x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ട്ടൂ​ൽ ഗ്രാ​മീ​ണ ബാ​ങ്കി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ത​ട്ടി​പ്പ്: പ്ര​തി അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: July 19, 2026 03:56 AM IST | Updated: July 19, 2026 03:56 AM IST

പ്ര​തി ജാ​ഫ​ർ സാ​ദി​ഖ്

പ​ഴ​യ​ങ്ങാ​ടി: മാ​ട്ടൂ​ൽ സെ​ന്‍റ​ർ കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് ശാ​ഖ​യി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. മാ​ട്ടൂ​ൽ മ​ട​ക്ക​ര സ്വ​ദേ​ശി കു​പ്പു​ര​യി​ൽ ജാ​ഫ​ർ സാ​ദി​ഖ് (43)നെ​യാ​ണ് പ​ഴ​യ​ങ്ങാ​ടി പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ കെ. ​സു​ഹൈ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്.​ബാ​ങ്ക് മാ​നേ​ജ​ർ ഷി​ൻ​സ ബി. ​ന​മ്പ്യാ​രു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

ര​ണ്ടു​മാ​സ​മാ​യി മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യെ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ട്ടൂ​ൽ മ​ട​ക്ക​ര​യി​ലു​ള്ള വീ​ട്ടി​ൽ നി​ന്നാ​ണ് പ്ര​തി അ​റ​സ്റ്റു ചെ​യ്ത​ത്.

12,68,000 രൂ​പ ത​ട്ടി​ച്ച​താ​യി​ട്ടാ​ണ് ബാ​ങ്ക് മാ​നേ​ജ​റു​ടെ പ​രാ​തി. 2026 മാ​ർ​ച്ചി​നും മേ​യ് മാ​സ​ത്തി​നും ഇ​ട​യി​ൽ നാ​ല് ത​വ​ണ​ക​ളാ​യി16 സ്വ​ർ​ണം പൂ​ശി​യ വ​ള​ക​ൾ ന​ൽ​കി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. പ​യ്യ​ന്നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Local News Nattuvishesham Mattul Grameen Bank Accused arrested

Recent News

Corehub Up