യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ എത്തിച്ചു പോലീസ് തെളിവെടുപ്പു നടത്തുന്നു.
പൂവാർ: കാഞ്ഞിരംകുളം കണ്ണറവിള വാറുവിളാകം വടക്കരിക്കത്ത് വീട്ടിൽ മനുവിനെ (22) കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ജയിലിലായിരുന്ന മൂന്നുപ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.
കണ്ണറവിള കണ്ണറകോണം അമ്പാടി ഹൗസിൽ ബിജു (43), മക്കളായ മിഥുൻ (21), വിജിൻ (18) എന്നിവരെയാണ് കാഞ്ഞിരംകുളം പോലീസ് മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തിയത്. വ്യാഴ്യാഴ്ച്ച ഉച്ചയോടെ മൂന്നു പ്രതികളെയും മൂ ന്നുദിവസം പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തോ ടെ ഒന്നാംപ്രതി വിജിനെ, മ നുവിനെ കൊലചെയ്ത സ്ഥലത്തെത്തിച്ചു കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധത്തിനായി തെരച്ചിൽ നടത്തിയെങ്കിലും കിട്ടിയില്ല.
തുടർന്ന് ഇന്നലെ രാവിലെ മൂന്നുപേരെയും വീണ്ടും ഇവിടെയെത്തിച്ച് ഇവരുടെ വീട് മുഴുവൻ പരിശോധിച്ചെങ്കിലും ആയുധം ഒളിപ്പിച്ച സ്ഥലം എവിടെയെന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല.
പ്രതിപ്പട്ടികയിലെ പ്രായപൂർത്തിയാകാത്ത ഒരാൾ ജുവനൈൽ കസ്റ്റഡിപ്രകാരം ഒബ്സർവേഷൻ ഹോമിലാണ്. ഇക്കഴിഞ്ഞ അഞ്ചിനു രാത്രിയിൽ ബൈക്ക് റേസിംഗിനെ ചൊല്ലി യുവാക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്. മരണപ്പെട്ട മനുവും കൂട്ടരും അറസ്റ്റിലായ പ്രതികളുടെ കുഴിപ്പള്ളം കണ്ണറക്കോണം അമ്പാടി ഹൗസിനു മുന്നിൽ എത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അമ്പാടിയുടെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മനുവിനെ പുറകിൽനിന്നും വാരിയെല്ലിനു കുത്തിപ്പരിക്കേൽ പ്പിക്കുകയായിരുന്നു. ഡോഗ് സ് കോഡും സ്ഥലത്തെത്തി പരിശോധിച്ചിരുന്നു.
കുഴിപ്പള്ളത്തെ കനാലി ലെ പൊന്തക്കാട്ടിനുള്ളിലേക്ക് കത്തിയെറിഞ്ഞുവെന്നാണ് പ്രതി ആദ്യം പോലീസിനോട് പറഞ്ഞത്. കനാലിലും പൊന്തക്കാട്ടിലും നാട്ടുകാരുടെ സഹായത്തോടെ പോലീസ് പരിശോധന നടത്തിയെങ്കിലും തൊണ്ടി കണ്ടെത്താനായില്ല. കാഞ്ഞിരംകുളം എസ്എച്ച്ഒ ജയകുമാർ, എസ് ഐ എസ്.എസ്. ഷിജു, ഗ്രേഡ് എസ്ഐ രതീഷ് എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് തെളിവെടുത്തത്.
Tags : Nattuvishesham District News