തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയും തെക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും പുതുതായി ആരംഭിക്കുന്ന കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളജിന്റെ ടീച്ചിംഗ് ആശുപത്രികളായി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.
മെഡിക്കൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി, തിരുവനന്തപുരം ജനറൽ ആശുപത്രിയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും (അവയുടെ ഭൂമി, ജീവനക്കാർ, ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ) സർക്കാർ മെഡിക്കൽ കോളേജിനോട് കൂട്ടിച്ചേർത്തിരിക്കുന്നു.
നിലവിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ജോലി ചെയ്യുന്ന ആരോഗ്യ ഡയറക്ടറേറ്റിന് കീഴിലുള്ള എല്ലാ ഡോക്ടർമാരും "ഡീംഡ് ഡെപ്യൂട്ടേഷൻ' വ്യവസ്ഥയിൽ പുതിയ മെഡിക്കൽ കോളേജിൽ തുടർന്നും ജോലി ചെയ്യും.
പുതിയ മെഡിക്കൽ കോളജിന്റെ ഭരണനിർവഹണം സംബന്ധിച്ച തുടർ ഉത്തരവുകൾ പിന്നീട് പുറപ്പെടുവിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Tags : Nattuvishesham District News