x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന​ത്തി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ടം തി​രി​ച്ച​റി​ഞ്ഞു


Published: April 19, 2026 06:28 AM IST | Updated: April 19, 2026 06:28 AM IST

ചെ​റു​തോ​ണി: മ​ക്കു​വ​ള്ളി​ക്കു സ​മീ​പം കോ​ട്ടു​പാ​ള വ​ന​മേ​ഖ​ല​യി​ൽ കാ​ണ​പ്പെ​ട്ട അ​സ്ഥി​കൂ​ടം മ​ണി​യാ​റ​ൻ​കു​ടി സ്വ​ദേ​ശി ത​ക​ര​പ്പി​ള്ളി​ൽ വ​ർ​ഗീ​സി​ന്‍റേ(53)താ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞു. ഇ​യാ​ളെ ക​ഴി​ഞ്ഞ ഡി​സം​ബ​ർ 27 മു​ത​ൽ കാ​ണാ​നി​ല്ലെ​ന്നു ബ​ന്ധു​ക്ക​ൾ ഇ​ടു​ക്കി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ന​ത്തി​ലും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്പെ​ട്ട മ​ക്കു​വ​ള്ളി - കൈ​ത​പ്പാ​റ പ​ള്ളി​ക്ക് സ​മീ​പം വ​ന​ത്തി​നു​ള്ളി​ൽ മൂ​ന്നു​മാ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്.

സ​ണ്ണി ധ​രി​ച്ചി​രു​ന്ന പോ​ളി​സ്റ്റ​ർ ലു​ങ്കി​യു​ൾ​പ്പെ​ടെ​യു​ള്ള വ​സ്ത്ര​ങ്ങ​ൾ ക​ണ്ടാ​ണ് ബ​ന്ധു​ക്ക​ൾ ആ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. കീ​ട​നാ​ശി​നി കു​പ്പി​ക​ളും ഒ​ഴി​ഞ്ഞ മ​ദ്യക്കുപ്പി​യും അ​സ്ഥി​കൂ​ട​ത്തി​ന്‍റെ സ​മീ​പ​ത്ത് ക​ണ്ടെ​ത്തി​. ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി മൃതദേഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടുകൊ​ടു​ത്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം സം​സ്ക​രി​ച്ചു.

 

Tags : nattu vishesham forest identified Skeleton

Recent News

Corehub Up