അഭിജീത് ദിപ്കെ
മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. രാജിവച്ചില്ലെങ്കിൽ ഈ മാസം അവസാനത്തോടെ ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ദിപ്കെ മുന്നറിയിപ്പ് നൽകി.
മുംബൈ പ്രസ് ക്ലബ്ബിൽ നടന്ന സംവാദത്തിലാണ് ദിപ്കെ ഇക്കാര്യം അറിയിച്ചത്. ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഇന്ന് മുംബൈ ദാദറിലെ ശിവാജി പാർക്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“ഗ്യാനേഷ് കുമാർ രാജ്യദ്രോഹിയാണ്. അയാൾ രാജിവച്ചില്ലെങ്കിൽ ജന്തർ മന്തറിലെത്തി പ്രക്ഷോഭം സംഘടിപ്പിക്കും” ദിപ്കെ പറഞ്ഞു. അടുത്ത ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമാകില്ലെന്നും സിജെപി സ്വതന്ത്ര പ്രസ്ഥാനമായി നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : AbhijitDipke Demands Resignation Demands GyaneshKumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash