കഴക്കൂട്ടം സൈനിക സ്കൂളിൽ സംഘിടിപ്പിച്ച 57-ാമത് പൂർവ വിദ്യാർഥി സംഗമത്തിൽനിന്ന്.
തിരുവനന്തപുരം : കഴക്കൂട്ടം സൈനിക സ്കൂളിൽ 57-ാമത് പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. പൂർവ വിദ്യാർഥികൾക്കു പുറമേ സേവനമനുഷ്ഠിക്കുന്നവർ, വിരമിച്ച സായുധ സേനാ ഉദ്യോഗസ്ഥർ, ഫാക്കൽറ്റി, കേഡറ്റുകൾ, ജീവനക്കാർ, അവരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
1999 ലെ പാസ്-ഔട്ട് ബാച്ചാണ് പുനഃസമാഗമം സ്പോൺസർ ചെയ്തത്. ഓൾഡ് ബോയ്സ് അസോസിയേഷൻ പ്രസിഡന്റ് ക്യാപ്റ്റൻ ബ്രീസ് ആന്റണി പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. അക്വിസിഷൻ ടെക്നിക്കൽ - മാരിടൈം ആൻഡ് സിസ്റ്റംസ് അഡീഷണൽ ഡയറക്ടർ ജനറൽ റിയർ അഡ്മിറൽ പി.എ. അബ്ദുൾ റഹിമാൻ സാദിഖ്, എൻസിസി ഡയറക്ടറേറ്റ് കേരള-ലക്ഷദ്വീപ് അഡീഷണൽ ഡയറക്ടർ ജനറൽ, മേജർ ജനറൽ സി.ജി അരുൺ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു. വിശിഷ്ടാതിഥികളെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.
Tags : Nattuvishesham District News