x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒടുവിൽ അവർക്കു മനുഷ്യത്വം! അസ്ഥികൂടവുമായി എത്തിയ ആൾക്കു ബാങ്ക് ​പണം കൈ​മാ​റി​


Published: April 29, 2026 03:41 PM IST | Updated: April 29, 2026 03:47 PM IST

ഭുവനേശ്വർ: ഒ​ഡീ​ഷ​യി​ൽ പ​ണം പി​ൻ​വ​ലി​ക്കാ​ൻ വയോധികൻ സ​ഹോ​ദ​രി​യു​ടെ അ​സ്ഥി​കൂ​ട​വു​മാ​യി ബാ​ങ്കി​ലെ​ത്തി​യ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ഒ​ഡീ​ഷ ഗ്രാ​മീ​ൺ ബാ​ങ്ക്.

പ​ണം പി​ൻ​വ​ലി​ക്കാ​ൻ അ​ക്കൗ​ണ്ട് ഉ​ട​മ നേ​രി​ട്ട് വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും പ​ണം കൈ​മാ​റു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ബാ​ങ്ക് വി​ശ​ദീ​ക​രി​ച്ചു. പ​രാ​തി​ക്കാ​ര​നാ​യ ജി​തു മു​ണ്ട​യ്ക്ക് ബാ​ങ്ക് ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യാ​ത്ത​താ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നും ബാ​ങ്ക് പ​റ​ഞ്ഞു.

കി​യോ​ഞ്ജ​റി​ലെ ഡ​യാ​നാ​ലി ഗ്രാ​മ​വാ​സി​യാ​യ ജി​തു മു​ണ്ട എ​ന്ന​യാ​ളാ​ണ് സ​ഹോ​ദ​രി​യു​ടെ അ​സ്ഥി​കൂ​ട​വു​മാ​യി ബാ​ങ്കി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ ബ്രാ​ഞ്ച് മാ​നേ​ജ​ർ വി​ശ​ദീ​ക​രി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ജി​തു മു​ണ്ട​യ്ക്ക് മ​ന​സി​ലാ​വാ​ത്ത​താ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് ബാ​ങ്ക് പ​റ​യു​ന്നു. നി​യ​മ​പ​ര​മാ​യ മൂ​ന്ന് അ​വ​കാ​ശി​ക​ൾ​ക്ക് 19,402 രൂ​പ കൈ​മാ​റി​യെ​ന്നും ബാ​ങ്ക് വ്യ​ക്ത​മാ​ക്കു​ന്നു.

ജി​തു മു​ണ്ട​യു​ടെ സ​ഹോ​ദ​രി ക​ക്ര മു​ണ്ട​യ്ക്ക് മ​ല്ലി​പാ​സി​യി​ലെ ഒ​ഡീ​ഷ ഗ്രാ​മീ​ൺ ബാ​ങ്കി​ൽ അ​ക്കൗ​ണ്ട് ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ട് മാ​സം മു​മ്പ് ഇ​വ​ർ മ​രി​ച്ചു. ഭ​ർ​ത്താ​വും ഏ​ക മ​ക​നും നേ​ര​ത്തെ മ​രി​ച്ച​തി​നാ​ൽ ജി​തു മാ​ത്ര​മാ​ണ് അ​വ​രു​ടെ ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​ക ബ​ന്ധു.

സ​ഹോ​ദ​രി​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്ന് ബാ​ക്കി തു​ക പി​ൻ​വ​ലി​ക്കാ​ൻ ജി​തു ബാ​ങ്കി​നെ സ​മീ​പി​ച്ച​പ്പോ​ൾ, അ​ക്കൗ​ണ്ട് ഉ​ട​മ ഹാ​ജ​രാ​ക​ണം അ​ല്ലെ​ങ്കി​ൽ ബ​ന്ധം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ബ്രാ​ഞ്ച് മാ​നേ​ജ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, ആ​ദി​വാ​സി​യാ​യ ജി​തു​വി​ന്‍റെ കൈ​വ​ശം മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റോ പി​ന്തു​ട​ർ​ച്ചാ​വ​കാ​ശ രേ​ഖ​ക​ളോ ഇ​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ ഗ്രാ​മ​ത്തി​ലെ ശ്മ​ശാ​ന​ത്തി​ലെ​ത്തി സ​ഹോ​ദ​രി​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് അ​സ്ഥി​കൂ​ടം തു​ണി​യി​ൽ പൊ​തി​ഞ്ഞ് കൊ​ടും ചൂ​ടി​ൽ ഏ​ക​ദേ​ശം മൂ​ന്ന് കി​ലോ​മീ​റ്റ​ർ ന​ട​ന്ന് ബാ​ങ്കി​ലെ​ത്തി​യ​ത്.

 

Tags : Amount Odisha Bank Skeleton Sister

Recent News

Corehub Up