x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഹാരാഷ്ട്രയിൽ കടലിൽ കുളിക്കാനിറങ്ങിയ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

വെബ് ഡെസ്ക്
Published: October 1, 2026 11:31 PM IST | Updated: October 1, 2026 11:33 PM IST

രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങൾ

റായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ദിവേഗർ കടൽത്തീരത്ത് ശക്തമായ തിരമാലയിലും ഒഴുക്കിലുംപെട്ട് പുനെയിൽനിന്നുള്ള എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. പുനെയിലെ ആലന്ദിയിലുള്ള "വിന്നേഴ്സ് അക്കാദമി' എന്ന സ്വകാര്യ കോച്ചിംഗ് സെന്‍ററിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.

48 അംഗ സംഘമാണ് വിനോദയാത്രയ്ക്കായി ദിവേഗറിൽ എത്തിയത്. ഇതിൽ 25 ആൺകുട്ടികളും 17 പെൺകുട്ടികളും ആറ് അധ്യാപകരുമാണ് ഉൾപ്പെട്ടിരുന്നത്. വൈകുന്നേരം 5.30-ഓടെ കടൽത്തീരത്ത് എത്തിയ സംഘത്തിലെ എട്ട് വിദ്യാർഥികൾ കടലിൽ കുളിക്കാനിറങ്ങുകയും ശക്തമായ തിരമാലയിൽപ്പെടുകയുമായിരുന്നു.

അപകടം നടന്നയുടൻ ദിവേഗറിലെ ഒരു വാട്ടർ സ്പോർട്സ് ഉടമയും അദ്ദേഹത്തിന്‍റെ സംഘവും സ്വന്തം ജീവൻ പണയംവച്ച് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് എട്ടുപേരുടെയും മൃതദേഹങ്ങൾ കടലിൽനിന്ന് പുറത്തെടുത്തത്.

തുടർന്ന് സ്ഥലത്തെത്തിയ പൊലിസും പ്രദേശവാസികളായ ഗ്രാമീണരും ചേർന്ന് മൃതദേഹങ്ങൾ ഏറ്റെടുക്കുകയും പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി മാറ്റുകയും ചെയ്തു.

Tags : Students Bathing Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up