പരിമിതികളോട് പോരാടി ജീവിതവിജയം നേടുന്ന സാവിയോ ജോസ് ഏവർക്കും വലിയ പ്രചോദനമാണെന്ന് സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്.
സെറിബ്രൽ പാൾസി ബാധിച്ചിട്ടും അക്ഷരങ്ങളെ കൂട്ടുപിടിച്ച് ജീവിതത്തെ മുന്നോട്ട് നയിക്കുന്ന 27കാരനായ സാവിയോയുടെ മലയാള നോവൽ ‘സ്വപ്ന സഞ്ചാരി’യുടെ ഇംഗ്ലീഷ് പരിഭാഷയായ ‘ഡ്രീം വാണ്ടറർ’ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ആദ്യ പ്രതി എഴുത്തുകാരൻ ഡോ. ജോർജ് ഓണക്കൂർ ഏറ്റുവാങ്ങി.
വീൽചെയറിലും കട്ടിലിലുമായി ജീവിതത്തെ തളച്ച വിധിയെ അക്ഷരങ്ങളെ കൂട്ടുപിടിച്ച് തോൽപ്പിക്കുകയാണ് 27കാരനായ സാവിയോ ജോസ്. സെറിബ്രൽ പാൾസി ബാധിച്ചെങ്കിലും തളരാതെ കവിതാ സമാഹാരവും നോവലും ആത്മകഥയുമടക്കം നാലു പുസ്തകങ്ങളാണ് സാവിയോ ഇതിനകം എഴുതിയത്. വീൽചെയറിൽ ഇരിക്കാനാകുന്നത് അല്പസമയം മാത്രം. ചലിപ്പിക്കാനാകുന്നത് വലതുകൈ മാത്രം. എന്നാൽ പരിമിതികളെയെല്ലാം മറികടന്ന് എഴുത്തിന്റെ ലോകത്ത് സാവിയോ സജീവമാണ്.
‘സ്വപ്ന സഞ്ചാരി ’ എന്ന മലയാള നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ‘ഡ്രീം വാണ്ടറർ’ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. തിരുവനന്തപുരം തിക്കുറിശി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ടി.എൻ.ജി ഹാളിൽ നടന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് പുസ്തക പ്രകാശനം നിർവഹിച്ചു. ആദ്യ പ്രതി എഴുത്തുകാരനും ഫൗണ്ടേഷൻ രക്ഷാധികാരിയുമായ ഡോ. ജോർജ് ഓണക്കൂർ ഏറ്റുവാങ്ങി ,
ഇടുക്കി സ്വദേശികളായ ജോസിന്റെയും ബ്ലെസിയുടെയും രണ്ടാമത്തെ മകനാണ് സാവിയോ. ജനിച്ച് എട്ടാം മാസത്തിലാണ് രോഗം തിരിച്ചറിഞ്ഞത്. മകന്റെ രോഗാവസ്ഥയിൽ തളർന്നുനിൽക്കാതെ അവന് കൂട്ടാകാൻ മാതാവ് ബ്ലെസി അധ്യാപക ജോലി ഉപേക്ഷിച്ചു. ഗുജറാത്തിലെ ജോലി ഉപേക്ഷിച്ച് ജോസും നാട്ടിലെത്തി.
കഴിഞ്ഞ 17 വർഷമായി കുടുംബം തിരുവനന്തപുരത്താണ് താമസം. മകന് അക്ഷരങ്ങളോടുള്ള താൽപര്യം ആദ്യം തിരിച്ചറിഞ്ഞത് അമ്മ ബ്ലെസിയാണ്. പതിനഞ്ചാം വയസിൽ ഉള്ളിലെ മോഹങ്ങൾ കഥകളായി പുറത്തുവരാൻ തുടങ്ങി. എഴുത്തിനൊപ്പം ചിത്രരചനയിലും സാവിയോ താൽപര്യം പുലർത്തുന്നു. നിലവിൽ തമിഴ്നാട് അണ്ണാമലൈ സർവകലാശാലയിൽ ബി.എ. സോഷ്യോളജി കറസ്പോണ്ടൻസ് വിദ്യാർഥിയാണ്.
Tags : SavioNovel DreamWanderer Released MinisterPCVishnunath Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash