സുപ്രീംകോടതി
ന്യൂഡൽഹി: അഹമ്മദാബാദ് സ്ഫോടനപരമ്പര കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികളിൽ ഒരാളായ അഹമ്മദ് ബാവ എന്ന അബു അബൂബക്കർ ബറെൽവിയുടെ വധശിക്ഷ സുപ്രീംകോടതി തടഞ്ഞു.
ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണു നടപടി. ഗുജറാത്ത് സർക്കാരിൽനിന്ന് കോടതി പ്രതികരണം തേടി.
ഗൂഢാലോചന ആരോപണത്തിന്റെ മാത്രം പേരിൽ പ്രത്യേക കോടതി വധശിക്ഷ വിധിക്കുകയായിരുന്നുവെന്നാണ് പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയത്.
2008 ജൂലൈ 26ന് അഹമ്മദാബാദിലുണ്ടായ സ്ഫോടനപരമ്പരയിൽ 56 പേർ കൊല്ലപ്പെട്ടു. ഇരുനൂറിലേറെ പേർക്കു പരിക്കേറ്റിരുന്നു. 2022 ഫെബ്രുവരിയിലാണ് പ്രത്യേക കോടതി 38 പ്രതികൾക്കു വധശിക്ഷ വിധിച്ചത്.
Tags : Ahmedabad BlastCase Convict DeathSentence Stayed SupremeCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash