x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ൺ​സൂ​ൺ ബം​ബ​ർ ക​ണ്ണൂ​രി​ൽ; ഭാ​ഗ്യ​ശാ​ലി സു​വി​ൻ

വെബ് ഡെസ്ക്
Published: July 19, 2026 03:51 AM IST | Updated: July 19, 2026 03:51 AM IST

ലോ​ട്ട​റി ഏ​ജ​ൻ​സി ഉ​ട​മ ടി. ​മ​നോ​ജ് കു​മാ​ർ ഏ​ജ​ന്‍റ് പോ​പ്പി​ഖാ​നൊ​പ്പം.

ക​ണ്ണൂ​ർ: സം​സ്ഥാ​ന ലോ​ട്ട​റി​യു​ടെ മ​ൺ​സൂ​ൺ ബം​ബ​ർ ഒ​ന്നാം സ​മ്മാ​നം ക​ണ്ണൂ​ർ തോ​ട്ട​ട സ്വ​ദേ​ശിക്ക്. തോ​ട്ട​ട​യി​ൽ​നി​ന്ന് സു​വി​ൻ എ​ടു​ത്ത എം​സി 576896 എ​ന്ന ടി​ക്ക​റ്റാ​ണ് ഒ​ന്നാം സ​മ്മാ​ന​മാ​യ 10 കോ​ടി അ​ടി​ച്ച​ത്. നാ​ളെ ഇ​ദ്ദേ​ഹം ടി​ക്ക​റ്റ് ബാ​ങ്കി​ൽ കൈ​മാ​റും.

ക​ണ്ണൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ശ്രീ ​കാ​വേ​രി ലോ​ട്ട​റി ഏ​ജ​ൻ​സി വി​റ്റ ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്. മു​ണ്ട​യാ​ട് സ്വ​ദേ​ശി ടി. ​മ​നോ​ജ് കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ശ്രീ ​കാ​വേ​രി​യി​ൽ നി​ന്ന് കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി​യാ​യ ലോ​ട്ട​റി ഏ​ജ​ന്‍റ് പോ​പ്പി ഖാ​ൻ വ​ഴി സു​വി​നെ​ടു​ത്ത ടി​ക്ക​റ്റി​നാ​ണ് ബം​ബ​ർ അ​ടി​ച്ച​ത്. മൂ​ന്നു​വ​ർ​ഷ​മാ​യി ലോ​ട്ട​റി ഏ​ജ​ന്‍റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ് പോ​പ്പി​ഖാ​ൻ.

പ​തി​നെ​ഞ്ചു വ​ർ​ഷ​മാ​യി ക​ണ്ണൂ​ർ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് കോ​പ്ല​ക്സി​ലാ​ണ് ശ്രീ ​കാ​വേ​രി ലോ​ട്ട​റി ക​ട പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന് ക​ണ്ണൂ​രി​ൽ വി​റ്റ ടി​ക്ക​റ്റി​നാ​ണ് ബം​ബ​ർ സ​മ്മാ​നം ല​ഭി​ച്ച​ത്. നി​ല​വി​ൽ 96,000 മ​ൺ​സൂ​ൺ ടി​ക്ക​റ്റു​ക​ൾ ഏ​ജ​ൻ​സി വി​റ്റി​രു​ന്നു. പോ​പ്പി ഖാ​ൻ വി​റ്റ130 മ​ൺ​സൂ​ൺ ടി​ക്ക​റ്റു​ക​ളി​ലെ എം​സി 576896 എ​ന്ന ടി​ക്ക​റ്റാ​ണ് സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​മാ​യ​ത്. ഭാ​ഗ്യ​ശാ​ലി​യെ ആ​ദ്യം ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ങ്കി​ലും ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് ക​ണ്ണൂ​ർ സ്വ​ദേ​ശി സു​വി​നാ​ണ് ആ ​ഭാ​ഗ്യ​വാ​നെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. 10 ദി​വ​സം മു​മ്പ് തോ​ട്ട​ട ഭാ​ഗ​ത്ത് വി​റ്റ ടി​ക്ക​റ്റി​നാ​ണ് ബം​ബ​ർ ല​ഭി​ച്ച​തെ​ന്ന് പോ​പ്പി​ഖാ​ൻ പ​റ​ഞ്ഞു.

ഇ​തി​നു മു​മ്പും ശ്രീ​കാ​വേ​രി ഏ​ജ​ൻ​സി​യി​ൽ നി​ന്നു വി​റ്റ ടി​ക്ക​റ്റു​ക​ൾ​ക്ക് സ​മ്മാ​നം ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് ബം​ബ​ർ അ​ടി​ക്കു​ന്ന​ത്. ഇ​തി​ൽ ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ടെ​ന്നും ടി. ​മ​നോ​ജ് പ​റ​ഞ്ഞു. ടി​ക്ക​റ്റ് ആ​രാ​ണ് സ്വ​ത്ത​മാ​ക്കി​യ​തെ​ന്ന​റി​യാ​നു​ള്ള ആ​കാം​ക്ഷ​യ്ക്കാ​ണ് രാ​ത്രി​യോ​ടെ പ​രി​സ​മാ​പ്തി​യാ​യ​ത്.

Tags : Local News Nattuvishesham Monsoon bumper

Recent News

Corehub Up