x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശക്തികുളങ്ങര ഹാർബറിലെ സെപ്റ്റിക് ടാങ്കിൽ മനുഷ്യന്‍റെ അസ്ഥികൂടവും തലയോട്ടിയും

വെബ് ഡെസ്ക്
Published: October 1, 2026 10:59 PM IST | Updated: October 1, 2026 10:59 PM IST

പ്രതീകാത്മക ചിത്രം

കൊല്ലം: ശക്തികുളങ്ങര ഹാർബറിലെ സെപ്റ്റിക് ടാങ്കിൽ മനുഷ്യന്‍റെ അസ്ഥികൂടവും തലയോട്ടിയും. ഹാർബർ പരിസരത്തെ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികൾ അസ്ഥിക്കഷണങ്ങൾ കണ്ടത്.

തൊഴിലാളികൾ വിവരം അറിയിച്ചതോടെ ശക്തികുളങ്ങര പൊലിസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. മൃഗത്തിന്‍റെ അസ്ഥികളാകാമെന്ന സംശയത്തെത്തുടർന്ന് വെറ്ററിനറി സർജനെ വിളിച്ചുവരുത്തി പരിശോധിച്ചതോടെയാണ് മൃഗത്തിന്‍റേതല്ലെന്ന് വെറ്ററിനറി സർജൻ സ്ഥിരീകരിച്ചത്.

തുടർന്ന് നടത്തിയ വിശദമായ തിരച്ചിലിലാണ് തലയോട്ടിയും ശരീരഭാഗങ്ങളും കണ്ടെത്തിയത്. അസ്ഥിക്കഷണങ്ങൾ വിദഗ്ധ ഫോറൻസിക് പരിശോധനകൾക്കയക്കും. ഡിഎൻഎ ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകളിലൂടെയാകും മരിച്ചത് ആരെന്നും മരണകാരണത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.

പ്രദേശത്തുനിന്ന് കാണാതായവരെ കേന്ദ്രീകരിച്ചടക്കം പൊലിസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

Tags : Skeleton Harbour Skull SepticTank Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up