Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Skeleton

ദി​വ​സ​ങ്ങ​ളോ​ളം ആ​ളെ പു​റ​ത്തേ​ക്ക് ക​ണ്ടി​ല്ല; വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ ക​ണ്ട​ത് ഒ​രു മാ​സം പ​ഴ​ക്ക​മു​ള്ള അ​സ്ഥി​കൂ​ടം

തി​രു​വ​ന​ന്ത​പു​രം: ക​ര​കു​ള​ത്ത് ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​നെ ദി​വ​സ​ങ്ങ​ളോ​ളം വീ​ടി​ന് പു​റ​ത്ത് കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത് ത​ല​യോ​ട്ടി​യും അ​സ്ഥി​യും മാ​ത്രം. ഒ​രു മാ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹ​മാ​ണ് ജീ​ർ​ണി​ച്ച അ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പാ​ള​യം മാ​ർ​ക്ക​റ്റി​ൽ പ​ച്ച​ക്ക​റി​ക്ക​ച്ച​വ​ടം ചെ​യ്തി​രു​ന്ന ക​ര​കു​ളം നെ​ല്ലി​വി​ള ജ​യാ​ഭ​വ​നി​ൽ ര​വീ​ന്ദ്ര​ൻ(76) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തോ​ള​മാ​യി ഇ​യാ​ളെ വീ​ടി​ന് പു​റ​ത്തേ​ക്ക് ക​ണ്ടി​രു​ന്നി​ല്ല.

ക്ഷേ​മ​പെ​ൻ​ഷ​നു​മാ​യി ജീ​വ​ന​ക്കാ​ർ വീ​ട്ടി​ലെ​ത്തി വി​ളി​ച്ചി​ട്ടും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല. ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ര​ണ്ടാം ത​വ​ണ​യും ക്ഷേ​മ​പെ​ൻ​ഷ​നു​മാ​യി എ​ത്തി​യ​പ്പോ​ഴും വീ​ട് അ​ക​ത്തു​നി​ന്ന് അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ സ​മീ​പ​ത്തു​ള്ള​വ​രെ വി​വ​രം അ​റി​യി​ച്ചു.

മ​റ്റൊ​രി​ട​ത്ത് താ​മ​സി​ക്കു​ന്ന മ​ക​നെ വി​ളി​ച്ചു​വ​രു​ത്തി വാ​തി​ൽ മു​ട്ടി​വി​ളി​ച്ചി​ട്ടും തു​റ​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വീ​ട് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​സ്ഥി​കൂ​ട​മാ​യി ക​ട്ടി​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മാം​സ​ഭാ​ഗ​ങ്ങ​ളെ​ല്ലാം അ​ഴു​കി ന​ശി​ച്ച നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ൽ ഒ​രു മാ​സ​ത്തോ​ളം പ​ഴ​ക്കം ക​ണ്ടെ​ത്തി.

ര​വീ​ന്ദ്ര​ന്‍റെ ഭാ​ര്യ ല​ളി​ത അ​ഞ്ചു​വ​ർ​ഷം മു​ന്പ് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ഒ​റ്റ​യ്ക്കാ​ണ് ഇ​യാ​ൾ ക​ഴി​ഞ്ഞി​രു​ന്ന​ത്. മ​ക്ക​ൾ: ജ​യ​കു​മാ​ർ, ഗി​രീ​ഷ്‌​കു​മാ​ർ, ല​ത​കു​മാ​രി. സം​സ്‌​കാ​രം ന​ട​ത്തി.

District News

വി​സ്മ​യ​ക്കാ​ഴ്ച​യാ​യി കൂ​റ്റ​ൻ തി​മിം​ഗ​ല​ത്തി​ന്‍റെ അ​സ്ഥി​കൂ​ടം

കൊ​ച്ചി: ആ​ഴ​ക്ക​ട​ലി​ലെ വി​സ്മ​യ കാ​ഴ്ച​ക​ള്‍ കാ​ട്ടി​ത്ത​രു​ന്ന​താ​യി​രു​ന്നു ഇ​ന്ന​ലെ കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ല്‍ (സി​എം​എ​ഫ്ആ​ര്‍​ഐ) ന​ട​ന്ന ഓ​പ്പ​ണ്‍ ഹൗ​സ് പ്ര​ദ​ര്‍​ശ​നം.

മ​ത്സ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​ട​ല്‍​ജീ​വി​ക​ളു​ടെ ലൈ​വ് പ്ര​ദ​ര്‍​ശ​ന​ങ്ങ​ളും ഇ​ന്നേ​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത കാ​ഴ്ച​ക​ളു​മൊ​ക്കെ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഏ​റെ വി​സ്മ​യി​പ്പി​ച്ച​ത് ഭീ​മ​ന്‍ തി​മിം​ഗ​ല​ത്തി​ന്‍റെ അ​സ്ഥി​കൂ​ട​മാ​ണ്.

ക​ട​ലി​ലെ ഭീ​മ​നാ​യ ബ്രൈ​ഡ്‌​സ് ഇ​ന​ത്തി​ല്‍​പ്പെ​ട്ട തി​മിം​ഗ​ല​ത്തി​ന്‍റെ 14 മീ​റ്റ​ര്‍ നീ​ള​മു​ള്ള അ​സ്ഥി​കൂ​ട​മാ​ണ് മ​റൈ​ന്‍ മെ​ഗാ​ഫോ​ണ മ്യൂ​സി​യ​ത്തി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ന് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 2023 ഒ​ക്ടോ​ബ​റി​ല്‍ കോ​ഴി​ക്കോ​ട് വെ​ള്ളാ​യ് ക​ട​ല്‍​ത്തീ​ര​ത്ത് അ​ടി​ഞ്ഞ​താ​ണ് 455 ട​ണ്‍ ഭാ​ര​മു​ള്ള ഈ ​തി​മിം​ഗ​ലം. വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ട​പ്പു​റ​ത്ത് ത​ന്നെ തി​മിം​ഗ​ല​ത്തെ കു​ഴി​ച്ചി​ട്ടു. ഒ​രു വ​ര്‍​ഷ​ത്തി​ന് ശേ​ഷം, മ​തി​യാ​യ അ​നു​മ​തി​ക​ള്‍ വാ​ങ്ങി സി​എം​എ​ഫ്ആ​ര്‍​ഐ അ​സ്ഥി​കൂ​ടം പു​റ​ത്തെ​ടു​ത്തു.

അ​ഴു​കി​യ മാം​സ​വും മ​ണ്ണും ചെ​ളി​യു​മൊ​ക്കെ വാ​ട്ട​ര്‍ പ്ര​ഷ​ര്‍ പ​മ്പ് ഉ​പ​യോ​ഗി​ച്ച് ആ​ദ്യം നീ​ക്കം ചെ​യ്തു. അ​സ്ഥി​ക​ളൊ​ക്കെ വേ​ര്‍​പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു. ഇ​വ ലോ​റി​യി​ല്‍ ക​യ​റ്റി സി​എം​എ​ഫ്ആ​ര്‍​ഐ​യി​ല്‍ എ​ത്തി​ച്ചു. തു​ട​ര്‍​ന്ന് അ​സ്ഥി​കൂ​ടം കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി എ​ല്ലു​ക​ളി​ല്‍ അ​മോ​ണി​യ​യും ഹൈ​ഡ്ര​ജ​ന്‍ ഫോ​സ്ഫ​റ​സും പൂ​ശി. മാ​സ​ങ്ങ​ള്‍ എ​ടു​ത്തു​ള്ള​താ​യി​രു​ന്നു ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. പി​ന്നീ​ട് വൈ​ല്‍​ഡ് ലൈ​ഫ് ശി​ല്പി ജി​ജി സാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലു​ക​ള്‍ യ​ഥാ​സ്ഥാ​ന​ത്ത് ഘ​ടി​പ്പി​ച്ച് അ​സ്ഥി​കൂ​ട​ത്തി​ന്‍റെ രൂ​പ​ത്തി​ലെ​ത്തി​ച്ചു.

സി​എം​എ​ഫ്ആ​ര്‍​ഐ​യു​ടെ 79-ാമ​ത് സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി പ്ര​ദ​ര്‍​ശ​നം ഒ​രു​ക്കി​യ​ത്. ഭീ​മ​ന്‍ ക​ക്ക, തി​മിം​ഗ​ല സ്രാ​വ്, തി​ര​ണ്ടി​ക​ള്‍, വി​വി​ധ​യി​നം ചെ​മ്മീ​ന്‍, കൊ​ഞ്ച്, ക​ണ​വ, മു​ത്തു​ചി​പ്പി, ച​ക്ര​വ​ര്‍​ത്തി മ​ത്സ്യം തു​ട​ങ്ങി അ​പൂ​ര്‍​വ​മാ​യ ഒ​ട്ടേ​റെ ക​ട​ല്‍ ജീ​വി​ക​ളു​ടെ ശേ​ഖ​രം സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് പു​ത്ത​ന്‍ ദൃ​ശ്യാ​നു​ഭ​വ​മാ​യി. നാ​ഷ​ണ​ല്‍ മ​റൈ​ന്‍ ബ​യോ​ഡൈ​വേ​ഴ്‌​സി​റ്റി മ്യൂ​സി​യ​ത്തി​ലെ സ​ണ്‍​ഫി​ഷ്, ഓ​ര്‍ ഫി​ഷ് എ​ന്നി​വ പ്ര​ത്യേ​ക ശ്ര​ദ്ധ നേ​ടി.

മാ​രി​ക്ക​ള്‍​ച്ച​ര്‍ സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍, പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യും പ്ര​ദ​ര്‍​ശ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. സ​മു​ദ്ര പ​രി​സ്ഥി​തി നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചും സു​സ്ഥി​ര മ​ത്സ്യ​ബ​ന്ധ​ന​ത്തെ​ക്കു​റി​ച്ചും ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധം വ​ള​ര്‍​ത്തു​ന്ന പ്ര​ദ​ര്‍​ശ​ന​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.

Kerala

കോ​ഴി​ക്കോ​ട്ട് ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ നി​ന്നും അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട്: കു​ന്ദ​മം​ഗ​ല​ത്ത് ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ നി​ന്നും അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. കു​ന്ദ​മം​ഗ​ലം മ​ട​വൂ​ർ രാം​പൊ​യി​ല്‍ വെ​ള്ളാ​രം ക​ണ്ടി​മ​ല​യി​ലാ​ണ് സം​ഭ​വം.

കു​ന്ദ​മം​ഗ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. ഉ​ച്ച​യ്ക്ക് 12 ഓ​ടെ കാ​ടു​വെ​ട്ടു​ന്ന ആ​ളാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ട​ത്തി​യ​ത്.

ഇ​തി​ന് സ​മീ​പ​ത്ത് നി​ന്നും ഒ​രു ബാ​ഗും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നാ​ല് മാ​സം മു​മ്പ് കാ​ണാ​താ​യ ന​രി​ക്കു​നി സ്വ​ദേ​ശി​യു​ടേ​താ​ണ് അ​സ്ഥി​കൂ​ടം എ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

Kerala

പു​തു​പ്പ​ള്ളി​യി​ൽ കാ​ണാ​താ​യ വ​യോ​ധി​ക​ന്‍റെ അ​സ്ഥി​കൂ​ടം റ​ബ​ർ തോ​ട്ട​ത്തി​ൽ

കോ​ട്ട​യം: പു​തു​പ്പ​ള്ളി​യി​ൽ കാ​ടു​പി​ടി​ച്ചു കി​ട​ന്ന റ​ബ​ർ തോ​ട്ട​ത്തി​ൽ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. പു​തു​പ്പ​ള്ളി ഡോ​ൺ ബോ​സ്കോ സ്കൂ​ളി​ന് സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ൽ നി​ന്നാ​ണ് മാ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്.

പ്ര​ദേ​ശ​ത്ത് നി​ന്നും മൂ​ന്ന് മാ​സം മു​ൻ​പ് കാ​ണാ​താ​യ വ​യോ​ധി​ക​ന്‍റെ അ​സ്ഥി​കൂ​ട​മാ​ണ് ഇ​തെ​ന്ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ പോ​ലീ​സി​ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. അ​സ്ഥി​കൂ​ട​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ണ്ടും യൂ​റി​ൻ ബാ​ഗും ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

റ​ബ​ർ തോ​ട്ട​ത്തി​ൽ കാ​ടു​വെ​ട്ടി തെ​ളി​ക്കാ​ൻ എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​സ്ഥി​കൂ​ടം ആ​ദ്യം ക​ണ്ട​ത്. പി​ന്നാ​ലെ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​യം ഈ​സ്റ്റ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ യു.​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

മൂ​ന്ന് മാ​സം മു​ൻ​പാ​ണ് പു​തു​പ്പ​ള്ളി കീ​ഴാ​റ്റു​കു​ന്ന പ്ര​ദേ​ശ​വാ​സി​യാ​യ ക​ടു​പ്പി​ൽ ചെ​റി​യാ​ൻ എ​ന്ന വ​യോ​ധി​ക​നെ സ്ഥ​ല​ത്ത് നി​ന്നും കാ​ണാ​താ​യ​ത്. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ മൂ​ലം വീ​ട്ടി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​നെ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 18ന് ​പ​ക​ൽ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് വ്യാ​പ​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. മ​ക​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള വീ​ട്ടു​കാ​രി​ൽ നി​ന്നും മൊ​ഴി​യെ​ടു​ത്ത ശേ​ഷം അ​ജ്ഞാ​ത മൃ​ത​ദേ​ഹ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​തോ​ടെ അ​ന്വേ​ഷ​ണം ഏ​റെ​ക്കു​റെ അ​വ​സാ​നി​ച്ച നി​ല​യി​ലാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് അ​സ്ഥി​കു​ടം ക​ണ്ടെ​ത്തി​യ​ത്.

ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ൾ മൂ​ലം ന​ട​ക്കാ​ൻ പോ​ലും ബു​ദ്ധി​മു​ട്ടി​യി​രു​ന്ന ഇ​യാ​ൾ വീ​ട്ടി​ല്‍ നി​ന്ന് ഇ​ത്ര അ​ക​ലെ​യു​ള്ള തോ​ട്ട​ത്തി​ല്‍ എ​ങ്ങ​നെ എ​ത്തി എ​ന്ന​തി​ലും ദു​രു​ഹ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു.

Kerala

ക​ട​യ്ക്കാ​വൂ​രി​ൽ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: ക​ട​യ്ക്കാ​വൂ​ർ തൊ​പ്പി​ച്ച​ന്ത ക​ണ്ണ​ങ്ക​ര​ര​യി​ൽ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. അ​സ്ഥി​കൂ​ട​ത്തി​ന് സ​മീ​പ​ത്താ​യി ത​ല​യോ​ട്ടി​യും വ​സ്ത്ര​വും മു​ടി​യും ക​ണ്ടെ​ത്തി​യ​ട്ടു​ണ്ട്.

അ​സ്ഥ​കൂ​ട​ത്തി​ന് പ​ത്തു ദി​വ​സ​ത്തോ​ളം പ​ഴ​ക്കം വ​രു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. 75 വ​യ​സു​ള്ള ദേ​വ​ദാ​സ​ൻ എ​ന്ന​യാ​ളെ പ​ത്ത് ദി​വ​സ​മാ​യി കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​ണ്ട്.

സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ക​ണ്ണാ​ടി​യും ചെ​രു​പ്പും മ​രു​മ​ക​ൻ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ക​ട​യ്ക്കാ​വൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​യാ​ണ്.

District News

ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ അ​സ്ഥി​കൂ​ടം

തി​രു​വ​ല്ല: ഓ​ത​റ പ​ഴ​യ​കാ​വി​നു സ​മീ​പം ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. പു​തു​ക്കു​ള​ങ്ങ​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ പ​റ​മ്പി​ലാ​ണ് മ​നു​ഷ്യ​ന്‍റേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ത​ല​യോ​ട്ടി അ​ട​ക്ക​മു​ള്ള​ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. തി​രു​വ​ല്ല പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​വ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

സ​മീ​പ​വാ​സി​യാ​യ 59 കാ​ര​നെ അ​ടു​ത്തി​ടെ കാ​ണാ​താ​യി​രു​ന്നു. ഇ​യാ​ളു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ളാ​ണോ​യെ​ന്ന് സം​ശ​യി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്കു​ ശേ​ഷ​മേ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​നാ​കു​ക​യു​ള്ളൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Corehub Up